Activate your premium subscription today
അന്താരാഷ്ട്ര കുരുമുളക് സമൂഹത്തിന്റെ നാല് ദിവസം നീളുന്ന യോഗത്തിന് ശ്രീലങ്കയിൽ തുടക്കം കുറിച്ചു. ഇന്ത്യ അടക്കമുള്ള മുഖ്യ ഉൽപാദന രാജ്യങ്ങളിൽ നിന്നും ഇറക്കുമതി രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഒത്ത് ചേരുന്ന അവസരത്തിൽ ഉൽപാദനവും വിപണനവും സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത് വരും. കയറ്റുമതി രാജ്യങ്ങളിലെ അടുത്ത സീസണിലെ വിളവ് സംബന്ധിച്ച വിവരങ്ങൾക്കായി കാതോർക്കുകയാണ് അമേരിക്കയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ.
രാജ്യാന്തര വിപണിയിൽ കൊക്കോ ഉയർത്തെഴുന്നേൽപ്പിന് ഒരുങ്ങുന്നു. യൂറോപ്യൻ യൂണിയൻ ഇറക്കുമതിക്ക് നിയന്ത്രണം വരുത്തുമെന്ന സൂചനകൾ ഊഹക്കച്ചവടക്കാരെ കൊക്കോ അവധിയിൽ ഷോട്ട് കവറിങിന് പ്രേരിപ്പിച്ചത് വ്യാപാര രംഗം ചൂട് പിടിക്കാൻ അവസരം ഒരുക്കി.
അന്താരാഷ്ട്ര കുരുമുളക് വിലയിലെ നേരിയ കുറവ് ഇന്ത്യൻ മാർക്കറ്റിലും പ്രതിഫലിച്ചു. ക്രിസ്തുമസിനുള്ള അവസാനഘട്ട വാങ്ങലുകൾ പുരോഗമിക്കുന്നതിനാൽ യൂറോപ്യൻ ഇറക്കുമതിക്കാരെ ആകർഷിക്കാൻ വിയറ്റ്നാം നിരക്ക് അൽപം കുറച്ച് ടണ്ണിന് 6515 ഡോളറിന് ക്വട്ടേഷൻ ഇറക്കി. ഇത് കണ്ട് ഇന്തോനേഷ്യൻ കയറ്റുമതിക്കാർ 6500 ഡോളറിന് മുളക് വാഗ്ദാനം ചെയ്തു. ബ്രസീലിയൻ മുളക് വില ടണ്ണിന് 6000 ഡോളറാണ്, ബെല്ലാം തുറമുഖത്ത് നിന്ന് എറ്റവും വേഗത്തിൽ ചരക്ക് അമേരിക്കയിൽ എത്തിക്കാനാവുമെന്നത് ന്യൂ ഇയർ വരെയുള്ള ഓർഡറുകൾക്ക് അവസരം ഒരുക്കുമെന്ന നിഗനമത്തിലാണ് ബ്രസീൽ.
നെടുങ്കണ്ടം ∙ തുടർച്ചയായ കെടുതികൾക്കു ശേഷം ഏലം കർഷകരുടെ ഉറക്കം നഷ്ടപ്പെടുത്തി പച്ച ഏലയ്ക്കയുടെ മോഷണം പതിവാകുന്നു.പ്രധാന ഉൽപാദന മേഖലകളായ പാമ്പാടുംപാറ, നെടുങ്കണ്ടം, ഉടുമ്പൻചോല, രാജാക്കാട് മേഖലകളിലെല്ലാം മോഷണം തുടരുന്നു. ഏലക്കയ്ക്ക് ഭേദപ്പെട്ട വില ലഭിച്ചു തുടങ്ങിയതോടെ രാത്രി
നാളികേരോൽപ്പന്നങ്ങളുടെ വില ഉൽപാദകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് മുന്നേറിയില്ല. തമിഴ്നാട്ടിൽ പച്ചത്തേങ്ങ ലഭ്യത ഉയർന്നത് മുൻനിർത്തി വ്യവസായികൾ കൊപ്ര സംഭരണം കുറച്ചു. മാർക്കറ്റ് ഓപ്പണിങ് വേളയിൽതന്നെ മില്ലുകാർ വെളിച്ചെണ്ണ വില 200 രൂപ താഴ്ത്തിയത് കാങ്കയത്ത് കൊപ്രയെ സമ്മർദ്ദത്തിലാക്കി. എന്നാൽ
കൽപറ്റ ∙ ഏലം വിലയിൽ കുതിപ്പ് തുടരുമ്പോഴും പ്രതികൂല കാലാവസ്ഥയും കാട്ടുപന്നി, മാൻ, മയിൽ അടക്കമുള്ള വന്യമൃഗശല്യവും മൂലമുള്ള കൃഷിനാശം കർഷകർക്ക് ഇരുട്ടടിയായി. കനത്ത മഴയിലും ഏലത്തിന്റെ ഇലകൾ കരിഞ്ഞുണങ്ങി നശിക്കുന്ന അവസ്ഥയാണ്. നല്ല ഏലക്കായയ്ക്ക് കിലോഗ്രാമിന് 3250 രൂപ വരെ വില ലഭിക്കുന്ന സമയത്ത് വിളവെടുക്കാൻ
കാർഡമം ഹിൽ റിസർവ്(സിഎച്ച്ആർ) കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ സർക്കാർ നൽകേണ്ട സത്യവാങ്മൂലവുമായി ബന്ധപ്പെട്ട വിശദാംശങ്ങളെക്കുറിച്ച് വണ്ടൻമേട് കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി.
വേനലിൽ ഉണങ്ങി നശിക്കും, മഴ കനത്താൽ അഴുകിപ്പോകും. തീർന്നില്ല. നല്ല വിലയുള്ളപ്പോൾ വിളവ് ഉണ്ടാവില്ല. നിറഞ്ഞു കായ്ക്കുമ്പോൾ വില നൽകില്ല. ഇതൊക്കെയാണ് ഏലം കർഷകർ നേരിടുന്ന വെല്ലുവിളികൾ. എങ്കിലും ഏലം ഇടുക്കിയുടെ ശീലമാണ്. അതിനു കാരണമുണ്ട്. ഒറ്റയടിക്ക് നിറയെ പണം കൈയിൽ വരും. ഇപ്പോൾ കിലോയ്ക്ക് 2000 രൂപയിലേറെ വിലയുണ്ട്. അതായത് 10 കിലോ ഏലം ഒരു സഞ്ചിയിലാക്കി കൊണ്ടുപോയി വിറ്റാൽ രൂപ 20,000 മടിയിലായി. 50 കിലോ കുരുമുളക് കൊടുത്താലും ഈ വില കിട്ടില്ല. അതുകൊണ്ടുതന്നെ കൈ നിറച്ചു പണം കിട്ടുന്ന ഏക കൃഷി ഏലം തന്നെയെന്ന യാഥാർഥ്യം തിരിച്ചറിയാവുന്ന കർഷകർ വീണ്ടും പുനർകൃഷിക്ക് തയാറെടുക്കുന്നതാണ് ഇടുക്കിയിലെ കാഴ്ച. രാജ്യാന്തര സുഗന്ധ ദ്രവ്യങ്ങളുടെ വിപണിയിൽ ഒന്നാമതാണ് ഏലത്തിന്റെ സ്ഥാനം. എന്നാൽ പോയ കാർഷിക വർഷം ഏലം കർഷകന് നൽകിയതിൽ സുഗന്ധവും ദ്രവ്യവും തുലോം കുറവാണെന്നു പറയാം. ഏലം കൃഷിയുടെ ഭാവി തന്നെ തുലാസിലെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. 2023ൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് ഏലം കടന്നു പോയത്. ഇനിയും പ്രതിസന്ധി തുടരുമോ? തുടർന്നാൽ ആ പ്രതിസന്ധി എങ്ങനെ കർഷകർ മറി കടക്കും. ഈ ചോദ്യങ്ങൾക്കും വേണം ഉത്തരം. വിലയും വിപണിയും മാത്രമല്ല ഏലത്തെ വലയ്ക്കുന്നത്. വിദേശ നാണ്യം കൊണ്ടു വരുന്നതിൽ മുന്നിലായ ഏലത്തിന്റെ ഭാവി ലേലത്തിനു വയ്ക്കണോ ?
ഏലക്കര്‍ഷകരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി ചര്‍ച്ച നടത്തും. ഏലം കൃഷി നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ലോണ്‍
കാലാവസ്ഥാപഠനങ്ങളുടെ അടിസ്ഥാനത്തില്‍ 1388 മുതൽ 4000 വരെ മില്ലി മീറ്റർ മഴ ലഭിക്കുന്നതും സമുദ്രനിരപ്പില്‍നിന്ന് 700 മുതല്‍ 1400 വരെ മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും 13 മുതല്‍ 31 ഡിഗ്രി സെൽഷ്യസ് താപനിലയുള്ളതുമായ പ്രദേശം ഏലക്കൃഷിക്കു യോജിക്കും. നല്ല ജൈവാംശമുള്ളതും ഫോസ്ഫറസും പൊട്ടാസ്യവും
Results 1-10 of 100