മലപ്പുറത്ത് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച മധ്യവയസ്കന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റത് ഇരുതോളിലും
Mail This Article
×
കൊളത്തൂർ (മലപ്പുറം) ∙ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് സൂര്യാഘാതമേറ്റു. കൊളത്തൂർ കുറുപ്പത്താലിൽ മലഞ്ചരക്ക് വ്യാപാരിയായ കൊളത്തൂർ മൂർക്കനാട് റോഡ് സ്വദേശി കൊട്ടാരപ്പറമ്പിൽ കെ.പി. അബ്ദുൽ മജീദിന്(ബാപ്പുട്ടി) ആണ് ഇരുതോളിലും പൊള്ളലേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ചൊറിച്ചിൽ ഉണ്ടായ ഭാഗം പരിശോധിച്ചപ്പോഴാണ് പൊള്ളൽ ശ്രദ്ധയിൽപ്പെട്ടത്.
English Summary:
The middle-aged man had sunstroke
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.