Activate your premium subscription today
Monday, Mar 31, 2025
തിരുവനന്തപുരം ∙ നഗരങ്ങളിലെ ദുരന്ത പ്രതിരോധത്തിനും അടിയന്തര സാഹചര്യങ്ങൾ നേരിടാനുമുള്ള പദ്ധതികൾക്കായി ഹരിത ഫീസ് ഈടാക്കണമെന്നു നഗര നയ കമ്മിഷൻ റിപ്പോർട്ടിൽ ശുപാർശ. ദുരന്തങ്ങൾ നേരിടാൻ ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കണം. തത്സമയ കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാക്കാൻ ഓട്ടമേറ്റഡ് കാലാവസ്ഥാ കേന്ദ്രങ്ങൾ, സമുദ്ര ജലനിരപ്പ് അറിയാനുള്ള ഉപകരണങ്ങൾ തുടങ്ങിയവ സംസ്ഥാനത്തുടനീളം സ്ഥാപിക്കണം. വിവിധ വകുപ്പുകളുടെ നഗരകേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വകുപ്പുമേധാവികളുടെ പ്രത്യേക സമിതികൾ രൂപീകരിക്കണമെന്നും ശുപാർശയുണ്ട്.
രാജ്യത്ത് ഇലക്ട്രോണിക്സ് ഘടക നിർമാണം പ്രോത്സാഹിപ്പിക്കാനായി 23,919 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. അടുത്ത 6 വർഷത്തിനിടെ ഇതുവഴി 91,600 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 59,350 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവഴി കേന്ദ്രം പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം ∙ ജനവാസമേഖലകളിൽ കടന്നുകയറി ജീവനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകിയെന്നു ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന വിഷയത്തിൽ ഉരുണ്ടു കളിക്കുകയാണെന്ന് ആരോപണം. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ ഇവയെ ഫലപ്രദമായി നിയന്ത്രിക്കാം. എന്നാൽ, കേന്ദ്രസർക്കാർ ഇതുവരെ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. ഈ ആവശ്യത്തിന് 3 തവണ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക്, സംസ്ഥാന വനം വകുപ്പ് നിവേദനം നൽകിയതാണ്.
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ആയി 817.8 കോടി രൂപ കേന്ദ്രത്തില്‍നിന്നു സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ തിരിച്ചു നല്‍കേണ്ടിവരുന്നത് കോടികളുടെ വരുമാനം. ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ കടുത്ത എതിർപ്പ് മറികടന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ന്യൂഡൽഹി∙ കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ടു ശതമാനമാണ് വർധന. പെൻഷൻകാരുടെ ഡിആറും (ഡിയർനെസ് അലവൻസ്) 2% വർധിപ്പിച്ചു. ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ 1.15 കോടി പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. ഡിഎ, ഡിആർ വർധിപ്പിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷണവ് പറഞ്ഞു. 2025 ജനുവരി ഒന്നു മുതൽ പ്രാബല്യമുണ്ടാകും.
ന്യൂഡൽഹി ∙ ഔദ്യോഗിക വസതിയോടു ചേർന്ന സ്റ്റോർമുറിയിൽ നോട്ടുകെട്ടു കണ്ടെത്തിയതിൽ അന്വേഷണം നേരിടുന്ന ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്കു മടക്കി അയയ്ക്കാനുള്ള കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. അലഹാബാദ് ഹൈക്കോടതി ബാർ അസോസിയേഷന്റെ എതിർപ്പ് മറികടന്നാണ് സ്ഥലംമാറ്റാനുള്ള ശുപാർശ കൊളീജിയം കേന്ദ്ര സർക്കാരിനു നൽകിയത്.
നിർമിത ബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിൽ സർക്കാർ വകുപ്പുകൾക്കു വിലക്കൊന്നുമില്ലെന്നു കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയിൽ മറുപടി നൽകി. ചാറ്റ് ജിപിടി, ഡീപ്സീക് പോലെയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കരുതെന്നു കഴിഞ്ഞ ജനുവരിയിൽ ധനമന്ത്രാലയം ജീവനക്കാർക്കു നിർദേശം നൽകിയിരുന്നു.
തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) അനുവദിക്കുന്നതിൽ ഒടുവിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു വഴങ്ങി. കേന്ദ്രം നൽകുന്ന വിജിഎഫ് ആയ 817.8 കോടി രൂപ, തുറമുഖത്തിന്റെ വരുമാന വിഹിതം സഹിതം തിരിച്ചടയ്ക്കാനുള്ള നിർദേശം അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിൽ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി ലാഭകരമാകാത്ത പദ്ധതികൾക്കു പ്രഖ്യാപിച്ച ധനസഹായമായ വിജിഎഫ് കേരളത്തിനു മാത്രം വായ്പയായി മാറ്റിയാണ് കേന്ദ്ര സർക്കാർ നൽകുന്നത്.
ന്യൂഡൽഹി ∙ കേരളം, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കു നൽകാനുള്ള സമഗ്രശിക്ഷാ പദ്ധതി (എസ്എസ്എ) ഫണ്ട് തടഞ്ഞ കേന്ദ്രസർക്കാർ നടപടിയെ പാർലമെന്ററി കമ്മിറ്റി വിമർശിച്ചു. പിഎം ശ്രീ പദ്ധതിയിൽ ചേർന്നില്ലെന്ന പേരിൽ ഫണ്ട് തടഞ്ഞതു ഭരണഘടനാ വിരുദ്ധമാണെന്നു കമ്മിറ്റി വിലയിരുത്തി. കേരളം (420.91 കോടി), തമിഴ്നാട് (2151 കോടി), ബംഗാൾ (1745.80 കോടി) എന്നീ സംസ്ഥാനങ്ങൾക്കാണ് പണം കിട്ടാനുള്ളത്. പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾക്കു മുന്നിൽ ‘പിഎം ശ്രീ’ എന്നു ചേർക്കണമെന്നാണു നിബന്ധനകളിലൊന്ന്. ഇതിനെ എതിർത്താണ് ഈ സംസ്ഥാനങ്ങൾ മാറിനിൽക്കുന്നത്.
എല്ലാത്തരം കേന്ദ്രസർക്കാർ ജോലികൾക്കുമുള്ള റിക്രൂട്മെന്റിനായി ഏകീകൃത പോർട്ടൽ (സിംഗിൾ ജോബ് ആപ്ലിക്കേഷൻ പോർട്ടൽ) തുടങ്ങുമെന്ന് കേന്ദ്ര പഴ്സനേൽ വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളിലും പരീക്ഷകളെഴുതാൻ അനുവദിക്കും. റിക്രൂട്മെന്റ് പ്രക്രിയയ്ക്കെടുക്കുന്ന സമയം 15 മാസത്തിൽനിന്ന് എട്ടു മാസമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.
Results 1-10 of 2363
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.