Activate your premium subscription today
കേരളത്തിൽ വർധിച്ചു വരുന്ന റോഡപകടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചും വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി സിപിഎം സമ്മേളനം നടത്തിയതിൽ രൂക്ഷവിമർശനം തുടർന്നും ഹൈക്കോടതി. സംസ്ഥാനത്ത് അലക്ഷ്യമായ വാഹനമോടിക്കൽ വർധിച്ചുവരികയാണെന്നും ഇത് ഉത്കണ്ഠയുണ്ടാക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞു.
കൊച്ചി ∙ കോളജുകളിലെ വിദ്യാർഥിരാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും അതുമായി ബന്ധപ്പെട്ട മോശം പ്രവണതകൾക്കാണു തടയിടേണ്ടതെന്നും ഹൈക്കോടതി. കോളജുകളിലെ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.കൃഷ്ണകുമാർ എന്നിവരുടെ ബെഞ്ച് ഇക്കാര്യം വാക്കാൽ അഭിപ്രായപ്പെട്ടത്.
തിരുവനന്തപുരം ∙ കഴിഞ്ഞ 3 വർഷം എയ്ഡഡ് സ്കൂളുകൾ നടത്തിയ സ്ഥിരനിയമനങ്ങൾ ദിവസവേതന അടിസ്ഥാനത്തിലാക്കാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിവാദ സർക്കുലർ ഒടുവിൽ മരവിപ്പിച്ചു. 2021 നവംബർ എട്ടിനുശേഷം നൽകിയ സ്ഥിരനിയമന ഉത്തരവുകൾ പിൻവലിച്ച് പകരം പുതിയ ദിവസവേതന ഉത്തരവുകൾ നൽകേണ്ടിവരുമെന്ന ആശങ്കയിലായിരുന്ന മാനേജ്മെന്റുകൾക്കും അധ്യാപകർക്കും തീരുമാനം ആശ്വാസമായി. നിർദേശങ്ങളിൽ വ്യക്തത വരുത്തി പുതിയ സർക്കുലർ പുറത്തിറക്കുമെന്നാണു സൂചന.
കൊച്ചി ∙ പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഉൾപ്പെടെ ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ നോട്ടിസ് അയക്കാൻ നിർദേശം നൽകി ഹൈക്കോടതി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഉൾപ്പെടെ നോട്ടിസ് അയക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.
കൊച്ചി ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേകാന്വേഷണ സംഘത്തിന്റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ചും കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടും കുടുംബം. നവീൻ ബാബുവിന്റേത് ആത്മഹത്യ എന്നു പറയുമ്പോഴും കൊലപാതക സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നും എന്നാൽ എസ്ഐടി ഇക്കാര്യങ്ങളൊന്നും അന്വേഷിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകൻ ഇന്ന് ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.
കൊച്ചി ∙ തൃശൂർ പൂരം കലങ്ങിയതിൽ പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിര്‍ദേശം. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് നിർദേശം. ഹർജിയിൽ തിരുവമ്പാടി ദേവസ്വം സത്യവാങ്മൂലം സമർപ്പിച്ചു. പാറമേക്കാവ് ദേവസ്വത്തോടും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. നേരത്തെ, പൂരം കലങ്ങിയതിനു തിരുവമ്പാടി ദേവസ്വത്തിനും
കൊച്ചി ∙ വയനാട് ചൂരൽമല– മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ദുരന്തപ്രതികരണ ഫണ്ടിന്റെ (എൻഡിആർഎഫ്) കാര്യത്തിൽ കടുംപിടുത്തം വേണ്ടെന്ന് കേന്ദ്ര സർക്കാരിനും, കണക്കുകള്‍ കുറച്ചുകൂടി കൃത്യമാക്കാൻ സംസ്ഥാന സർക്കാരിനും ഹൈക്കോടതി നിർദേശം. ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുമ്പോഴാണ് ഇരുകൂട്ടരോടും തർക്കങ്ങൾ മാറ്റിവച്ച് പ്രശ്നപരിഹാരത്തിനുള്ള വഴികൾ കണ്ടെത്താൻ ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, ജെ.ഈശ്വരൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചത്.
കൊച്ചി∙ നടൻ ദിലീപിനു ശബരിമല സന്നിധാനത്ത് വിഐപി ദർശനം അനുവദിച്ചതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എങ്ങനെയാണ് ഇത് അനുവദിച്ചത് എന്നും ഇത്തരം കാര്യങ്ങൾ അനുവദിക്കാനാവില്ല എന്നും വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കൊച്ചി ∙ നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്നു വ്യക്തമാക്കിയാണ് അതിജീവിത അപേക്ഷ നൽകിയത്. കേസിൽ സാക്ഷിവിസ്താരമടക്കം പൂർത്തിയായ സാഹചര്യത്തിലാണ് അന്തിമവാദം നടക്കുന്നത്.
കൊച്ചി ∙ പ്രായപൂർത്തിയാകാത്തവർ മറ്റു തടവുകാർക്കൊപ്പം ജയിലിൽ കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്കും ജുഡീഷ്യൽ ഓഫിസർമാർക്കുമാണു ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.
Results 1-10 of 3633