Activate your premium subscription today
കൊച്ചി ∙ ബ്രഹ്മപുരത്തു ഭാരത് പെട്രോളിയം കോർപറേഷന്റെ (ബിപിസിഎൽ) കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം. സ്വച്ഛ് ഭാരത് മിഷൻ പത്താം വാർഷികത്തിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ പദ്ധതികൾക്കൊപ്പം സിബിജി പ്ലാന്റിനും
കൊച്ചി∙ തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം ഒഴുകിയെത്താൻ കാരണമെന്തെന്നും എങ്ങനെ നീക്കം ചെയ്യുമെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. റെയിൽവേയും കലക്ടറും തിരുവനന്തപുരം കോർപറേഷനും ആർക്കാണ് ഉത്തരവാദിത്തമെന്നു വ്യക്തമാക്കണം. ഹർജി 26ന് വീണ്ടും പരിഗണിക്കും.
ബ്രഹ്മപുരം∙ മെംബർ ജംക്ഷനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മലയ്ക്ക് തീപിടിച്ചിട്ട് 8 ദിവസം പിന്നിട്ടു. ഇപ്പോഴും തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തുടരുകയാണ്. എന്നാൽ സ്വകാര്യ സ്ഥലത്ത് വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യം
കൊച്ചി∙ബ്രഹ്മപുരം മാലിന്യപ്ലാന്റ് ഹൈക്കോടതി ജഡ്ജിമാര് സന്ദർശിച്ചു. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്,പി. ഗോപിനാഥ് എന്നിവരാണ് ഇന്നു പ്ലാന്റിൽ പരിശോധന നടത്തിയത്. മാലിന്യ സംസ്കരണം, സുരക്ഷാ കാര്യങ്ങൾ തുടങ്ങിയവയും ജഡ്ജിമാരുടെ സംഘം വിലയിരുത്തി.ബ്രഹ്മപുരത്തെ ബിപിസിഎൽ മാലിന്യ പ്ലാന്റിന്റെ നിർമാണ
കൊച്ചി ∙ ബ്രഹ്മപുരത്തെ തീപിടിത്തം കൊച്ചി നഗരത്തെ വിഷപ്പുകയിൽ മുക്കിയിട്ട് ഒരു വർഷം. കഴിഞ്ഞ വർഷം മാർച്ച് രണ്ടിനായിരുന്നു തീപിടിത്തത്തിന്റെ തുടക്കം. ആദ്യം മെല്ലെയാണു കത്തിയതെങ്കിൽ പിന്നീടു പടർന്നു പിടിച്ചു. 13 ദിവസത്തിനു ശേഷമാണു തീ പൂർണമായും അണച്ചത്. തുടർന്നു കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാനുള്ള
കൊച്ചി ∙ ബ്രഹ്മപുരത്തു ജൈവ മാലിന്യത്തിൽ നിന്നു കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) ഉൽപാദിപ്പിക്കാനുള്ള പ്ലാന്റിന്റെ നിർമാണം ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) ഈ മാസം ആരംഭിക്കും. ഒരാഴ്ചയ്ക്കകം പദ്ധതി നടത്തിപ്പിനുള്ള കരാർ നൽകുമെന്നു ബിപിസിഎൽ ചീഫ് ജനറൽ മാനേജർ എസ്. ശ്രീറാം കോർപറേഷൻ കൗൺസിൽ യോഗത്തിൽ
കാക്കനാട്∙ ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റിലെ അഗ്നി പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ വിലയിരുത്തി. ഒരു വർഷം മുൻപുണ്ടായ തീ പിടിത്തം ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനായിരുന്നു യോഗം. ചൂടു കൂടി വരുന്നതിനാൽ പ്ലാന്റിലെ സുരക്ഷ ശക്തമാക്കി. പ്ലാന്റിനകത്തെ ഏതു ഭാഗത്തേക്കും
കൊച്ചി ∙ ചൂടു കൂടുന്ന സാഹചര്യത്തിൽ ബ്രഹ്മപുരം പ്ലാന്റിൽ കൃത്യമായ ഇടവേളകളിൽ നനയ്ക്കാൻ സംവിധാനം ഒരുക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പ്ലാന്റിലെ നിലവിലെ സാഹചര്യവും അഗ്നി സുരക്ഷയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള ജോലികളുടെ പുരോഗതിയും വിലയിരുത്താൻ കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും കോർപറേഷൻ സെക്രട്ടറി വി.ചെൽസാസിനിയുടെയും നേതൃത്വത്തിലുള്ള സംഘം ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സന്ദർശിച്ചു. കോർപറേഷന്റെ നേതൃത്വത്തിൽ പ്ലാന്റിൽ നിയമിച്ച ഫയർ വാച്ചർമാരുടെ പ്രവർത്തനവും വിലയിരുത്തി.
കാക്കനാട്∙ മാലിന്യം കയറ്റി ബ്രഹ്മപുരത്തേക്ക് പോകുന്ന കൊച്ചി കോർപറേഷന്റെ ലോറികളിൽ നിന്ന് മലിന ജലം സീപോർട്ട് റോഡിലേക്ക് ഒഴുകി ഇരുപതോളം ഇരുചക്ര വാഹനങ്ങൾ തെന്നി വീണു.തൃക്കാക്കര നഗരസഭാ ജീവനക്കാരൻ ഉൾപ്പെടെ 6 പേർ ആശുപത്രിയിൽ ചികിത്സ തേടി. തെന്നി നിയന്ത്രണം വിട്ട ബൈക്കിടിച്ചു ഒരു കാൽനടക്കാരനും പരുക്കേറ്റു.
കൊച്ചി ∙ കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റായി ലഭിക്കുന്ന കോടികളുടെ ഫണ്ട് സംസ്ഥാനത്തെ കോർപറേഷനുകൾ പാഴാക്കുന്നു. 2022–23 ൽ കേന്ദ്രഗ്രാന്റായി ലഭിച്ച 373.71 കോടി രൂപയിൽ ചെലവഴിച്ചത് 120.53 കോടി രൂപ മാത്രം (32%). 253.18 കോടി രൂപയാണു നഷ്ടപ്പെടുത്തിയത്. കോർപറേഷനു സമീപമുള്ള നഗരസഭകളെ കൂടി ഉൾപ്പെടുത്തി നഗര സഞ്ചയങ്ങൾക്കുള്ള ഗ്രാന്റായി മാലിന്യ സംസ്കരണം, ശുചീകരണം, ശുദ്ധജല വിതരണം എന്നീ മേഖലകളിൽ ചെലവഴിക്കേണ്ട തുകയാണു വിനിയോഗിക്കാതെ നഷ്ടപ്പെടുത്തുന്നത്. മാലിന്യപ്രശ്നം രൂക്ഷമായ നഗരങ്ങളിൽ പോലും ഈ ഫണ്ട് പ്രയോജനപ്പെടുത്തുന്നില്ല.
Results 1-10 of 342