Activate your premium subscription today
അഹമ്മദാബാദ് ∙ ഗുജറാത്തിൽ ഇന്ത്യ–പാക്ക് രാജ്യാന്തര അതിർത്തിയോടു ചേർന്ന ഹരാമി നാലാ മേഖലയിൽ സൂര്യാഘാതവും നിർജലീകരണവും മൂലം അതിർത്തി രക്ഷാസേന (ബിഎസ്ഫ്) ഓഫിസറും ജവാനും മരിച്ചു. അസിസ്റ്റന്റ് കമൻഡാന്റ് വിശ്വ ദേവും ഹെഡ് കോൺസ്റ്റബിൾ ദയാൽ റാമും ആണു മരിച്ചത്. കച്ച് മേഖലയിൽ എത്തിച്ചേരാൻ പ്രയാസമുള്ള ഹരാമി നാലായിൽ കനത്ത ചൂടിൽ പട്രോളിങ് നടത്തുകയായിരുന്നു ഇരുവരുമടങ്ങിയ ബിഎസ്എഫ് സംഘം.
കഴിഞ്ഞ ഏപ്രിൽ 10ന് ഇടുക്കി ജില്ലയിൽ രണ്ടുപേർ തമ്മിൽ വഴിത്തർക്കമുണ്ടായി. അറുപതുകാരിയും എഴുപത്തിമൂന്നുകാരനും തമ്മിലായിരുന്നു പ്രശ്നം. തർക്കം വാക്കേറ്റവും മൽപിടിത്തവുമായി. ഇതിനിടെ എഴുപത്തിമൂന്നുകാരൻ താഴെ വീണു. വെയിലത്തു കിടന്ന ഇദ്ദേഹത്തെ മൂന്നു മണിക്കൂറിനു ശേഷം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം സൂര്യാഘാതമാണെന്നു കണ്ടെത്തി.
കോഴിക്കോട്/മലപ്പുറം ∙സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ടു മരണം കൂടി. കോഴിക്കോട്ട് പെയിന്റിങ് ജോലിക്കിെട യുവാവ് കുഴഞ്ഞുവീണു മരിച്ചു. ചക്കുംകടവ് സ്വദേശി വിജേഷ് (41) ആണ് മരിച്ചത്. സൂര്യാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഇന്നലെയാണ് വിജഷേിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊളത്തൂർ (മലപ്പുറം) ∙ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് സൂര്യാഘാതമേറ്റു. കൊളത്തൂർ കുറുപ്പത്താലിൽ മലഞ്ചരക്ക് വ്യാപാരിയായ കൊളത്തൂർ മൂർക്കനാട് റോഡ് സ്വദേശി കൊട്ടാരപ്പറമ്പിൽ കെ.പി. അബ്ദുൽ മജീദിന്(ബാപ്പുട്ടി) ആണ് ഇരുതോളിലും പൊള്ളലേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ചൊറിച്ചിൽ ഉണ്ടായ ഭാഗം പരിശോധിച്ചപ്പോഴാണ് പൊള്ളൽ ശ്രദ്ധയിൽപ്പെട്ടത്.
കണ്ണൂർ/ പാലക്കാട്∙ സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിയിലെ പന്തക്കൽ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥൻ (53), എല്ലപ്പള്ളി സ്വദേശി ലക്ഷ്മി (90) എന്നിവരാണ് മരിച്ചത്. കിണർ പണിക്കിടയിൽ തളർന്ന് വീണ വിശ്വനാഥൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
പത്തനാപുരം (കൊല്ലം) ∙ സൂര്യാഘാതമേറ്റു കുഴഞ്ഞുവീണതെന്നു കരുതുന്നയാൾ മരിച്ചു. കുന്നിക്കോട് തെങ്ങുവിള വീട്ടിൽ ബിജുലാൽ (47) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കു 12.30നു വീടിനു സമീപത്തെ പുരയിടത്തിലാണു സംഭവം. കൃഷി സ്ഥലത്തേക്കു പോകുകയാണെന്നുംപറഞ്ഞു വീട്ടിൽനിന്നു പോയ ബിജുലാലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നു വീട്ടുകാർ അന്വേഷിച്ചപ്പോഴാണു കൃഷിയിടത്തിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടത്.
ഇന്നും നാളെയും (24, 25) കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാൾ 2-3 ഡിഗ്രി സെല്‍ഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളും അത്യുഷ്ണത്താല്‍ വെന്തുരുകുകയാണ്. കനത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ എന്തെല്ലാം ചെയ്യാമെന്ന ചിന്തയുമായി പരക്കം പായുകയാണ് പൊതുജനം. എന്നാല്‍ ഇത് ഉടനെയൊന്നും അവസാനിക്കില്ലെന്നും എല്‍ നിനോ കൂടിയെത്തുന്നതോടെ ഉഷ്ണ തരംഗങ്ങളും വരള്‍ച്ചയും മാരകമാകുമെന്നും മുന്നറിയിപ്പ് നല്‍കുകയാണ്
കോട്ടയം∙ ജില്ലയിൽ രണ്ടിടങ്ങളിലായി 2 പേർക്കു സൂര്യാതപമേറ്റു. വൈക്കത്തു മരപ്പണി തൊഴിലാളിയായ കുലശേഖരമംഗലം കല്ലുവാതുക്കൽ കെ.സി.ജേക്കബിനും (67) ഏറ്റുമാനൂരിൽ സ്കൂട്ടർ യാത്രക്കാരനായ ഗീതാനിലയത്തിൽ നാരായണൻ നായർക്കുമാണ് (86) ഇന്നലെ സൂര്യാതപമേറ്റത്. വെള്ളിയാഴ്ച വിവിധ ആവശ്യങ്ങൾക്കായി വെയിലത്ത് സൈക്കിളിൽ യാത്ര
നവി മുംബൈ∙ മുംബൈയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര് സൂര്യാഘാതമേറ്റ് മരിച്ചു. ഞായറാഴ്ച മഹാരാഷ്ട്ര ഭൂഷണ് അവാര്‍ഡ്ദാന ചടങ്ങിലാണ് ദുരന്തമുണ്ടായത്. സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന
Results 1-10 of 22