Activate your premium subscription today
സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളില്‍ 438 പേരുടെ ജീവനെടത്തതായി ആരോഗ്യവകുപ്പ്. അതായത് ഓരോ മാസവും ശരാശരി 48 പേര് വീതം പകര്‍ച്ചവ്യാധി മൂലം മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എലിപ്പനി, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, മസ്തിഷ്ക ജ്വരം തുടങ്ങി മറ്റു നാടുകളില്‍നിന്നു എത്തുന്ന എംപോക്സ് പോലെയുള്ള രോഗങ്ങളും സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തിരുവനന്തപുരം∙ ഒന്നിനു പിന്നാലെ ഒന്നായി പകർച്ചവ്യാധികൾ കേരളത്തെ പിടികൂടുകയാണ്. മലയാളി ഇതുവരെ കേട്ടിട്ടില്ലാത്ത പേരുകളിൽ പല രോഗങ്ങളും തെക്ക് വടക്ക് വ്യാപിക്കുന്നു. തിരുവനന്തപുരത്ത് സ്ഥിരീകരിച്ച മുറിന് ടൈഫസ് എന്ന രോഗമാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ
ഇല്ലിനോയിസ് ∙ മൂന്ന് സംസ്ഥാനങ്ങളിൽ വിറ്റഴിച്ച മുട്ടകൾ തിരിച്ചുവിളിച്ചതിനെക്കുറിച്ച് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) മുന്നറിയിപ്പ് നൽകി.
കണ്ണൂർ ജില്ലയിലെ പേരാവൂരിനടുത്ത് മാലൂരിൽ ചെള്ളുപനി (സ്ക്രബ് ടൈഫസ്) ബാധിച്ച് ഒരാൾ മരണപ്പെട്ട വാർത്ത പുറത്തുവന്നത് ഇക്കഴിഞ്ഞ ദിവസമാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്നും ഇപ്പോൾ ചെള്ളുപനി രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നാണ്
കൊല്ലം∙ കൊല്ലം തീരദേശം മാലിന്യക്കൂനകളാൽ നിറയുന്നു. പോർട്ട് മുതൽ മൂതാക്കര, വാടി ഹാർബർ പരിസരം വരെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി ചണ്ടി ഡിപ്പോയ്ക്ക് സമാന രീതിയിലായി. കൊതുക് പെരുകി ഡെങ്കിപ്പനി ഉൾപ്പെടെ പടർന്നുപിടിച്ചിട്ടും അധികൃതർ കണ്ട മട്ടു കാണിക്കുന്നില്ല.മൂക്കു പൊത്താതെ ഇവിടം കടന്നു പോകാൻ
പരിമിതമായ സ്ഥലത്ത് ആളുകൾ കൂട്ടമായി താമസിക്കുമ്പോൾ ഉണ്ടായോക്കാവുന്ന പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. അവയെ ചെറുക്കേണ്ടതും ഈ സമയത്ത് അത്യാവശ്യമാണ്. പടർന്നു പിടിക്കുന്ന പല തരം പനികൾ, മസ്തിഷ്ജ്വരം, കോളറ, നിപ്പ തുടങ്ങി പല രോഗങ്ങളും കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കു മുൻപ് വരെയും കേരളത്തെ വിറപ്പിക്കുകയായിരുന്നു. ക്യാംപുകളിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെപ്പറ്റി കോട്ടയം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. വിനോദ് പി മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.
2024ന്റെ ആദ്യ മാസങ്ങളിലാണ് ആലപ്പുഴ പാണാവള്ളിയിൽ ക്ഷയരോഗം ബാധിച്ചു പ്ലസ് വൺ വിദ്യാർഥിനി മരിച്ചത്. രോഗം ബാധിച്ച് 3 മാസത്തോളം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. എന്നാൽ ചികിത്സ ഫലം കണ്ടില്ല. ആരോഗ്യകാര്യത്തിൽ, പ്രത്യേകിച്ചു ക്ഷയരോഗ പ്രതിരോധത്തിൽ ഏറെ മുൻപന്തിയിലുള്ള സംസ്ഥാനത്ത് ഈ മരണം ഒഴിവാക്കേണ്ടതായിരുന്നു. ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് ആശാ പ്രവർത്തകർ, പ്രാദേശിക ആരോഗ്യ പ്രവർത്തകർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവരെയെല്ലാം ബോധവൽക്കരിച്ചിട്ടുള്ളതാണ്. സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ചുമരുകളിലും എഴുതിവച്ചിട്ടുണ്ട്– രണ്ടാഴ്ചയിലേറെയായി നീണ്ടു നിൽക്കുന്ന ചുമയുണ്ടെങ്കിൽ സൂക്ഷിക്കണം. അതു ക്ഷയരോഗ ലക്ഷണമാകാം. എന്നിട്ടും പാണാവള്ളിയിലെ വിദ്യാർഥിനിയുടെ ക്ഷയരോഗ ലക്ഷണം തിരിച്ചറിയാതെ പോയി. രോഗനിർണയവും ചികിത്സയും വൈകിയതാണ് ആ വിദ്യാർഥിനിയെ മരണത്തിലേക്കു നയിച്ചത്. അധ്യാപകരുടെയുൾപ്പെടെ
കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം അതീവ ഗുരുതര പ്രതിസന്ധിയിലാണ്. പുതിയതും പഴയതുമായ സാംക്രമികരോഗങ്ങൾ ശക്തമായി ആക്രമിക്കുന്നു. 6 വർഷം മുൻപ് ഇവിടെ ആദ്യമായി റിപ്പോർട്ട് ചെയ്ത നിപ്പ, അഞ്ചാം തവണയും എത്തി ഒരു കുഞ്ഞിന്റെ ജീവനെടുത്തു. ഒരുകാലത്ത് കേരളത്തിൽനിന്നു തുടച്ചുനീക്കിയ മലമ്പനിക്കു പുറമേ ഡെങ്കി, ചിക്കുൻഗുനിയ, എച്ച്1എൻ1, എലിപ്പനി, വെസ്റ്റ് നൈൽ പനി, മസ്തിഷ്കജ്വരം, സ്ക്രബ് ടൈഫസ്, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ പടരുന്നു. ഇവയിൽ പലതും ഒട്ടേറെ ജീവൻ കവർന്നു.
പി. കേശവദേവിന്റെ ‘ഓടയിൽ നിന്ന്’ എന്ന നോവലിലെ നായകൻ പപ്പു ഒരു ക്ഷയരോഗിയായിരുന്നു. സമൂഹത്തിന്റെയും ജീവിതത്തിന്റെയും പിന്നാമ്പുറങ്ങളിലേക്ക് ആട്ടിയകറ്റപ്പെട്ട്, ഒടുവിൽ തെരുവിൽ ചുമച്ചു ചുമച്ചു ചോരതുപ്പി മരിക്കുന്ന പപ്പു. അന്നത്തെ സാമൂഹികാവസ്ഥയുടെ നേർച്ചിത്രം വരച്ചിട്ട ‘ഓടയിൽ നിന്ന്’ കാലം കടന്നു സഞ്ചരിച്ച നോവലായി. ഇതു പിന്നീട് അതേ പേരിൽ തന്നെ സിനിമയായി. നടൻ സത്യൻ പപ്പുവിനെ അഭ്രപാളികളിൽ അനശ്വരനാക്കി. സാഹിത്യകാരൻമാർ പലകാലങ്ങളിലും ഇത്തരം രോഗങ്ങളെ എഴുത്തിനൊപ്പം കൂടെക്കൂട്ടിയിട്ടുണ്ട്. കോവിലന്റെ ‘ചെത്തിപ്പൂക്കൾ’ എന്ന കഥ സമൂഹത്തിന്റെ മറ്റൊരവസ്ഥയെ ക്ഷയരോഗവുമായി ചേർത്തുവയ്ക്കുന്നു. നാട്ടിലെ കാമുകിയെ സ്വീകരിക്കാതെ നഗര ജീവിതത്തിന്റെ പരിഷ്കാരങ്ങളിലേക്കു ചേക്കേറി കുടുംബ ജീവിതം നയിക്കുന്നയാളെ ക്ഷയരോഗം ബാധിക്കുന്നതും അയാൾ നാട്ടിലേക്കു തിരിച്ചെത്തി കാമുകിയുടെ അരികിലേക്കു ചേർന്നു നിന്നു രക്തം ചുമച്ചു തുപ്പുന്നതും ‘ചെത്തിപ്പൂക്കളി’ൽ കാണാം.
തിരുവനന്തപുരം ∙ സംസ്ഥാനത്തു പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിൽ ആരോഗ്യവകുപ്പ് പരാജയമാണെന്നും രോഗക്കണക്കുകൾ പൂഴ്ത്തുകയാണെന്നും ആരോഗ്യ വിദഗ്ധർ വിമർശിച്ചു. സിപിഎം അംഗവും മുൻ ആസൂത്രണ ബോർഡ് അംഗവുമായ ഡോ. ബി.ഇക്ബാൽ, മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ മകനും പ്രശസ്ത പൊതുജനാരോഗ്യ ഗവേഷകനുമായ ഡോ. വി.രാമൻകുട്ടി, രാജ്യാന്തര ആരോഗ്യ ഏജൻസികളിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന കോൺഗ്രസ് ഭാരവാഹി ഡോ. എസ്.എസ്.ലാൽ എന്നിവരാണു പരസ്യമായി രംഗത്തുവന്നത്.
Results 1-10 of 76