ADVERTISEMENT

തിരുവനന്തപുരം ∙ രണ്ടു മാസത്തിലൊരിക്കൽ വൈദ്യുതി ബിൽ ലഭിക്കുന്ന ഉപയോക്താക്കൾക്ക് ഏപ്രിലിൽ യൂണിറ്റിന് ഒരു പൈസയുടെ ആശ്വാസം, മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്നവർക്ക് നഷ്ടം. വൈദ്യുതി ബില്ലിൽ ഈടാക്കുന്ന ഇന്ധന സർചാർജ് ദ്വൈമാസ ബില്ലിൽ യൂണിറ്റിന് ഒരു പൈസ കുറയ്ക്കാനും പ്രതിമാസ ബില്ലിൽ യൂണിറ്റിന് ഒരു പൈസ കൂട്ടാനും കെ എസ്ഇബി തീരുമാനിച്ചതോടെയാണിത്. നിലവിൽ പ്രതിമാസ ബില്ലിങ് പരിധിയിലുള്ള ഉപയോക്താക്കൾക്ക് യൂണിറ്റിന് 6 പൈസയും ദ്വൈമാസ ബില്ലിൽ യൂണിറ്റിന് 8 പൈസയുമാണ് സർചാർജ്. ഏപ്രിലിൽ ഇരുവിഭാഗങ്ങൾക്കും അത് 7 പൈസയാകും. വൈദ്യുതി വാങ്ങൽ ചെലവിൽ കെഎസ്ഇബിക്കുണ്ടാകുന്ന നഷ്ടം കുറഞ്ഞതിനെ തുടർന്നാണ് സർചാർജ് കുറയ്ക്കുന്നത്.

English Summary:

KSEB Electricity Bill Surcharge: Electricity bill changes are coming to Kerala. Bi-monthly bill users will see a one paise per unit decrease, while monthly bill users will see a one paise per unit increase in April.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com