Activate your premium subscription today
ലോകത്തെ ഏറ്റവും പ്രശസ്തനായ യൂട്യൂബർ മിസ്റ്റർ ബീസ്റ്റ് തന്റെ ബ്രാൻഡായ ഫീസ്റ്റബിളിന്റെ ലോഞ്ചിനായി കഴിഞ്ഞദിവസം ഇന്ത്യയിലെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ തരംഗമായ മിസ്റ്റർ ബീസ്റ്റിന്റെ വരവിനായി ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യൻ ആരാധകർ കാത്തിരുന്നത്. എന്നാൽ മിസ്റ്റർ ബീസ്റ്റിനൊപ്പം തന്റെ ബ്രാൻഡ് ലോഞ്ച്
ഇന്ത്യന്‍ യൂട്യൂബര്‍മാര്‍ക്ക് അധിക വരുമാനം നേടാനുള്ള പുതിയ പദ്ധതി അവതരിപ്പിച്ചു. പണം നേടാന്‍ ഇപ്പോള്‍ നിലവിലുള്ള അവസരങ്ങള്‍ക്ക് പുറമെയാണ് ഇത്. നിലവില്‍ യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പരസ്യങ്ങളില്‍ നിന്നു തന്നെയാണ്. അതിനു പുറമെ, യൂട്യൂബ് പ്രീമിയം, ബ്രാന്‍ഡ് കണക്ട്,
വിരൽത്തുമ്പിന്റെ നിയന്ത്രണത്തിൽ ഒട്ടേറെ വിഡിയോകൾ മിന്നി മായുന്ന ഇക്കാലത്ത് യുട്യൂബിൽ താരമായി നിൽക്കുക അത്ര എളുപ്പമല്ല. പക്ഷേ, വ്യത്യസ്തമായ വിഡിയോകളിലൂടെ യുട്യൂബിൽ ഏറ്റവും ജനകീയമായി മാറിയ ഒരു അക്കൗണ്ടുണ്ട് – ‘മിസ്റ്റർ ബീസ്റ്റ്’. അതെ, ലോകത്ത് ഏറ്റവുമധികം പേർ പിന്തുടരുന്ന യുട്യൂബ് അക്കൗണ്ട്. 31.7 കോടിയിലേറെ പേരാണ് ഈ അക്കൗണ്ട് പിന്തുടരുന്നത്. അതായത്, മിസ്റ്റർ ബീസ്റ്റ് എന്ന യുട്യൂബ് അക്കൗണ്ട് ഒരു രാജ്യവും അതിന്റെ സബ്സ്ക്രൈബർമാർ അവിടുത്തെ ജനങ്ങളുമാണെങ്കിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ രാജ്യമാകും അത്. ഇന്തൊനീഷ്യ, റഷ്യ, ജപ്പാൻ, ബ്രസീൽ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളേക്കാൾ ജനസംഖ്യയുള്ള രാജ്യം! യുട്യൂബിൽ നിന്ന് പ്രതിവർഷം 70 കോടിയിലേറെ ഡോളർ സമ്പാദിക്കുന്നതായാണ് മിസ്റ്റർ ബീസ്റ്റിന്റെ അവകാശവാദം. ഇന്ത്യൻ രൂപയിൽ 6000 കോടിയോളം വരും. യുഎസിലെ കാൻസസിൽനിന്നുള്ള ജയിംസ് ഡൊണാൾഡ്സൻ എന്ന യുവാവാണ് ഈ യുട്യൂബ് അക്കൗണ്ടിനു പിന്നിൽ പ്രവർത്തിക്കുന്നത്. പലർക്കും ലക്ഷക്കണക്കിനു രൂപ വാരിവിതറിക്കൊടുത്ത് അതിന്റെ വിഡിയോ എടുത്തും പ്രശസ്തനായിട്ടുണ്ട് ബീസ്റ്റ്. പക്ഷേ, അടുത്തിടെ ഈ ഇരുപത്തിയാറുകാരൻ വാർത്തകളിൽ നിറഞ്ഞത് മറ്റൊരു കാരണം കൊണ്ടാണ്.
കയ്യിൽ ഇത്തിരി കോണ്ടന്റും മനസ്സും ഉണ്ടെങ്കിൽ ഇന്ന് ആർക്കും ലോകം കീഴടക്കാം, കോടീശ്വരനാകാം, അറിയപ്പെടുന്ന ജനപ്രിയ താരമാകാം. സിനിമയിൽ അഭിനയിക്കുന്നവരാണ് താരങ്ങൾ എന്നതൊക്കെ പഴങ്കഥയായി. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമായ എല്ലാവരും സെലിബ്രിറ്റികളാണ്. ഏതൊരു സാധാരണക്കാരനെയും കോടിപതിയാക്കാനുള്ള ശേഷി സമൂഹമാധ്യമങ്ങൾക്കുണ്ട്. ഇന്ത്യയിൽ ഇൻഫ്ലുവൻസറായി മാറിയ പലരും ഇപ്പോൾ യുട്യൂബ് വിഡിയോയിലൂടെ ലക്ഷങ്ങളാണ് നേടുന്നത്. കൂട്ടത്തിൽ മുന്നിലാണ് യുട്യൂബറായ അർമാൻ മാലിക്. ദാരിദ്ര്യം മാത്രം തൊട്ടറിഞ്ഞ അർമാൻ രണ്ടര വർഷം കൊണ്ടാണ് കോടിപതിയായത്. രണ്ട് ഭാര്യമാർ, പത്ത് ഫ്ളാറ്റുകൾ, ആഡംബര ജീവിതം... അർമാന്റെ കുടുംബജീവിതം പ്രത്യേകം കൗതുകമുണർത്തുന്നതാണ്. പങ്കാളികളായി കൂടെകൂട്ടിയ പായൽ മാലിക്, കൃതിക മാലിക് എന്നിവർ അർമാന്റെ ഉറ്റസുഹൃത്തുക്കളാണ്. രണ്ട് ഭാര്യമാരെയും ഒരുപോലെ സ്നേഹിച്ച്, ഒരേ വീട്ടിൽ കഴിയുന്ന അർമാന്റെ ജീവിത നിമിഷങ്ങൾ ഒപ്പിയെടുക്കുന്ന ഓരോ വിഡിയോയും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്. അതേസമയം, സന്തോഷകരവും വെല്ലുവിളി നിറഞ്ഞതുമായ നിമിഷങ്ങളും നിറഞ്ഞതാണ് ഈ കുടുംബത്തിന്റെ യാത്ര. രണ്ട് ഭാര്യമാരും ഒരേസമയം ഗർഭിണികളായതോടെയാണ് അർമാന്റെ വിഡിയോകൾ വൻ ഹിറ്റായി തുടങ്ങിയത്. അന്നത്തെ വിഡിയോയ്ക്ക് രൂക്ഷമായ പ്രതികരണങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിട്ടും അർമാനും കുടുംബവും തങ്ങളുടെ പ്രേക്ഷകരുമായി അവരുടെ ജീവിതം തുറന്നുപറയുന്നത് തുടരുകയാണ്. ആരാണ് അർമാൻ? ദാരിദ്ര്യത്തിൽ നിന്ന് അർമാൻ എങ്ങനെയാണ് കോടീശ്വരനായി മാറിയത്? ആ കഥയാണിത്.
കഴിഞ്ഞയാഴ്ച ഓയൂർ കേസിൽ കേട്ടതുപോലെ, യുട്യൂബ് വരുമാനം പെട്ടെന്നൊരു ദിവസം നിലയ്ക്കുമോ ? അങ്ങനെ സംഭവിക്കാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം ? ഹൃദയം സിനിമയിൽ പ്രണവിന്റെ കഥാപാത്രത്തോട് യുട്യൂബറായ കാമുകി (ദർശന) പറയുന്നുണ്ട്– ‘പട്ടിപ്പണി, പിച്ചക്കാശ്, രാജപദവി – ഇതാണ് യുട്യൂബിൽനിന്നുള്ള വരുമാനത്തിന്റെ
സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള കപ്പിൾസാണ് ജിസ്മ വിമലും. ടെലിവിഷൻ അവതാരകരായി തിളങ്ങിയിട്ടുള്ള ഇരുവരും വെബ് സീരിസുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയവരാണ്. അടുത്തിടെ ഇവരുടെ വിവാഹവും സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയമാകുന്നതിന് മുമ്പ് തന്നെ കിടിലം
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് അപർണയും ജീവയും. അവതാരകരായും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായും തിളങ്ങിയ ഇരുവരും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പലപ്പോഴും സോഷ്യൽ മീഡിയ ടോക്സിസിറ്റിക്ക് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. പല
തിരുവനന്തപുരം നെയ്യാറ്റിൻകരയിലുള്ള ഒരു പത്താംക്ലാസ്സുകാരി പെൺകുട്ടിക്ക് എന്താ ഇത്ര പ്രത്യേകത? അതറിയണമെങ്കിൽ നിവേദ്യ ആർ ശങ്കർ എന്ന പതിനഞ്ചു വയസ്സുകാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നോക്കിയാൽ മതി. 3 മില്യന്‍ ഇഷ്ടമാണ് ഇൻസ്റ്റഗ്രാം കുടുംബത്തിന് ഈ പെൺകുട്ടിയോട്. ടിക്ടോക്കിൽ വിഡിയോകൾ പോസ്റ്റ് ചെയ്ത്
പൊതുസ്ഥലത്ത് നടത്തിയ അശ്ലീല പരാമർശത്തിന്റെ പേരിലാണ് കഴിഞ്ഞ ദിവസം യൂട്യൂബറെ അറസ്റ്റ് ചെയ്തത്. എന്താണ് അശ്ലീലം? എന്താണ് അശ്ലീലത്തിന്റെ പരിധി എന്നതാണ് അതിനു ശേഷം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ച. കൃത്യമായി നികുതി അടയ്ക്കാത്തതിന്റെ പേരിൽ യൂട്യൂബർമാരിൽ പലരുടെയും വീടുകൾ റെയ്ഡ് ചെയ്യുകയും കൂടി ചെയ്തതോടെ യൂട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനം, റീച്ച് കിട്ടാൻ സ്വീകരിക്കുന്ന മാർഗങ്ങൾ എന്നിവയെല്ലാം ചോദ്യങ്ങളായി ഉയരുകയാണ്. ഉള്ളടക്കം സംബന്ധിച്ച് എന്താണ് യൂട്യൂബിന്റെ നയം? കുട്ടികളെ ഉപയോഗിച്ച് ആളെക്കൂട്ടുന്ന ചാനലുകൾക്ക് പിടി വീഴുമോ? തട്ടിപ്പുകൾ നിരോധിക്കാൻ വകുപ്പുണ്ടോ?
കേരളത്തിലെ പല പ്രമുഖ യൂട്യൂബർസ് നും കോടികളുടെ വരുമാനം ഉണ്ട്. ലക്ഷങ്ങൾ വരുമാനമുള്ളവർ ആയിരകണക്കിന് ഉണ്ടാകും. എന്നാൽ പല യൂട്യൂബർസ് ഉം ആദായനികുതിയുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താറില്ല. കേരളത്തിലെ ആയിരക്കണക്കിന് പേരുടെ ആരാധനാപാത്രങ്ങളായ പ്രമുഖ യൂട്യൂബർ മാരുടെ വീടുകളിൽ ഇന്ന് നടന്ന ആദായ നികുതി
Results 1-10 of 38