തിരക്കഥാകൃത്തായ ബെന്നി പി. നായരമ്പലത്തിന്റെ മകളും മലയാള ചലച്ചിത്രനടിയുമാണ് അന്ന ബെൻ. ശ്യാം പുഷ്ക്കരൻ തിരക്കഥയെഴുതി മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് അന്ന ബെൻ അഭിനയരംഗത്ത് എത്തിയത്. ഹെലൻ, കപ്പേള, സാറാസ്, നാരദൻ, നൈറ്റ് ഡ്രൈവ്, കാപ്പ, ത്രിശങ്കു തുടങ്ങിയവയാണ് അന്ന നായികയായി അഭിനയിച്ച ചിത്രങ്ങൾ. ഹെലനിലെ അഭിനയത്തിന് അന്ന ബെന്നിന് പ്രത്യേക ജൂറി പരാമർശവും കപ്പേളയിലെ അഭിനയത്തിന് 2021ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. എറണാകുളം സെന്റ് തെരേസ കോളജിൽ ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈർ കോഴ്സിൽ ബിരുദധാരിയാണ് അന്ന. സൂസന്ന ബെൻ എന്നൊരു സഹോദരിയാണ് അന്നക്ക് ഉള്ളത്.