ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്തിൽ ഇന്ത്യ–പാക്ക് രാജ്യാന്തര അതിർത്തിയോടു ചേർന്ന ഹരാമി നാലാ മേഖലയിൽ സൂര്യാഘാതവും നിർജലീകരണവും മൂലം അതിർത്തി രക്ഷാസേന (ബിഎസ്ഫ്) ഓഫിസറും ജവാനും മരിച്ചു. അസിസ്റ്റന്റ് കമൻഡാന്റ് വിശ്വ ദേവും ഹെഡ് കോൺസ്റ്റബിൾ ദയാൽ റാമും ആണു മരിച്ചത്. കച്ച് മേഖലയിൽ എത്തിച്ചേരാൻ പ്രയാസമുള്ള ഹരാമി നാലായിൽ കനത്ത ചൂടിൽ പട്രോളിങ് നടത്തുകയായിരുന്നു ഇരുവരുമടങ്ങിയ ബിഎസ്എഫ് സംഘം. കൈവശമുള്ള കുടിവെള്ളം തീർന്നുപോയതുമാണു സ്ഥിതി ഗുരുതരമാക്കിയത്. വൈകിട്ടോടെ ഇവരെ ഭുജിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രത്യേക പരിശീലനം നേടിയവരാണു ഈ മേഖലയിൽ പട്രോളിങ് നടത്തുന്നതെങ്കിലും കനത്ത ചൂടിൽ ഇരുവർക്കും അതിജീവിക്കാനായില്ലെന്ന് ബിഎസ്എഫ് അധികൃതർ പറഞ്ഞു. 

രാജസ്ഥാനിലെ ജയ്സൽമേർ മേഖലയിൽ അർധസൈനിക വിഭാഗത്തിലെ ഒരു ജവാൻ മേയിൽ സൂര്യാഘാതം മൂലം മരിച്ചിരുന്നു. 

ഇന്ത്യ–പാക്ക് രാജ്യാന്തര അതിർത്തിയുടെ ഗുജറാത്ത് മേഖലയുടെ 826 കിലോമീറ്റർ ഏറ്റവും പ്രതികൂലമായ കാലാവസ്ഥയിലാണു ബിഎസ്എഫ് ഭടന്മാർ സേവനമനുഷ്ഠിക്കുന്നത്. റാൻ ഓഫ് കച്ചിന്റെ ഭാഗമായ സർ ക്രീക് മേഖലയിലാണ് ഹരാമി നല്ലാ. 

English Summary:

BSF soldiers killed in extreme heat on Pakistan border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com