Activate your premium subscription today
പലപ്പോഴും പൊതു ശുചിമുറികള് പലരും ഒഴിവാക്കുന്നത് അവയുടെ വൃത്തിയില്ലായ്മ മൂലമാണ്. ഓഫീസിലെയും ഹോട്ടലുകളിലെയുമൊക്കെ ശുചിമുറികള് പലരും മാറി മാറി ഉപയോഗിക്കുന്നതിനാല് അവയുടെ ടോയ്ലറ്റ് സീറ്റുകളില് പലവിധത്തിലുള്ള അണുക്കള് പറ്റിപിടിച്ചിരിക്കാറുണ്ട്. വീടുകളിലും ശുചിമുറികള് വൃത്തിയായി
മനുഷ്യനേത്രത്തിന് അദൃശ്യമായ സൂക്ഷ്മജീവികളുടെ ആവാസകേന്ദ്രമാണ് സമുദ്രങ്ങൾ പ്രകൃതി അതിന്റേതായ ഒരു മണിച്ചിത്രത്താഴിട്ടു പൂട്ടി അടക്കി നിർത്തിയിരിക്കുന്ന ചില രക്തരക്ഷസുകളുള്പ്പടെയുള്ള ഒരു കൂട്ടം ചെറുജീവികൾ ഈ ആവാസ വ്യവസ്ഥയിലുണ്ട്.
രക്തക്കുഴലുകളുടെ ഭിത്തിയില് ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന മാബര്ഗ് വൈറസ് ആഫ്രിക്കന് രാജ്യമായ റുവാണ്ടയില് പടരുന്നു. കഴിഞ്ഞ മാസം അവസാനം സ്ഥിരീകരിച്ച ഈ വൈറസ് പടര്ച്ച മൂലം ഇത് വരെ 12 പേരാണ് റുവാണ്ടയില് മരണപ്പെട്ടത്. രക്തസ്രാവം, അവയവ സ്തംഭനം
ആലപ്പുഴ∙ എംപോക്സ് രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രവാസിക്ക് രോഗബാധയില്ലെന്നു സ്ഥിരീകരിച്ചു. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്രവ സാംപിൾ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അടുത്ത ദിവസം വാർഡിലേക്കു മാറ്റും. തൃക്കുന്നപ്പുഴ സ്വദേശിയായ പ്രവാസി രണ്ടാഴ്ച മുൻപാണ് നാട്ടിലെത്തിയത്. പനിയെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ആലപ്പുഴ ∙ എം പോക്സ് രോഗ ലക്ഷണത്തോടെ മെഡിക്കൽ കോളജ് ആശുപത്രി ഐസലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന പ്രവാസിയുടെ സ്രവ സാംപിൾ പരിശോധനാ ഫലം ഇന്നു കിട്ടിയേക്കും. സ്രവം ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഇയാളുടെ കുടുംബാംഗങ്ങളോടു വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ വളരെ കുറച്ച് ആളുകൾ മാത്രമാണുള്ളത്.
2015 ന് ശേഷം ആദ്യ 'ട്രിപ്പിൾ ഇ' വൈറസ് കേസ് റിപ്പോർട്ട് ചെയ്ത് ന്യൂയോർക്ക്. അൾസ്റ്റർ കൗണ്ടിയിലാണ് കൊതുകു പരത്തുന്ന ഈസ്റ്റേൺ ഇക്വീൻ എൻസെഫലൈറ്റിസ് എന്ന അപൂർവ വൈറസ് കണ്ടെത്തിയതായി ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് വെള്ളിയാഴ്ച അറിയിച്ചത്.
വാഷിങ്ടൻ ∙ പുതിയ കോവിഡ് വേരിയന്റ് യുഎസിലെ പകുതി സംസ്ഥാനങ്ങളിലും വ്യാപിച്ചതായി ആരോഗ്യ വൃത്തങ്ങള് വ്യക്തമാക്കി.
എംപോക്സ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജാഗ്രതയിലാണ് സംസ്ഥാനം. യുഎഇയില് നിന്നും വന്ന 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. ആഫ്രിക്കയിൽ പടർന്നുപിടിച്ച എംപോക്സ് അടുത്തകാലങ്ങളിലായി ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയിരുന്നു. അതിർ ത്തികൾക്ക് ഒരു പകർച്ചവ്യാധിയെയും പിടിച്ചുകെട്ടാന് കഴിയില്ല എന്നതുതന്നെ
മഞ്ചേരി ∙ എം പോക്സ് രോഗ ലക്ഷണത്തോടെ ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു.
ന്യൂഡൽഹി ∙ എംപോക്സ് ബാധിച്ച് ഡൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലുള്ള ഹരിയാന സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 26 വയസ്സുള്ള ഇദ്ദേഹം ഹിസാർ ജില്ലക്കാരനാണ്. വൈറസ് ബാധയെത്തുടർന്ന് ശരീരത്തിൽ പാടുകളുണ്ട്. എംപോക്സ് വ്യാപനം രൂക്ഷമായ ആഫ്രിക്കൻ രാജ്യത്തെ യാത്രക്കിടെയാണ് രോഗബാധയുണ്ടായത്. അതിനാൽത്തന്നെ ഇന്ത്യയിൽ ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
Results 1-10 of 117