Activate your premium subscription today
ദക്ഷിണേന്ത്യയിലെ പ്രമുഖ കവിയും സാഹിത്യ നിരൂപകനും നോവലിസ്റ്റുമാണ് ടി.പി. രാജീവൻ.
1959-ൽ കോഴിക്കോട് ജില്ലയിലെ പാലേരിയിൽ ജനിച്ചു.
അച്ഛൻറെ നാടായ പാലേരിയുമായി ബന്ധപ്പെട്ടായിരുന്നു പാലേരി മാണിക്യം -ഒരു പാതിരാ കൊലപാതകത്തിൻറെ കഥ എന്ന ആദ്യ നോവൽ എഴുതിയത്.
അമ്മയുടെ നാടായ കോട്ടൂരുമായി ബന്ധപ്പെട്ട നോവലായിരുന്നു കെടിഎൻ കോട്ടൂർ എന്ന നോവൽ.
വാതിൽ, രാഷ്ട്രതന്ത്രം, കോരിത്തരിച്ചനാൾ, പുറപ്പെട്ടു പോകുന്ന വാക്ക്, വിരുന്നുവന്ന വാക്ക്, ദീർഘകാലം തുടങ്ങിയവയാണ് കൃതികൾ.
കവിതകൾ 14 ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
2022 നവംബർ 2–ന് അന്തരിച്ചു.
പുറപ്പെട്ടു പോയെങ്കിലും ആ വാക്കുകൾ മായില്ല; പ്രിയ കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന് യാത്രാമൊഴിയേകി മലയാളം. ബുധൻ രാത്രി പതിനൊന്നരയോടെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ രാജീവൻ (63) അന്തരിച്ചത്. രാവിലെ 9 മുതൽ 11 വരെ കോഴിക്കോട് ടൗൺ ഹാളിൽ പൊതു ദർശനത്തിനു വച്ചു. സ്പീക്കർ എ.എൻ.ഷംസീർ ഇന്നലെ
‘‘എത്ര കുഴിച്ചുമൂടിയാലും ഉയിർത്തെഴുന്നേറ്റുവരുന്ന ചില ഓർമകളുണ്ട്. ആഹ്ലാദത്തേക്കാൾ ഉപരി നാം ചെയ്ത തിന്മകളും പാപങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും അത്തരം ഓർമകൾ. സ്വസ്ഥമായൊന്നു വിശ്രമിക്കുമ്പോൾ, ഇഷ്ടപ്പെട്ട ഒരു പാട്ടു കേൾക്കുമ്പോൾ, പ്രിയപ്പെട്ടവരുമായി നല്ല കാര്യങ്ങൾ പറയുമ്പോൾ, ഭൂതകാലത്തിന്റെ ഇരുട്ടിൽനിന്ന് ശരീരം നിറയെ മുറിവും മുള്ളുകളുമായി ആ ഓർമ നാടുകാണാനിറങ്ങും. നമ്മുടെ ശാന്തിയും സമാധാനവും തകർത്ത് അതു പഴയ പാതാളത്തിലേക്കുതന്നെ, ആ പഴയ ഇരുട്ടിലേക്കുതന്നെ തിരിച്ചുപോകും.’’ –ടി.പി.രാജീവൻ (ഓർമകളുടെ പ്രസക്തി, വാക്കും വിത്തും) പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ട നക്സൽ വർഗീസിനെക്കുറിച്ചുള്ള ഓർമക്കുറിപ്പ് ടി.പി.രാജീവൻ തുടങ്ങിയത് ഇങ്ങനെയായിരുന്നു. രണ്ടര പുറം മാത്രം വരുന്ന ആ കുറിപ്പിൽ പക്ഷേ രാജീവന്റെ സാമൂഹിക കാഴ്ചപ്പാടും നിലപാടും സുദൃഢവും സുവ്യക്തവുമായിരുന്നു. ഭരണകൂടത്തിന്റെ സമൂഹവിരുദ്ധവും കുടിലവുമായ വഴിപിഴച്ച അപഥ സഞ്ചാരങ്ങളെ എന്നും സസൂക്ഷ്മം വീക്ഷിച്ചുപോന്ന രാജീവൻ തന്റെ നിരീക്ഷണങ്ങൾ കോളങ്ങളിലും അഭിമുഖങ്ങളിലും ലേഖനങ്ങളിലും കവിതകളിലും മറ കൂടാതെ അവതരിപ്പിച്ചു.
നാടോടി ഗായക സംഘത്തിലെ കാൽപനികനായ യുവാവിനെ ഓർമ വരുന്നു. അവനെത്തന്നെ നോക്കി, അവനെക്കുറിച്ചു മാത്രം ചിന്തിച്ച്, അവനുവേണ്ടി മാത്രം ജീവിക്കുന്ന ഗായക സംഘത്തിൽത്തന്നെയുള്ള പെൺകുട്ടിയെ അവൻ നന്നായൊന്നു നോക്കാറു പോലുമില്ല. അവഗണന അതിരുവിട്ടപ്പോൾ അവൾ തന്നെ അവനോടു ചോദിച്ചു ആരാണു മനസ്സിലെന്ന്.
ശരിയെന്നു തോന്നിയത് നിർഭയനായി വിളിച്ചുപറയാൻ ഒരിക്കലും മടികാട്ടിയിട്ടില്ല അദ്ദേഹം. പ്രത്യാഘാതങ്ങളെ ഭയന്നില്ല. ആശയങ്ങളിലും ആദർശങ്ങളിലും ഉറച്ചുനിന്നു.
കോഴിക്കോട്∙ പന്ത്രണ്ട് കിലോമീറ്റർ ദൂരമേയുള്ളൂ പാലേരിയിൽ നിന്ന് കോട്ടൂരിലേക്ക്. പാലേരിയിൽ ജനിച്ച് കോട്ടൂരിൽ അവസാനകാലം ചെലവിട്ട ടി.പി.രാജീവന്റെ എഴുത്തിൽ ഈ ഗ്രാമങ്ങളും അവിടുത്തെ ജീവിതവും നിറഞ്ഞുനിന്നു. പാലേരി രാജീവന്റെ അച്ഛന്റെ വീടാണ്. കോട്ടൂർ അമ്മയുടേതും. ഈ രണ്ടു ഗ്രാമങ്ങളിലായിരുന്നു ബാല്യകാലം.
കോഴിക്കോട് ∙ കവിയും നോവലിസ്റ്റുമായ ടി.പി.രാജീവൻ (തച്ചംപൊയിൽ രാജീവൻ – 63) അന്തരിച്ചു. വൃക്ക-കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്നു ചികിത്സിലായിരുന്ന രാജീവന്റെ അന്ത്യം ഇന്നലെ രാത്രി 11.30നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇംഗ്ലിഷിലും മലയാളത്തിലും എഴുതുന്ന രാജീവൻ മലയാളത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനാണ്.
കോഴിക്കോട് ∙ കവിയും നോവലിസ്റ്റുമായ ടി.പി.രാജീവൻ (തച്ചംപൊയിൽ രാജീവൻ–63) അന്തരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ 11.30നായിരുന്നു അന്ത്യം. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന രാജീവൻ മലയാളത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി പബ്ലിക് റിലേഷൻസ് ഓഫിസറും
തുടർഭരണം തേടി സിപിഎം വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട അവസരത്തിൽ പറഞ്ഞതു ഞാൻ ആവർത്തിക്കട്ടെ. കൊളംബിയയിലും മറ്റും കണ്ട ക്രിമിനൽവൽക്കരണത്തിലേക്കാണ് കേരളത്തെ സിപിഎം നയിക്കുക. മയക്കുമരുന്നും ആയുധക്കടത്തും നിയന്ത്രിക്കുന്ന സമാന്തര സാമ്പത്തികവ്യവസ്ഥിതിയുടെ ഭാഗമാണ് ഈ സിപിഎം സർക്കാരും.ഗുജറാത്തിൽ കൈവിട്ട സുരക്ഷിത സങ്കേതമാണ് ആഗോള കള്ളക്കടത്തുകാർക്ക് കേരളം ഒരുക്കിക്കൊടുക്കുന്നത്. അവരുടെ തിരക്കഥയിലാണ് ഈ സർക്കാർ
ഡിപിഇപി പാഠ്യപദ്ധതി നിലവിൽ വരുന്നതിനു മുൻപ് നമ്മുടെ മലയാളം മീഡിയം സ്കൂളുകളിൽ പഠിച്ച മലയാളം പാഠങ്ങൾ, വിശേഷിച്ച് അനാവശ്യമായ കവിതാലങ്കാര ഭാഗങ്ങൾ, ഓർമയുള്ളവർക്കറിയാം ഈ പംക്തിയുടെ ഈ ലക്കത്തെ ശീർഷകം ഒരു വിഷമാലങ്കാരമാണെന്ന്. കാരണം ഒറ്റക്കേൾവിയിൽ കാഴ്ചയിൽ ചേർച്ചയില്ലാത്ത രണ്ടിനെയാണ് ഇവിടെ ചേർത്തു
തണുത്തുറഞ്ഞ ധ്രുവപ്രദേശങ്ങൾ, ചുട്ടുപൊള്ളുന്ന മരുഭൂമികൾ, മനുഷ്യവാസമില്ലാത്ത ഏകാന്തവും ദൂരസ്ഥവുമായ ദ്വീപുകൾ എന്നിവിടങ്ങളിലൊഴികെ എല്ലായിടത്തും കാണുന്ന ഒരു പാവം രാത്രിഞ്ചരപ്പക്ഷിയാണ് ‘കളപ്പുര കൂമൻ’, ‘പത്തായപ്പക്ഷി’ തുടങ്ങിയ പല പേരുകളിലറിയപ്പെടുന്ന ‘വെള്ളിമൂങ്ങ’– അതെ സിൽവർ ഔൾ (Silver Owl). മനുഷ്യർക്കും
Results 1-10 of 13