കാക്കനാട് ബ്രഹ്മപുരം ഭാഗത്ത് പുക മണം: പരിസരവാസികളുടെ പരാതി
Mail This Article
കാക്കനാട്∙ ബ്രഹ്മപുരം ഭാഗത്ത് വീണ്ടും പുകയുടെ മണം. പരിസരവാസികൾക്ക് വീട്ടിൽ ഇരിക്കാൻ ആകുന്നില്ലെന്ന് പരാതി. കഴിഞ്ഞ ഒന്ന് രണ്ട് ആഴ്ചയ്ക്ക് ഇടയിൽ ഇത് അഞ്ചാറു തവണയായി തുടരുന്നു എന്ന് പരിസരവാസിയായ ജയകുമാർ അറിയിച്ചു. ഫ്ലാറ്റ് ഒാണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ രൂപീകരിച്ച ബ്രഹ്മപുരം ആക്ഷൻ കൗൺസിൽ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനം എടുക്കാൻ വേണ്ടി ചർച്ച നടത്തുകയാണ്.
2023 ഇൽ ബ്രഹ്മപുരത്ത് തീ കത്തി പിടിച്ചു 11 ദിവസത്തോളം ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ മുന്നിട്ട് ഇറങ്ങിയ കൊച്ചി കാൻഡ് ബ്രീത്ത് എന്ന സംഘടനയുടെ ഭാഗത്തു നിന്നും ഗവർണമെന്റ് അധികൃതരെ നേരിട്ട് പലവട്ടം അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നും, കൊച്ചിയിലെ പ്രമുഖ മാധ്യമങ്ങൾ വഴിയും, എഫ്‌എം വഴിയും നാട്ടുകാരുടെ പ്രതികരണം അധികൃതരെ അറിയിക്കാൻ ശ്രമിക്കുന്നുവെന്നും കൊച്ചി കാന്റ് ബ്രീത്ത് പ്രസിഡന്റ് ഹരിറാം എം വി അറിയിച്ചു. അധികൃതർ ഈ വിഷയത്തിൽ കണ്ണടയ്ക്കുന്നത് ശരിയല്ല എന്നതാണ് പൊതുജനങ്ങൾ അഭിപ്രായപ്പെടുന്നത്.