ADVERTISEMENT

നാഗർകർണൂൽ (തെലങ്കാന) ∙ തുരങ്കനിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഉള്ളിലായ 8 തൊഴിലാളികളിൽ 4 പേർ കുടുങ്ങിക്കിടക്കുന്ന സ്ഥലം റഡാറിന്റെ സഹായത്തോടെ കണ്ടെത്താനായെന്ന് തെലങ്കാന മന്ത്രി ജെ. കൃഷ്ണറാവു അറിയിച്ചു. മറ്റ് 4 പേർ ടണൽ ബോറിങ് മെഷീനിന്റെ അടിയിലാണെന്നാണ് സൂചനയെന്നും മന്ത്രി പറഞ്ഞു. ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു. നാഷനൽ ജ്യോഗ്രഫിക് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് 4 പേർ കുടുങ്ങിയ സ്ഥലം കണ്ടെത്തിയത്.

ഇന്ന് ഇവരെ പുറത്തെത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. നാഗർകർണുലിൽ ശ്രീശൈലം ഇടതുകര കനാൽ പദ്ധതി (എസ്എൽബിസി) യുടെ തുരങ്കനിർമാണത്തിനിടെ മണ്ണിടിഞ്ഞ് തുരങ്കമുഖത്തുനിന്ന് ഏകദേശം 14 കിലോമീറ്റർ ഉള്ളിലാണ് തൊഴിലാളികൾ കുടുങ്ങിയത്.

English Summary:

Telangana Tunnel Tragedy: Clues found about 4 workers

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com