Activate your premium subscription today
എന്തു കാര്യം പറഞ്ഞാലും അതിൽ തമാശ ഉൾപ്പെടുത്തി സംസാരിക്കുന്ന ആളാണ് ഷാഫിയെന്നും ഇത്രയും ഹ്യൂമർ സെൻസ് ഉള്ള മറ്റൊരു സംവിധായകനെ കണ്ടിട്ടില്ലന്നും മനോജ് കെ ജയൻ. ആശുപത്രിയിലാകുന്നതിന് അഞ്ചാറ് ദിവസം മുൻപും വിളിച്ച് തമാശ പറഞ്ഞു പൊട്ടിച്ചിരിപ്പിച്ച ആൾ ഇത്രപെട്ടെന്ന് ഗുരുതരാവസ്ഥയിൽ ആയി എന്നറിഞ്ഞത് ഞെട്ടിച്ചു. പോഞ്ഞിക്കര, മണവാളൻ തുടങ്ങിയ അനശ്വര കഥാപാത്രങ്ങളുടെ സൃഷ്ടാവായ ഷാഫിയെ മലയാളികൾ എന്നെന്നും ഓർക്കുമെന്നും അദ്ദേഹത്തിന്റെ സിനിമകളിലൂടെ ഷാഫി എന്നെന്നും മലയാളികളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുമെന്നും മനോജ് കെ ജയൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട്, മായാവി എന്ന രണ്ടു ഹിറ്റ് സിനിമകളിൽ മമ്മൂട്ടിയോടൊപ്പം മനോജ് കെ ജയനും അഭിനയിച്ചിരുന്നു.
രാത്രി ഒരു മണിക്ക് കോഴിക്കോട് ഹൈലൈറ്റ് മാളിലെ തിയറ്ററിൽ ആരാധകരോടൊപ്പം സെൽഫി എടുക്കുന്ന നടൻ മനോജ്.കെ ജയന്റെ വിഡിയോ ശ്രദ്ധ നേടുന്നു. ആർപ്പുവിളിക്കുന്ന ആരാധകർക്കൊപ്പമാണ് താരത്തിന്റെ സെൽഫി വിഡിയോ. രേഖാചിത്രത്തിന്റെ പ്രദർശനത്തിനു ശേഷമായിരുന്നു ആരാധകർക്കൊപ്പമുള്ള താരത്തിന്റെ വിഡിയോ. സംവിധായകൻ ജോഫിൻ ടി.
‘ശ്രീ കോവിൽ നട തുറന്നു, പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്നു’ സ്വാമി അയ്യപ്പന്റെ അച്ഛന്റെ മണ്ണിൽ മനോജും മഞ്ജുനാഥും എല്ലാം മറന്നു പാടുന്നു. ചുറ്റും ശരണം വിളികൾ ഉയരുമ്പോൾ ഭക്തിലഹരിയിൽ എല്ലാം മറന്ന് കേട്ടു നിന്ന ഭക്തസഹസ്രങ്ങളുടെ അകക്കണ്ണിലേക്ക് ജയവിജയന്മാരുടെ ഓർമകൾ ഓടിയെത്തി. ആ രംഗത്തിനു സാക്ഷിയാകാൻ വയലാറിന്റെ മകൻ ശരത് ചന്ദ്ര വർമ. മലയാളികള് നെഞ്ചേറ്റിയ ശരണകീർത്തനം ആലപിക്കവേ മനോജും മഞ്ജുനാഥും പൊട്ടിപ്പൊട്ടിക്കരഞ്ഞു. പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് സംഗീതലോകത്തിന് അപൂർവമായ നിമിഷം പിറന്നത്. സംഗീതജ്ഞരായ ജയവിജയന്മാരിൽ ജയന്റെ മകനായ മനോജ് കെ. ജയനും വിജയന്റെ മകൻ മഞ്ജുനാഥ് വിജയ്യുമാണ് ഒരുമിച്ചു പാടിയത്. ഇരുവരും കേരളത്തിൽ ഒരു വേദിയിൽ ആദ്യമായി ഒരുമിച്ചു പാടുന്ന നിമിഷം. പാടിയതാകട്ടെ ജയവിജയന്മാർ പാടി കോടിപ്പുണ്യമാക്കി മാറ്റിയ, അവരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്തിഗാനങ്ങളിലൊന്നായ ‘ശ്രീകോവിൽ നട തുറന്നു’വും. പന്തളം ധർമശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന തത്വമസി അവാർഡ് സ്വീകരിക്കുന്നതിനിടയിലായിരുന്നു വികാര നിർഭര രംഗങ്ങൾ.
മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള വ്യക്തിയാണ് മനോജ് കെ. ജയൻ. പെരുന്തച്ചൻ, സർഗം, അനന്തഭദ്രം, ചമയം, പഴശ്ശി രാജ, കളിയച്ചൻ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിലൂടെ നായകനായും വില്ലനായും മനോജിന്റെ അസാമാന്യ പ്രകടനങ്ങൾക്ക് മലയാളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോൾ
അനുഗൃഹീത ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ ഓർമിച്ച് മനോജ് കെ ജയൻ. അഞ്ചു വർഷം മുൻപ് മുഹമ്മദ് റഫിയുടെ വീട് സന്ദർശിച്ച ഒാർമകൾ പങ്കുവയ്ക്കുകയായിരുന്നു മനോജ് കെ ജയൻ. ആ ദിവസം പകർത്തിയ ചിത്രങ്ങളോടൊപ്പമാണ് മനോജ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചത്.
മനോജ് കെ. ജയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ‘വല്ല്യേട്ടൻ’ കുടുംബ ഫോട്ടോ ശ്രദ്ധേയമാകുന്നു. അറയ്ക്കൽ മാധവനുണ്ണിയുടെ കുടുംബത്തിനൊപ്പം ശത്രു പട്ടേരി ശിവരാമൻ നായരെയും നെടുങ്ങാടിയെയും ചിത്രത്തിൽ കാണാം. ഇവർ തമ്മിലുളള ശത്രുത തീർന്നോ, നെടുങ്ങാടിക്ക് എന്ത് ഒരു പരുങ്ങൽ, മാധവനുണ്ണി ആരെയാണ് ഫോൺ വിളിക്കുന്നത്
മമ്മൂട്ടിയും ഷാജി കൈലാസും ഒന്നിച്ച സിനിമ വല്ല്യേട്ടന്റെ റി–റിലീസ് ദിനത്തിൽ കൗതുകമുണർത്തുന്ന ചിത്രം പങ്കുവച്ച് മനോജ് കെ.ജയൻ. വല്ല്യേട്ടൻ സിനിമയുടെ സമയത്തും ഈയടുത്ത കാലത്തും മമ്മൂട്ടിക്കൊപ്പം എടുത്ത ചിത്രങ്ങൾ സഹിതമായിരുന്നു മനോജ് കെ.ജയന്റെ പോസ്റ്റ്. 24 വർഷം ചലഞ്ച് എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു
മകൾ കുഞ്ഞാറ്റയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഉർവശിയും മനോജ് കെ.ജയനും. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും മകൾക്ക് ആശംസകൾ പങ്കുവച്ചത്. മകൾക്കൊപ്പമുള്ള വിവിധ കാലങ്ങളിലെ ചിത്രങ്ങളുടെ കൊളാഷിനൊപ്പമായിരുന്നു മനോജ് കെ.ജയന്റെ ആശംസകൾ. ‘എന്റെ പൊന്നുമോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ... എന്നും… എപ്പോഴും’, മനോജ് കെ.ജയൻ കുറിച്ചു. അച്ഛനു സ്നേഹചുംബനങ്ങൾ നൽകുന്ന കമന്റുമായി കുഞ്ഞാറ്റ മറുപടിയും കുറിച്ചു. ‘നന്ദി അച്ഛാ... ഉമ്മ... ഒരുപാടു സ്നേഹം’, എന്നായിരുന്നു കുഞ്ഞാറ്റയുടെ കമന്റ്.
അബുദാബി ∙ മലയാളം, ഹിന്ദി, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ ഈണങ്ങൾ പെയ്തിറങ്ങിയ സംഗീതരാവിൽ അലിഫ് മീഡിയയുടെ പത്താം വാർഷികം (അലിഫ് കി രാത്ത്) ആഘോഷിച്ചു.
ട്രെയിൻ യാത്രയ്ക്കിടെ സുന്ദരഗാനം ആലപിച്ച് നടനും ഗായകനുമായ മനോജ്.െക.ജയൻ. ‘കാത്തിരിപ്പൂ കൺമണി’ എന്ന എക്കാലത്തെയും ഹിറ്റ് ഗാനമാണ് നടൻ ആലപിച്ചത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം ആരാധകലക്ഷങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. മഞ്ജു വാരിയർ, ഹൈബി ഈടൻ, ടൊവിനോ തോമസ് തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേർ
Results 1-10 of 62