Activate your premium subscription today
Sunday, Mar 23, 2025
ന്യൂഡൽഹി ∙ അനധികൃതമായി റേഷൻ ആനുകൂല്യങ്ങൾ വാങ്ങുന്നവരെ കണ്ടെത്താൻ ‘ഇ-വെരിഫിക്കേഷൻ’ സംവിധാനം സംസ്ഥാന സർക്കാർ കർശനമാക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഗുണഭോക്താക്കൾക്ക് പൊതുവിതരണ സംവിധാനത്തിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ, അനധികൃതമായി വാങ്ങുന്ന സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർക്കെതിരെ കർശന
‘ഭയ്യാ, കരൺ അഗർവാൾ ഇധർ രഹ്താ ഹേ? കരൺ അഗർവാൾ ഇവിടെയാണോ താമസമെന്ന ചോദ്യവുമായി ഡൽഹി തിലക് നഗറിലെ അജയ് എൻക്ലേവിനു സമീപത്തെ ഹൗസിങ് കോളനി ഗേറ്റിനു സമീപം നിൽക്കുന്നത് ഒരു പെൺകുട്ടി. പേര് ഷബീന ബാനു. വിശ്രമമുറിയിൽ നിന്നു പുറത്തേക്കു വന്ന സെക്യൂരിറ്റി ഗാർഡ് ഗേറ്റിലേക്ക് പാളി നോക്കി. കാക്കി നിറത്തിലുള്ള സൽവാറും കമ്മിസും ധരിച്ച യുവതിയെ കണ്ട് കാവൽക്കാരനു ഭയബഹുമാനം. ഗേറ്റിനരികിലേക്ക് അയാൾ ഓടിയെത്തി. ബിഹാറിച്ചുവയുള്ള ഹിന്ദിയിൽ ഉത്തരത്തിനൊപ്പം ഒരു ചോദ്യം കൂടി: ‘ഹാംജി മാഡം. ആപ് പുലീസ് സെ ഹോ ക്യാ?
ന്യൂഡൽഹി ∙ ബസുകൾ, ചരക്കു വാഹനങ്ങൾ എന്നിവയിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (അഡാസ്) നടപ്പാക്കാൻ കേന്ദ്രസർക്കാർ തയാറെടുക്കുന്നു.വാഹനം ഓടിക്കുന്നയാളുടെ സുരക്ഷയ്ക്കൊപ്പം റോഡ് സുരക്ഷയും ഉറപ്പാക്കാൻ സഹായിക്കുന്ന സംവിധാനമാണ് അഡാസ്. സെൻസറുകളും ക്യാമറകളും വഴിയുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
ന്യൂഡൽഹി ∙ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്നു പണം കണ്ടെത്തിയതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ടും അനുബന്ധ രേഖകളും സുപ്രീം കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആരോപണത്തിൽ കഴമ്പുണ്ടെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. പണം കണ്ടെത്തിയതിന്റെ ചിത്രവും റിപ്പോർട്ടിനൊപ്പമുണ്ട്. സ്റ്റോർ റൂമിൽ നിന്നു കണ്ടെത്തിയ നോട്ടുകെട്ടുകൾ കത്തിയ നിലയിലാണ്. ആരോപണം നിഷേധിച്ചുകൊണ്ടുള്ള ജസ്റ്റിസ് വർമയുടെ മറുപടിയും റിപ്പോർട്ടിലുണ്ട്. 15 കോടിയോളം രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയതെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ന്യൂഡൽഹി ∙ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽനിന്നു പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു. മലയാളിയും കർണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമനും ഉൾപ്പെട്ടതാണ് മൂന്നംഗ സമിതി. അന്വേഷണത്തിന്റെ ഭാഗമായി ജഡ്ജി യശ്വന്ത് വർമയെ ജോലിയിൽനിന്നു മാറ്റിനിർത്തും. നേരത്തെ ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാർ ആവശ്യപ്പെട്ടു.
ന്യൂഡൽഹി∙ ‘ആദ്യം നേരിയ പനിയും ശരീര വേദനയുമായിരുന്നു. പാരസെറ്റമോൾ കഴിച്ചും സ്വയം ചികിത്സയുമായി ആദ്യ ദിനങ്ങൾ. പിന്നെ, സർവകലാശാലയിലെ ഡേ ക്ലിനിക് പരീക്ഷിച്ചു. പ്ലേറ്റ്ലറ്റ് അളവു കുറഞ്ഞ്, അബോധാവസ്ഥയിൽ ആശുപത്രിയിലെത്തുമ്പോഴേക്കും ആന്തരിക അവയവങ്ങളിൽ പലതും നിലച്ചിരുന്നു’– 2023 ഡിസംബറിന്റെ തീരാവേദനയായ ജാമിയ
ന്യൂഡൽഹി∙ യുഎസിൽ പഠിക്കാനായി പോയ ഇന്ത്യക്കാർ അമേരിക്കൻ നിയമങ്ങൾ അനുസരിക്കണമെന്നു നിർദേശിച്ച് കേന്ദ്രം. പലസ്തീൻ – ഹമാസ് വിഷയത്തിന്റെ പേരിൽ ഒരു ഇന്ത്യൻ വിദ്യാർഥിയെ അറസ്റ്റ് ചെയ്യുകയും മറ്റൊരു വിദ്യാർഥിക്ക് കാനഡയിലേക്കു സ്വയം നാടുവിടേണ്ടി വരികയും ചെയ്ത പശ്ചാത്തലത്തിലാണു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ഇത്തരമൊരു നിർദേശം നൽകിയത്.
ന്യൂഡൽഹി ∙ മികച്ച ജഡ്ജി എന്നു പേരെടുത്ത ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെ ഉയർന്ന ആരോപണം ഡൽഹിയിലെ നിയമവൃത്തങ്ങളെ അമ്പരപ്പിക്കുക സ്വാഭാവികം. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ തുടങ്ങിയതായി സുപ്രീം കോടതി വ്യക്തമാക്കിയെങ്കിലും ജഡ്ജിയുടെ വീട്ടിൽ തങ്ങൾ പണം കണ്ടില്ലെന്ന് അഗ്നിരക്ഷാസേനാ മേധാവി പറഞ്ഞതോടെ വിഷയം സങ്കീർണമായി. പരസ്യപ്രതികരണത്തിന് ജസ്റ്റിസ് വർമ തയാറായിട്ടുമില്ല.
ന്യൂഡൽഹി ∙ കാൻസർ ചികിത്സയ്ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജില്ലാ ആശുപത്രികളിൽ 4–6 കിടക്കയുള്ള ഡേ കെയർ സെന്ററുകൾ ആരംഭിക്കാൻ നടപടി തുടങ്ങി. ഈ വർഷത്തെ കേന്ദ്രബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 200 സെന്ററുകൾ ഈ വർഷം തന്നെ ആരംഭിക്കുകയാണു ലക്ഷ്യം. കീമോ തെറപ്പിയും മരുന്നുകളും ഡേ കെയർ സെന്ററുകളിൽ ലഭ്യമാക്കും.
ന്യൂഡൽഹി ∙ ദേശീയപാതയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളും നിയമക്കുരുക്കുകളും ലഘൂകരിക്കാൻ നിയമം ഭേദഗതി ചെയ്യും. ഏറ്റെടുത്ത് 5 വർഷത്തിനകം ഉപയോഗിക്കാത്ത ഭൂമി, ഉടമയ്ക്കു തിരികെ നൽകണമെന്നും ആ ഭൂമിയിലുണ്ടായ നാശനഷ്ടങ്ങൾക്ക് ഉടമയ്ക്കു നഷ്ടപരിഹാരം നൽകണമെന്നുമുള്ള വ്യവസ്ഥകൾ ഉപരിതല ഗതാഗത മന്ത്രാലയം കേന്ദ്രമന്ത്രിസഭയ്ക്കു നൽകിയ ഭേദഗതി നിർദേശങ്ങളിലുണ്ട്.
Results 1-10 of 3471
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.