ADVERTISEMENT

ബോക്സ്ഓഫിസിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ജൈത്രയാത്ര തുടർന്ന് നാഗ് അശ്വിൻ–പ്രഭാസ് ചിത്രം ‘കൽക്കി 2898എഡി’.  റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ സിനിമയുടെ ആഗോള കലക്‌ഷൻ 900 കോടി പിന്നിട്ടു കഴിഞ്ഞു. 1000 കോടി കലക്ഷൻ എന്ന മാന്ത്രികസംഖ്യയിലേക്ക് കുതിക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പു മാത്രം നേടിയത് 218.9 കോടിയാണ്. 

ഇന്ത്യയിൽ നിന്ന് ഇതുവരെ 521.4 കോടി കലക്ഷൻ ചിത്രം നേടിക്കഴിഞ്ഞു. പ്രത്യേക പോസ്റ്റർ ഇറക്കിയാണ് ചിത്രത്തിന്റെ നിർമാതാക്കളായ വൈജയന്തി മൂവീസ് ഈ വിജയം അടയാളപ്പെടുത്തിയത്. വിദേശത്തും സിനിമയ്ക്ക് ഗംഭീര റിപ്പോർട്ട് ആണ്. നോർത്ത് അമേരിക്ക, കാനഡ എന്നിവടങ്ങളിലെല്ലാം ഹൗസ്ഫുൾ ആണ്. പല കേന്ദ്രങ്ങളിലും സിനിമയുടെ ത്രിഡി പതിപ്പിനാണ് ആസ്വാദകർ ഏറെ.

റിലീസ് ചെയ്ത് ആദ്യദിനം കെജിഎഫ് 2 (159 കോടി രൂപ), സലാർ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ) എന്നിവയുടെ ആഗോള ഓപ്പണിങ് റെക്കോർഡുകൾ കൽക്കി തകർത്തെറിഞ്ഞു. 223 കോടി കലക്‌ഷനുമായി ആർആർആർ ഇപ്പോഴും ഏറ്റവും ഉയർന്ന ഇന്ത്യൻ ഓപ്പണറായി തുടരുന്നു, ബാഹുബലി 2 ആണ് രണ്ടാം സ്ഥാനത്ത് ആദ്യദിനം 217 കോടിയിലധികം നേടിയിട്ടുണ്ട്. 

പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ശോഭന, അന്ന ബെൻ, പശുപതി എന്നിവരാണ് അഭിനേതാക്കൾ. 600 കോടി ബജറ്റുള്ള ചിത്രം സി. അശ്വനി ദത്താണ് നിര്‍മിച്ചിരിക്കുന്നത്.

English Summary:

Nag Ashwin's 'Kalki 2898AD' achieves a phenomenal global box office collection, approaching 1000 crores. Read about the special commemorative poster and record-breaking stats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com