ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊച്ചി ∙ കേസന്വേഷണത്തിനായി സംശയമുള്ളവരെയും സാക്ഷികളെയും വിളിച്ചു വരുത്താൻ പൊലീസിനുള്ള അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമായി മാറ്റരുതെന്നു ഹൈക്കോടതി. അന്വേഷണത്തിലിരിക്കുന്ന കേസിലെ പ്രതിയുടെ അഭിഭാഷകനു നോട്ടിസ് നൽകിയ ഞാറയ്ക്കൽ എസ്ഐയ്ക്കെതിരെയുള്ള ഹർജി തീർപ്പാക്കിയുള്ള ഉത്തരവിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം പറഞ്ഞത്. പൊലീസ് നോട്ടിസ് നൽകിയതിനെതിരെ അഭിഭാഷകൻ കെ.കെ. അജികുമാർ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്.

പ്രതികളുമായി നടത്തിയ ആശയ വിനിമയങ്ങളുടെയും ഇടപാടുകളുടെയും വിശദാംശങ്ങൾ അറിയാൻ പൊലീസിന് അഭിഭാഷകനെ ചോദ്യം ചെയ്യാൻ അധികാരമില്ലെന്നു കോടതി പറഞ്ഞു. ഇക്കാര്യത്തിൽ അഭിഭാഷകനു നിയമപരമായ പരിരക്ഷയുണ്ട്. ഫോറിനേഴ്സ് ആക്ടിന്റെ ഉൾപ്പെടെ ലംഘനമാരോപിച്ചു ബംഗാൾ സ്വദേശികളായ ദമ്പതികളെ ഞാറയ്ക്കൽ പൊലീസ് ഫെബ്രുവരി അറസ്റ്റ് ചെയ്തിരുന്നു. ബംഗ്ലദേശ് സ്വദേശിക്കു താമസസൗകര്യം നൽകിയെന്നാരോപിച്ചായിരുന്നു നടപടി. ഹൈക്കോടതിയിൽ വിഷയം എത്തിയതോടെ പൊലീസ് നോട്ടിസ് പിൻവലിച്ചിരുന്നു. നോട്ടിസ് പിൻവലിച്ചതും കണക്കിലെടുത്താണു ഹർജി തീർപ്പാക്കിയത്.

English Summary:

Kerala High Court: Police summons should not be misused for harassment, ruled the Kerala High Court. The court protected a lawyer's rights against unwarranted police questioning related to a case involving a Bengali couple arrested under the Foreigners Act.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com