Activate your premium subscription today
പേരിൽത്തന്നെ കോമഡിയുള്ള ‘മിമിക്സ് ആക്ഷൻ 500’ എന്ന സിനിമയിലൂടെയാണ് കോട്ടയം നസീർ ചലച്ചിത്രരംഗത്തേക്ക് ചിരിയെടുത്തു വയ്ക്കുന്നത്. ആ യാത്രയ്ക്ക് 2025ൽ മുപ്പതു വയസ്സാകും. ഇക്കാലത്തിനിടയ്ക്ക് സിനിമയില്‍ അഭിനയിക്കാത്ത ഒരു വർഷം പോലുമുണ്ടായിട്ടില്ല നസീറിന്റെ ജീവിതത്തിൽ. ആരാധകരുടെ പ്രിയപ്പെട്ട നസീറിക്കയ്ക്കു പക്ഷേ സിനിമയേക്കാളും ഒരു ഘട്ടത്തിൽ പ്രിയം മിമിക്രിയോടായിരുന്നു. എന്നാൽ ഇനി കുറച്ചുനാളത്തേക്കെങ്കിലും അങ്ങനെയായിരിക്കില്ല. അതിനു കാരണം സൂപ്പർ സ്റ്റാർ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ്. പുരികമൊന്നുയർത്തി, കണ്ണു തുറിപ്പിച്ച്, മീശയൊന്നു പിരിച്ച്, നെഞ്ചും വിരിച്ചു നിന്നാൽപ്പോലും കോട്ടയം നസീറിനെ കണ്ടാൽ കൊച്ചുകുട്ടികൾ വരെ ചിരിക്കുമായിരുന്നു. എന്നാൽ അടുത്തിടെ റോഷാക്കിൽ തുടങ്ങി വാഴയിലെത്തി നിൽക്കുമ്പോൾ ആ ചിരി കരച്ചിലിലേക്കും ഒരുപക്ഷേ ദേഷ്യത്തിലേക്കും വഴിമാറുകയാണ്. ഇത് നമ്മുടെ പഴയ കോട്ടയം നസീർ അല്ലേ എന്നു ചോദിക്കാൻ പോലും പലർക്കും മടി. കാരണം അഭിനയത്തിൽ അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു അദ്ദേഹം. കോമഡി കഥാപാത്രങ്ങളിൽനിന്ന് കാരക്ടർ വേഷങ്ങളിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച്, അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് കോട്ടയം നസീർ. എന്തുകൊണ്ടാണ് മിമിക്രിയിൽ ഇനി മുതൽ ഉമ്മൻ ചാണ്ടിയെ അവതരിപ്പിക്കില്ലെന്ന തീരുമാനമെടുത്തത്? സിനിമയില്‍ വന്നതുകൊണ്ട് എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ? 1990കളിൽനിന്ന് 2024ൽ എത്തുമ്പോൾ എന്താണ് സിനിമയിലുണ്ടായ വലിയ മാറ്റം? തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലുണ്ടായ വലിയ മാറ്റത്തിനു പിന്നിലെ കാരണം എന്താണ്?
സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സെറ്റിൽ നേരിട്ട മാനസിക പീഡനത്തിനെതിരെ കോടതിയെ സമീപിച്ച കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമൻ നൽകിയ പരാതിയിൽ വാസ്തവം ഉണ്ടെന്നും സിനിമയുടെ ക്രെഡിറ്റിൽ അവരുടെ പേര് ഒഴിവാക്കിയതിന് ഉത്തരവാദി സംവിധായകനാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി
നവാഗതനായ സംജാദ് സംവിധാനം ചെയ്ത ഗോളം എന്ന ചിത്രത്തിലൂടെ സംഗീത സംവിധാനത്തിലേക്ക് ഒരു പുതിയ പ്രതിഭ കൂടി എത്തുകയാണ്, എബി സാൽവിൻ തോമസ്. 27 വർഷമായി സംഗീതലോകത്ത് എബിയുണ്ട്. മോഹൻ സിത്താര, ഔസേപ്പച്ചൻ, ജോൺസൻ മാഷ്, രവീന്ദ്രൻ മാഷ്, ഗോപി സുന്ദർ, ബിജിബാൽ തുടങ്ങിയവരുടെ സംഗീതത്തിന് ഓർക്കസ്ട്രൽ അറേഞ്ച്മെൻറ്റ്
സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിൽ നിന്ന് നേരിടേണ്ടി വന്നത് കടുത്ത കളിയാക്കലും അപമാനവുമെന്ന് കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമൻ. രതീഷിന്റെ ഏറ്റവും പുതിയ ചിത്രമായ 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിൽ ജോലി ചെയ്തിട്ടും ചിത്രത്തിന്റെ ക്രെഡിറ്റ് ലൈനിൽ പേര് ഉൾപ്പെടുത്തിയില്ലെന്നു
തിരുവനന്തപുരം ∙ ഇലക്ടറൽ ബോണ്ടിൽ പണം നൽകിയാണ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്ര ഇ.ഡി കേസിൽനിന്നു രക്ഷപെട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേന്ദ്ര സർക്കാരിന് ഗുണ്ടാ പിരിവ് നടത്തുന്ന ഏജൻസിയായിഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മാറി. സാന്റിയാഗോ മാർട്ടിൻ
ദുബായ്∙ 'എന്ത്യപ്പാ ദ്.. ഭയങ്കരം തന്നെ. ദുബായ് എന്നാ ദുബായ്. അയിനെ കടത്തിവെട്ടാൻ ഒന്നൂംല്ലപ്പാ..'' - ആദ്യമായി യുഎഇയിലെത്തിയ മലയാള സിനിമയിലെയും 'മറിമായ'ത്തിലേയും പ്രിയതാരം ഉണ്ണി രാജയുടതാണ് വാക്കുകൾ. ദുബായ് കാണണമെന്ന ഏറെക്കാലത്തെ ആഗ്രമായിരുന്നു കണ്ണൂർ വെയ്ക്കിന്റെ പരിപാടിയിലേയ്ക്ക്
കണ്ണൂർ∙ വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ സിപിഐയിൽ ചേരുകയാണെന്ന് അറിയിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ താൽപര്യത്തെ സിപിഐ തള്ളിക്കളഞ്ഞിട്ടില്ല. ഒരാൾ പാർട്ടിയിലേക്കു വരാൻ സന്നദ്ധനാകുമ്പോൾ Suresh Keezhattoor ,Keezhattoor Protest, CPI, Vayalkilikal, CPM, Keezhattoor Agitation, Breaking News, Manorama News, Manorama Online.
കൊച്ചി ∙ ലൈഫ് ഇൻഷുറൻസ് വിപണിയിൽ പങ്കാളിത്തം മികവുറ്റതാക്കിയും ഓഹരി വിപണിയിൽ റെക്കോർഡ് ലാഭം നേടിക്കൊടുത്തുമാണ് എൽഐസിയുടെ മലയാളിയായ മാനേജിങ് ഡയറക്ടർ ടി.സി.സുശീൽകുമാർ പടിയിറങ്ങുന്നത്. എൽഐസിയോടു വിടപറയുമെങ്കിലും, Susheel Kumar, Interview, LIC MD TC Susheel Kumar , Exclusive interview, Breaking News, Manorama News, Malayalam News.
അയല പൊരിച്ചതുണ്ട്... കരിമീൻ വറുത്തതുണ്ട്... കുടംപുളിയിട്ടു വച്ച നല്ല ചെമ്മീൻ കറിയുണ്ട്... ആണോ? അതിന് നല്ല ചെമ്മീനൊക്കെ കിട്ടുമോ, അതും ഫ്രഷായി? മലയാളികൾക്ക് മാത്രമല്ല ലോകത്തെമ്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് വീട്ടിലേക്ക് ഫ്രഷായി മീനും ഇറച്ചിയും വൃത്തിയാക്കി കിട്ടുകയെന്നത് വലിയൊരാശ്വാസം തന്നെയായിരുന്നു. മാർക്കറ്റിൽ പോയി മീൻ വാങ്ങി, കഴുകി വൃത്തിയാക്കി വരുമ്പോഴേക്കും മണിക്കൂറുകൾ എടുക്കും. ഈ കഷ്ടപാടു മാറ്റാൻ, രാസവസ്തുക്കളുപയോഗിച്ച് ഫ്രീസ് ചെയ്ത പായ്ക്കറ്റ് ഭക്ഷണമാണ് മറ്റൊരു ചോയ്സ്. എന്നാൽ രാസവസ്തുക്കൾ ചേർക്കാത്ത ഫ്രഷ് മീന്‍ വീട്ടിലേക്കെത്തിക്കാൻ ആലപ്പുഴക്കാരൻ മാത്യു ജോസഫ് വേണ്ടിവന്നു.
പ്രശസ്ത സംവിധായകൻ ബാലചന്ദ്രമേനോൻ ഒരിക്കൽ ശ്രീധന്യയുടെ പേര് മാറ്റാൻ ശ്രമിച്ചിട്ടുണ്ട്. 'ഞാൻ സംവിധാനം ചെയ്യും' എന്ന ചിത്രത്തിൽ നായികയായി ശ്രീധന്യയെ അവതരിപ്പിച്ചപ്പോൾ ഗായത്രി എന്നു പേരു ചൊല്ലി വിളിച്ചു. പക്ഷേ, പ്രേക്ഷകർ ആ പേരിൽ വീണില്ല. കുറച്ചു വർഷങ്ങൾക്കു ശേഷം പ്രേക്ഷകർ തന്നെ മറ്റൊരു പേര് കണ്ടെത്തി,
Results 1-10 of 49