ആരോഗ്യമുള്ളപ്പോൾ ഒരാൾക്കു ചെയ്യാവുന്ന ഏറ്റവും മഹത്തായ പ്രവൃത്തികളിലൊന്നാണ് രക്തദാനം. 18 നും 65 നും ഇടയിൽ പ്രായമുള്ള 50 കിലോ ശരീരഭാരംമെങ്കിലുമുള്ള ആർക്കും രക്തം ദാനം ചെയ്യാം. പുരുഷന്മാർക്ക് മൂന്നുമാസത്തിൽ ഒരിക്കലും സ്ത്രീകൾക്ക് നാലുമാസത്തിൽ ഒരിക്കലും രക്തദാനം നടത്താം. ഒരു തവണ 350 മി.ലീ രക്തം മാത്രമേ എടുക്കൂ. രക്തദാനത്തിലൂടെ ആയുസ്സും ആരോഗ്യവും ലഭിക്കും.