Activate your premium subscription today
ന്യൂഡൽഹി∙ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നടപടികളൊന്നും മാലദ്വീപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. നാലുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ശേഷമാണ് മുയിസുവിന്റെ പ്രതികരണം. ‘‘ഇന്ത്യയുടെ സുരക്ഷയെ അട്ടിമറിക്കുന്നതൊന്നും മാലദ്വീപിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. മാലദ്വീപിന്റെ വിലമതിക്കാനാകാത്ത പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യ. പരസ്പര ബഹുമാനത്തിന്റെയും പങ്കാളിത്ത താൽപര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം.
മന്ത്രിസഭയിലെ രണ്ട് അഗങ്ങളെ രാജിവയ്പിച്ചതിനു ശേഷം ഏതെങ്കിലും രാജ്യത്തലവൻ ഇന്ത്യയിലേയ്ക്കു വന്നിട്ടുണ്ടോ? ഒക്ടോബർ ആറിന് ഡൽഹിയുടെ ആതിഥ്യം സ്വീകരിക്കുന്ന മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് അതുവേണ്ടിവന്നു. ഇതിനു പുറമേ ഇന്ത്യയെ കുറിച്ച് മുൻപ് പറഞ്ഞ വാക്കുകൾ ഐക്യരാഷ്ട്ര സംഘടനയിലും (യുഎൻ) അദ്ദേഹം മയപ്പെടുത്തി. ഇന്ത്യയിലേക്ക് ആദ്യമായി ഉഭയകക്ഷി സന്ദർശനത്തിന് വരുമ്പോള് മഞ്ഞുരുക്കാനുള്ള വഴികളെല്ലാം ഒരുക്കിയാണ് മുയിസു എത്തിയിരിക്കുന്നത്. മാലദ്വീപിൽ 2023ലും 2024ലും ഇന്ത്യാ വിരുദ്ധത ശക്തമാക്കി, അതു വോട്ടാക്കിയാണ് മുയിസു ഭരണം പിടിച്ചത്. എന്നാൽ ഭരണം തുടർന്നപ്പോഴാണ് അയലത്തെ വലിയ രാജ്യത്തെ പിണക്കുന്നതിലെ അപകടങ്ങൾ അദ്ദേഹം തിരിച്ചറിഞ്ഞത്. അത്യാഹിതങ്ങളിൽ മാലദ്വീപിന്റെ ‘911’ എന്ന നമ്പരിൽ വിളിച്ചാൽ ഡൽഹിയാണ് ആദ്യമെടുക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ വാക്കുകൾ മുയിസുവിനും പതിയെ മനസ്സിലായി. സാധാരണ ഗതിയിൽ അധികാരമേറ്റതിനു ശേഷം മാലദ്വീപ് ഭരണാധികാരികളുടെ ആദ്യ ഉഭയകക്ഷി സന്ദർശനം ഇന്ത്യയിലേക്കാണ്. എന്നാൽ മുയിസു ഈ പതിവ് ആദ്യമായി തെറ്റിച്ചു. അധികാരമേറ്റ് പതിനൊന്ന് മാസത്തിനു ശേഷമാണ് ഉഭയകക്ഷി സന്ദർശനത്തിനായി പ്രസിഡന്റ് ഇന്ത്യയിലേക്കു വരുന്നത്; ഉണ്ടായത് വലിയ ഇടവേള. അതേസമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കിട്ടിയ ക്ഷണം സ്വീകരിച്ച് മുയിസു 2024 ജൂൺ ആദ്യവാരം ഡൽഹിയിലെത്തിയിരുന്നു. പിന്നെയും നാല് മാസങ്ങൾ കഴിഞ്ഞു മാത്രമേ മുയിസുവിന് ഉഭയകക്ഷി സന്ദർശനത്തിന് എത്താനായുള്ളൂ. മാലദ്വീപിനുണ്ടായ മനംമാറ്റത്തില്, അയൽരാജ്യങ്ങളിലെ നയതന്ത്ര പിഴവിന്റെ പേരിൽ നേരത്തേ മോദി സർക്കാരും
മാലി ∙ മാലദ്വീപിന്റെ കടം തിരിച്ചടവ് ലഘൂകരിച്ചതിനും സാമ്പത്തിക പിന്തുണയ്ക്കും ഇന്ത്യയ്ക്കും ചൈനയ്ക്കും നന്ദി അറിയിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപിന്റെ സ്വാതന്ത്ര്യദിന ചടങ്ങിലാണ് മുയിസുവിന്റെ പ്രഖ്യാപനം. ഇന്ത്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്രവ്യാപാര
മാലെ∙ ഇന്ത്യ നൽകിയ മൂന്ന് യുദ്ധ വിമാനങ്ങൾ പറത്താൻ കഴിയുന്ന പൈലറ്റുമാർ മാലദ്വീപ് സൈന്യത്തിൽ ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൻ. മാലദ്വീപിൽ നിന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ പിൻമാറ്റത്തെ കുറിച്ച് സംസാരിക്കാനായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. മാലദ്വീപ് പ്രസിഡന്റ്
2023ൽ തന്നെ ഇന്ത്യയെ പുറത്താക്കാൻ മാലദ്വീപ് ശക്തമായ നീക്കം തുടങ്ങിയിരുന്നു. ‘ഇന്ത്യ ഔട്ട്’ എന്ന ക്യാംപെയ്ൻ ഇന്ത്യയുടെ അയൽ രാജ്യങ്ങൾക്കിടയിലെ ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. നേപ്പാൾ മുതൽ ബംഗ്ലദേശ്, ശ്രീലങ്ക വരെയുള്ള രാജ്യങ്ങളിൽ സമീപകാലത്ത് ഇന്ത്യാ വിരുദ്ധ വികാരങ്ങൾ വർധിച്ചുവരികയാണ്. ഈ രാജ്യങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളെല്ലാം സംഭവിച്ച സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കാം, എന്നാൽ എല്ലാ സാഹചര്യങ്ങളിലും അവരുടെ രോഷത്തിന്റെ കേന്ദ്രബിന്ദു ഇന്ത്യയാണെന്നാണ് നിരീക്ഷകർ പറയുന്നത്. ഈ രാജ്യങ്ങൾക്കിടയിൽ ഇന്ത്യാ വിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുന്നതിൽ ചൈനയുടെ പങ്ക് സംശയാസ്പദമാണെങ്കിലും, ഇന്ത്യയുടെ അസ്വാരസ്യം അതിന് ഗുണം ചെയ്തു എന്നതിൽ സംശയമില്ല.
2024, പുതുവർഷത്തിലെ ആദ്യ ആഴ്ച ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തിൽ വലിയ ഉലച്ചിലാണ് സംഭവിച്ചത്. രാമക്ഷേത്രവും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നിറഞ്ഞു നിൽക്കുന്നിടത്തേയ്ക്കാണ് അന്ന് മാലദ്വീപും ലക്ഷദ്വീപും അതിവേഗം കടന്നുവന്നത്. പിന്നീട് ദിവസങ്ങളോളം ജനശ്രദ്ധ കവർന്ന വിഷയങ്ങളായി ഇവ മാറി. രാഷ്ട്രീയത്തിന് അതീതമായി ദേശീയതയ്ക്ക് ജനമനസ്സുകളിൽ സ്ഥാനമുണ്ടെന്ന് ഇതിന് മുൻപും ഇന്ത്യയിൽ തെളിഞ്ഞിട്ടുണ്ട്. 2019ലെ പൊതുതിരഞ്ഞെടുപ്പിന് ആഴ്ചകള്ക്ക് മുൻപ് പാക്കിസ്ഥാനിലേക്ക് കടന്നു കയറിയുള്ള ഇന്ത്യൻ വ്യോമസേനയുടെ തിരിച്ചടി, ബാലക്കോട്ട് ആക്രമണം, അത്തരത്തിലൊന്നായിരുന്നു. ആഭ്യന്തരമായ അനേകം വിഷയങ്ങൾ തുടർഭരണമെന്ന മോദിസ്വപ്നത്തിന് മുകളിൽ കരിനിഴൽ പടർത്തിയ സമയമാണ് ബാലക്കോട്ട് ആക്രമണം സംഭവിച്ചത്. ദേശീയതയെന്ന വികാരമുണർത്തിയാണ് അന്ന് ബിജെപി വോട്ടു തേടിയതെന്ന ആരോപണം പ്രതിപക്ഷം ഇപ്പോഴും ഉന്നയിക്കുന്നുണ്ട്. അതേസമയം, ഇക്കുറി തിരഞ്ഞെടുപ്പിലേക്ക് രാജ്യം കടന്നിരിക്കെ അത്തരമൊരു വിഷയമായി കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നത് മാലദ്വീപിലെ പാര്ലമെന്റ് തിരഞ്ഞെടുപ്പായിരുന്നു. അതിലെ ഫലം തിരിച്ചടിക്കുകയും ചെയ്തു. ഇന്ത്യയിലെ ഭരണകക്ഷിക്ക് ഒട്ടും അനുകൂലായ വിധത്തിലായിരുന്നില്ല ആ ഫലം. മാലദ്വീപ് എങ്ങനെയാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വിഷയമായി മാറുന്നത്? അതിനെ എങ്ങനെയാവും ബിജെപി പ്രതിരോധിക്കുക? മാലദ്വീപിൽ രണ്ടാമതും ചൈനീസ് മോഹങ്ങൾ തിരഞ്ഞെടുപ്പിലൂടെ ജയം നേടുമ്പോൾ അത് ഇന്ത്യയുടെ താൽപര്യങ്ങളെ ബാധിക്കുക എപ്രകാരമായിരിക്കും? വിശദമായി പരിശോധിക്കാം.
മാലെ ∙ മാലദ്വീപ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചൈന അനുകൂല നിലപാടുള്ള പ്രസിഡന്റ് മുഹമ്മദ് മുയ്സുവിന്റെ മുന്നണി 71 സീറ്റുമായി വൻഭൂരിപക്ഷം നേടി. 93 അംഗ പാർലമെന്റിലേക്കു ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ മുയ്സുവിന്റെ പീപ്പിൾസ് നാഷനൽ കോൺഗ്രസിന് (പിഎൻസി) 68 സീറ്റും ഘടകകക്ഷികളായ മാലദ്വീപ് നാഷനൽ പാർട്ടിക്ക് ഒരു
മാലി ∙ മാലദ്വീപിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചൈന അനുകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി) പാർട്ടിക്ക് വൻ ഭൂരിപക്ഷത്തോടെ വിജയം. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 93 സീറ്റുകളിൽ 67 എണ്ണം പിഎൻസി സ്വന്തമാക്കി. മുയിസുവിന്റെ ഇന്ത്യാവിരുദ്ധ പ്രഖ്യാപനങ്ങൾ ഏറെ ചർച്ചയാകുന്ന
ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ ലോക്സഭാ തിരഞ്ഞെടുപ്പിന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുടക്കമായത്. ഭരണകക്ഷിയായ എൻഡിഎ തുടർ ഭരണത്തിന് ലക്ഷ്യമിടുമ്പോൾ
മാലെ∙ മാലദ്വീപ് ആവശ്യപ്പെട്ട സഹായം ഇന്ത്യ നൽകിയതിനു പിന്നാലെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ വിമർശിച്ച് മന്ത്രിമാരും പ്രതിപക്ഷവും. മാലദ്വീപ് ചെറിയ രാജ്യമായിരിക്കാം എന്നാൽ ആരയും അതിന്റെ പരാമാധികാരത്തിൽ ഇടപെടാനോ ഭീഷണിപ്പെടുത്താനോ കഴിയില്ല എന്ന് ഇന്ത്യയെ ഉന്നമിട്ട് നടത്തിയ പരാമർശങ്ങൾക്കാണ്
Results 1-10 of 44