Activate your premium subscription today
Wednesday, Mar 26, 2025
ശരീരഭാരം കൂടുതലാണെന്ന് പറഞ്ഞ് കളിയാക്കലുകൾ കേൾക്കേണ്ടി വരുന്ന ഒരാളുടെ സങ്കടം അത് അനുഭവിച്ചവർക്കേ പലപ്പോഴും മനസ്സിലാവാറുള്ളു. കുടുംബത്തിലുള്ളവർ തന്നെ കളിയാക്കുമ്പോൾ പലപ്പോഴും കരഞ്ഞുപോയിട്ടുണ്ട്. ഭർത്താവിനെക്കണ്ടാൽ ചെറിയ ചെക്കനാണെന്നും ഒട്ടും ചേർച്ചയില്ലെന്നു പറയുമ്പോഴും വേദനിച്ചിട്ടുണ്ട്. 105 കിലോ
‘യെസ്, വി ആർ പ്രെഗ്നന്റ്’ പങ്കാളിയുടെ നിറവയറിൽ ചുണ്ട് ചേർത്തു ചുംബിച്ചു നിൽക്കുന്ന ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് സോഷ്യൽലോകത്തു നിന്നും ലൈക്കുകളും കമന്റുകളും വാരിക്കൂട്ടാറുണ്ട് ‘ന്യൂ ബോൺ ഫാദേഴ്സ്’. പലരും അമ്മയുടെയും കുഞ്ഞിന്റെയും വിശേഷങ്ങൾ ചോദിക്കുമ്പോഴും അച്ഛനാകാൻ ഒരുങ്ങുന്നയാളെ മറന്നു പോകുന്നു. 9 മാസം തന്റെ പങ്കാളി ഗർഭം ചുമക്കുന്നുണ്ടെങ്കിൽ ആ 9 മാസക്കാലം പലവിധ മാനസിക സംഘർഷങ്ങളിൽക്കൂടെത്തന്നെയാണ് പുരുഷന്മാരും കടന്നു പോകുന്നത്. പുതിയൊരു സൃഷ്ടിക്കു സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുമ്പോഴും തന്റെ പങ്കാളിക്ക് വേദനിക്കുമല്ലോ എന്നോർത്തു സങ്കടപ്പെടുന്നവരും നിരവധിയുണ്ട് നമ്മുടെ സമൂഹത്തിൽ. പ്രസവശേഷം ചില സ്ത്രീകളെങ്കിലും ഡിപ്രഷൻ സ്റ്റേജിലൂടെ കടന്നു പോകാറുണ്ട്. അപ്പോഴൊക്കെ ഭർത്താവിന്റെയും മാനസികാരോഗ്യവും തകരാറിലാകുന്നു എന്നതാണു വസ്തുത. പക്ഷേ സ്ത്രീയുടെ മാനസികാരോഗ്യത്തിനു മാത്രമാണ് കുടുംബവും ആശുപത്രി സംവിധാനങ്ങളുമൊക്കെ പലപ്പോഴും ഊന്നൽ കൊടുക്കുന്നത്. കുഞ്ഞിനെ കാത്തിരിക്കുന്ന കൗതുകകരമായ ഗർഭകാലത്തും തുടർന്നുള്ള കാലത്തും മാനസികാരോഗ്യം തകരാറിലാക്കുന്ന പലവിധ സാഹചര്യങ്ങളിലൂടെ പുരുഷന്മാര് കടന്നു പോയേക്കാം. അവയെ നിസ്സാരമായി കാണാതെ അർഹിക്കുന്ന പരിഗണന കൊടുക്കാൻ കുടുംബം പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമായിരിക്കുന്നുവെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധന്റെ സഹായവും തേടാവുന്നതാണ്. പങ്കാളിയുടെ ഗർഭകാലത്ത് പുരുഷന്മാരുടെ മാനസികാവസ്ഥയെക്കുറിച്ച് വിദഗ്ധർക്ക് എന്താണ് പറയാനുള്ളത്? എന്തെല്ലാം നിർദേശങ്ങളാണ് അവർക്ക് നൽകാനുള്ളത്?
‘‘ഡോക്ടർ എനിക്ക് ഡിപ്രഷനാണ്’’– മാനസികവിദഗ്ധരെ കാണാനായി എത്തുന്നവരിൽ കൂടുതൽപേരും ഇപ്പോൾ പറയുന്ന സ്ഥിരം കാര്യമാണിത്. കൂടുതൽ പേർ ഇത്തരത്തിൽ ഡിപ്രഷൻ അവസ്ഥയെകുറിച്ചു തുറന്നു പറയാനെത്തുന്നു. ഒരുതരത്തിൽ പറഞ്ഞാൽ, ഡിപ്രഷനാണെന്നു സംശയിച്ച് സൈക്കോളജിസ്റ്റിനെ കാണാനെത്തുന്നവരുടെ എണ്ണം കേരളത്തിൽ കൂടുന്നു. ഇതൊരു പ്രശ്നമാണോ? അല്ല, ഇത് പുരോഗതിയുടെ ലക്ഷണമാണെന്നു പറയും സൈക്കോളജിസ്റ്റുകൾ. മാനസികമായി വിഷമം നേരിടുന്നു എന്നത് ആളുകൾ സ്വയം തിരിച്ചറിയുന്നതും അതിന് മടികൂടാതെ ചികിത്സ തേടുന്നതും അഭിനന്ദിക്കേണ്ട കാര്യമാണ്. മുൻപ് ഇങ്ങനെയായിരുന്നില്ല അവസ്ഥ. മാനസിക വെല്ലുവിളികളെ വട്ടെന്നോ ഭ്രാന്തെന്നോ വിളിച്ച് അപമാനിക്കാനായിരുന്നു സമൂഹത്തിനു താൽപര്യം. ഈ ഭയത്താൽ ചികിത്സതേടി എത്തുവാന്‍ പോലും ജനം മടിച്ചു. എന്നാൽ ഇന്ന് കേരള സമൂഹം മാറിയിരിക്കുന്നു, പനി പോലെ, ജലദോഷം പോലെ ആർക്കും വരാവുന്ന, ചികിത്സ ആവശ്യമായ പ്രശ്നമായി മനസ്സിന്റെ അസ്വസ്ഥതകളെ അവർ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. എങ്ങനെയാണ് സമൂഹത്തിൽ ഈ വലിയ മാറ്റം ഉണ്ടായത്?
ചൂരൽമല– മുണ്ടക്കൈ ദുരന്തമുണ്ടായപ്പോൾ മുലപ്പാൽ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചെത്തിയ വനിതകളെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ മോശം കമന്റുകൾ ഓർമയുണ്ടാവുമല്ലോ? മുലപ്പാൽ കുഞ്ഞുങ്ങളുടെ അവകാശമാണെന്നും ആറു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമേ നൽകാൻ പാടുള്ളൂവെന്നും തിരിച്ചറിഞ്ഞ മനുഷ്യർ ദുരന്തമുഖത്തു സഹായവുമായി എത്താൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോഴായിരുന്നു അതിൽ അശ്ലീലം കണ്ടെത്താൻ ചിലർ ശ്രമിച്ചത്. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും അവകാശമാണ് മുലപ്പാൽ. കുഞ്ഞുങ്ങളുടെ ജനിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതിനോളം ഹീനമാണ് ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെ ജീവിക്കാൻ അനുവദിക്കാതിരിക്കുന്നത്. പക്ഷേ, ഈ അവകാശങ്ങളെ കൊള്ളവിലയ്ക്ക് വിറ്റു കാശാക്കുന്നവരും നാട്ടിലുണ്ട്. ചൂരൽമലയിൽ സ്നേഹത്തിന്റെ പേരിലാണ് അമ്മമാർ മുലപ്പാൽ നൽകാൻ എത്തിയതെങ്കിൽ അനധികൃത ഓൺലൈൻ സൈറ്റുകളിൽ 100 മില്ലി മുലപ്പാൽ വിൽക്കുന്നത് കൈ പൊള്ളുന്ന കാശ് വാങ്ങിയാണ്. രാജ്യത്ത് മുലപ്പാൽ വിൽപന കർശനമായി നിരോധിച്ചിട്ടും ‘മുലപ്പാൽ വിൽപനയ്ക്ക്’ എന്ന തരത്തിലുള്ള പരസ്യങ്ങൾക്കു പഞ്ഞമില്ല. മഞ്ഞകലർന്ന വെള്ളനിറത്തോടു കൂടിയ 100 മില്ലിലീറ്റർ പാൽ വിൽപനയ്ക്കെന്നാണ് ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തിന്റെ ഉള്ളടക്കം. ഒരു യൂണിറ്റ് മാത്രമേ ഓർഡർ ചെയ്യാനാകൂ. 2 ദിവസത്തിനുള്ളിൽ എത്തിച്ചുതരുമെന്നും പരസ്യത്തിൽ പറയുന്നു. ഇങ്ങനെ മുലപ്പാൽ വാങ്ങുന്നത് സുരക്ഷിതമാണോ?
നാലാം നിലയിൽ നിന്നു വീണിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ അമ്മ സൈബർ ആക്രമണം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത സംഭവം കഴിഞ്ഞിട്ട് അധിക ദിവസങ്ങളായിട്ടില്ല. പോസ്റ്റ് പാർടം ഡിപ്രഷന്റെ ചികിത്സയിലിക്കവേയാണ് യുവതി ജീവനൊടുക്കിയത്. പല കാരണങ്ങൾകൊണ്ട് ഒരു വ്യക്തിക്ക് വിഷാദരോഗമുണ്ടാകാം.
ഗർഭകാലം പോലെ സ്ത്രീകൾക്ക് ശ്രദ്ധയോടെയുള്ള പരിചരണം വേണ്ട കാലയളവാണ് പ്രസവത്തിനു ശേഷമുള്ള നാളുകൾ. മാനസികവും ശാരീരികവുമായ മാറ്റങ്ങൾ വിഷാദരോഗത്തിലേക്ക് വളരെ വേഗത്തിൽ തള്ളിവിട്ടെന്നു വരാം. തന്റെ ജീവിതത്തിലെ ആ പ്രതിസന്ധിഘട്ടത്തിൽ രാം ചരൺ എത്രയധികം പിന്തുണയേകി എന്ന് തുറന്നു പറയുകയാണ് ഭാര്യ ഉപാസന കമിനേനി.
അവതാരകയും നടിയുമായ അശ്വതി ശ്രകാന്ത് ഏവർക്കും സുപരിചിതയാണ്. സമൂഹ മാധ്യമങ്ങളിലൂടെ അശ്വതി ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ രണ്ട് ഗർഭകാലത്തിന് ശേഷവും ഡിപ്രഷൻ അനുഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. ആദ്യത്തെ പ്രസവ സമയത്തും ഡിപ്രഷൻ വളരെ കൂടുതലായിരുന്നെന്നും
ഓട്ടോ ഇമ്മ്യൂണ്‍ രോഗമുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്തും പ്രസവത്തിനു ശേഷവും വിഷാദമുണ്ടാകാനുള്ള സാധ്യത അധികമാണെന്ന് പഠനം. നേരെ തിരിച്ച് ഗര്‍ഭധാരണ ഘട്ടത്തിലും പ്രസവത്തിലും വിഷാദരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്ക് പിന്നീട് ഓട്ടോ ഇമ്മ്യൂണ്‍ രോഗമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്നും
മിനി സ്ക്രീൻ പ്രേക്ഷകർക്കും പാചകം ഇഷ്ടപ്പെടുന്നവർക്കുമെല്ലാം ഏറെ സുപരിചിതയാണ് ലക്ഷ്മി നായർ. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ലക്ഷ്മി കുടുംബത്തിന്റെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലെ വിഡിയോയിലൂടെ ലക്ഷ്മിയുടെ മരുമകൾ അനുരാധയും സുപരിചിതയാണ്. അടുത്തിടെയാണ് അനുരാധ പെൺകുഞ്ഞിന് ജന്മം നൽകിയത്.
കഴിഞ്ഞ വർഷമാണ് നടി ഇല്യാന ഡിക്രൂസ് ആൺകുട്ടിക്ക് ജന്മം നൽകിയത്. 'കോവ ഫിയോനിക്സ് ഡോളൻ' എന്നാണ് കുഞ്ഞിന്റെ പേര്. പ്രസവാനന്തര വിഷാദത്തിലൂടെ താൻ കടന്നുപോയതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ഇല്യാന. പ്രസവാനന്തര വിഷാദം വളരെ യാഥാർഥമാണെന്നും തീവ്രമായ പല വികാരങ്ങളിലൂടെയും ആ സമയം കടന്നുപോകുമെന്നും ഒരു
Results 1-10 of 24
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.