Activate your premium subscription today
മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം നിർണായകമായ നിമിഷങ്ങളെ അടയാളപ്പെടുത്തിയ വർഷമായിരുന്നു 2024. കൃതികളുടെ പ്രസിദ്ധീകരണം മാത്രമല്ല, മലയാളത്തിലെ പ്രധാനപ്പെട്ട ചില കൃതികളുടെ സുപ്രധാന പ്രസിദ്ധീകരണ വാർഷികങ്ങളും ഈ വർഷം ആഘോഷിച്ചു.
കോഴിക്കോട് ∙ മലയാളി കാത്തിരുന്ന ഹോർത്തൂസിന്റെ വേദികൾ ഇന്നുണരുന്നു. നവംബർ ഒന്നു മുതൽ മൂന്നു വരെ മലയാള മനോരമ ഒരുക്കുന്ന ഹോർത്തൂസ് സാഹിത്യ–സാംസ്കാരികോത്സവത്തിന്റെ ഭാഗമായ ‘ഹോർത്തൂസ് പുസ്തകശാല’ ഇന്നു വൈകിട്ട് ആറിന് കടപ്പുറത്ത് സാഹിത്യകാരൻ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും.
എം. മുകുന്ദൻ: സാഹിത്യംകൊണ്ട് എന്തു പ്രയോജനമെന്നു പലരും ചോദിക്കുന്ന കാലത്താണ് പോപ്പ് ഫ്രാൻസിസ് സാഹിത്യത്തിന്റെ പ്രസക്തിയെക്കുറിച്ചു പറയുന്നത്. വേദനിക്കുമ്പോൾ പ്രാർഥിക്കുന്നതിനൊപ്പം നല്ലൊരു നോവലോ കഥയോ വായിക്കാൻ കൂടിയാണ് പോപ്പ് പറയുന്നത്. എങ്കിൽ ആന്തരികമായി വലുതാവുമെന്നും സഹജീവികളുമായി സമ്പർക്കത്തിനു കഴിയുമെന്നും അദ്ദേഹം പറയുന്നു. എഴുത്തുകാർക്കും വായനക്കാർക്കും ആശ്വാസം പകരുന്ന കാര്യമാണിത്.
സക്കറിയയുടെ പ്രശസ്തമായ ഒരു നോവലുണ്ട്: ‘ഇഷ്ടികയും ആശാരിയും’. എല്ലാ നോവലുകൾക്കും എഴുത്തുകാരൻ തന്നെയാണു മൂത്താശാരിയെങ്കിലും എഴുത്തിനു കൂട്ടായിനിന്ന ഒരു പരികർമിയെപ്പറ്റി സക്കറിയയുൾപ്പെടെ പല എഴുത്തുകാരും സ്നേഹത്തോടെ പറയും: മണർകാട് മാത്യു.
കണ്ണൂർ ∙ ദാസൻ ഞാൻ തന്നെ; എന്റെ ലോക കാഴ്ചപ്പാടാണ് ദാസന്റെയും. അക്കാലത്ത് യുവാക്കൾ അസ്വസ്ഥരായിരുന്നു. ജോലിയില്ല, രാഷ്ട്രീയ സ്വപ്നം സഫലമാകാത്തതിലുള്ള നിരാശ, ലോകം നന്നാകില്ലെന്ന ഇരുണ്ട വീക്ഷണം; അന്ന് ഇങ്ങനെയൊരു കഥാപാത്രത്തെയേ സൃഷ്ടിക്കാനാകൂ. ആ അസ്വസ്ഥത അനുഭവിക്കാത്തവരാണ് അതിനെ കഞ്ചാവ് സാഹിത്യമെന്നു വിളിച്ചത്. ആധുനികമെന്ന് പറയാവുന്ന എഴുത്തിന്റെ മാനങ്ങളെ ലഘൂകരിക്കാൻ ശ്രമിച്ച മലയാളികളുടെ വികൃതിയാണത് – മയ്യഴിത്തീരത്തെ വെയിൽച്ചിരിയോടെ എം.മുകുന്ദൻ പറഞ്ഞു.
ലോകമാകെ ഫ്രാൻസിന്റെ തെരുവുകളിലേക്കു ചേക്കേറുകയാണ്. 206 രാജ്യങ്ങളിലെ കായികപ്രതിഭകൾ സെൻ നദിയോരത്തെത്തുന്നു. അതിൽ ജേതാക്കളാകുന്നവരുണ്ടാകും. ഒന്നും നേടാനാവാത്തവരുണ്ടാകും. ജേതാക്കളുടെ ആഘോഷത്തിനായി ലോകം കാതോർക്കും. അങ്ങനെയൊരു സന്ദർഭമാണ് ഇപ്പോൾ ഞാനോർക്കുന്നതും. 1998ൽ ഫ്രാൻസിൽ നടന്ന ലോകകപ്പ് ഫുട്ബോളിലെ ഫൈനൽ. ഫ്രാൻസിലെ ഏറ്റവും വലിയ സ്റ്റേഡിയമായ സ്താദ് ദെ ഫ്രാൻസിൽ ലോകം നെഞ്ചിടിപ്പോടെ കണ്ട ബ്രസീൽ–ഫ്രാൻസ് മത്സരം.
ഇവിടെ വിദ്യാർഥികൾ സ്വയം പഠിക്കുന്നില്ല. സ്പൂൺ ഫീഡിങ്ങിലൂടെ മണ്ണുണ്ണികളായിത്തീരുകയാണ്. ഇത്തരം വിദ്യാർഥികളിൽ നിന്നാണല്ലോ അധ്യാപകരും ഉണ്ടാകുന്നത്. അവരെയെങ്ങനെ മികവുള്ള കേന്ദ്രങ്ങളിലെ അധ്യാപകരുമായി താരതമ്യം ചെയ്യും? അപൂർവം പേരൊഴിച്ചാൽ എന്തെങ്കിലും മികവു തെളിയിച്ചവർ വിദേശ സർവകലാശാലകളിൽനിന്നു പരിശീലനം ലഭിച്ചവരാണ്.
കൊല്ലം ∙ ലോകത്തിന് മാതൃകയായിരുന്ന കേരളം ഇന്നു കുറ്റകൃത്യങ്ങൾക്കു പേര് കേട്ട നാടായി മാറിയെന്ന് എഴുത്തുകാരൻ എം.മുകുന്ദൻ. പ്രഫ. ആദിനാട് ഗോപി പുരസ്കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയാണ് ഏറ്റവും കൂടുതൽ കുറ്റകൃത്യമുള്ളത് എന്നാണ് കരുതിയിരുന്നത്. എന്നാൽ വിശ്വസിക്കാൻ സാധിക്കാത്ത
കമ്യൂണിസ്റ്റ് സഹയാത്രികനാണെങ്കിലും ഞാൻ ആത്മീയതയെ തൊട്ടറിയുന്ന ഒരാളാണ്. കമ്യൂണിസ്റ്റുകാരനായ പിക്കാസോ ക്യൂബിസ്റ്റ് പെയ്ന്ററായി. കമ്യൂണിസ്റ്റുകാരനായ അവ്യയാനന്ദ ശിവഗിരിയിലെ സന്യാസിവര്യനും എഴുത്തുകാരനുമായി. കമ്യൂണിസ്റ്റുകാരനായ ഞാൻ ആധുനിക സാഹിത്യകാരനും ഉത്തരാധുനിക സാഹിത്യകാരനും അതു രണ്ടുമല്ലാത്ത സാഹിത്യകാരനുമായി.
എക്കാലമത്രയും ശാസ്ത്രം പറഞ്ഞത് ആത്മാവ് ഇല്ലെന്നായിരുന്നു. ഞാനതു വിശ്വസിച്ചിരുന്നില്ല. അടുത്തകാലത്തുമാത്രമാണ് പ്രശസ്തനായ അമേരിക്കൻ മൂലകോശ ജീവശാസ്ത്രജ്ഞനായ റോബർട്ട് ലാൻസയെക്കുറിച്ചും അദ്ദേഹത്തിന്റെ ബയോ സെൻട്രിസം എന്ന സിദ്ധാന്തത്തെക്കുറിച്ചും വായിച്ചറിഞ്ഞത്. അദ്ദേഹം സ്ഥാപിക്കുന്നത് ആത്മാവുണ്ടെന്നു തന്നെയാണ്.
Results 1-10 of 46