കാട്ടുപന്നി ക്ഷുദ്രജീവിയോ?: തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാർ

Mail This Article
തിരുവനന്തപുരം ∙ ജനവാസമേഖലകളിൽ കടന്നുകയറി ജീവനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകിയെന്നു ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന വിഷയത്തിൽ ഉരുണ്ടു കളിക്കുകയാണെന്ന് ആരോപണം. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ ഇവയെ ഫലപ്രദമായി നിയന്ത്രിക്കാം. എന്നാൽ, കേന്ദ്രസർക്കാർ ഇതുവരെ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. ഈ ആവശ്യത്തിന് 3 തവണ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക്, സംസ്ഥാന വനം വകുപ്പ് നിവേദനം നൽകിയതാണ്.കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന് അനുമതി നൽകാനുള്ള അധികാരം നിലവിൽ തദ്ദേശ സ്ഥാപനങ്ങൾക്കാണ്. ഉത്തരവിന്റെ കാലാവധി മേയ് അവസാന വാരം അവസാനിക്കും. ഇത് ഒരു വർഷം കൂടി നീട്ടാനാണ് വനം വകുപ്പ് തീരുമാനം.