ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയപാതയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളും നിയമക്കുരുക്കുകളും ലഘൂകരിക്കാൻ നിയമം ഭേദഗതി ചെയ്യും. ഏറ്റെടുത്ത് 5 വർഷത്തിനകം ഉപയോഗിക്കാത്ത ഭൂമി, ഉടമയ്ക്കു തിരികെ നൽകണമെന്നും ആ ഭൂമിയിലുണ്ടായ നാശനഷ്ടങ്ങൾക്ക് ഉടമയ്ക്കു നഷ്ടപരിഹാരം നൽകണമെന്നുമുള്ള വ്യവസ്ഥകൾ ഉപരിതല ഗതാഗത മന്ത്രാലയം കേന്ദ്രമന്ത്രിസഭയ്ക്കു നൽകിയ ഭേദഗതി നിർദേശങ്ങളിലുണ്ട്. 

പ്രധാന നിർദേശങ്ങൾ 

∙ഏറ്റെടുത്ത ഭൂമി 5 വർഷത്തിനകം ഉപയോഗിച്ചില്ലെങ്കിൽ ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കും.  

∙ ഭൂമി വില സംബന്ധിച്ചുള്ള പരാതി കേന്ദ്ര സർക്കാർ നിയോഗിക്കുന്ന ആർബിട്രേറ്റർക്കു 3 മാസത്തിനകം നൽകണം. ഇതിനു ശേഷം പരിഗണിക്കില്ല. ആർബിട്രേറ്റർ, പരാതി 6 മാസത്തിനകം തീർപ്പാക്കണം. 

∙ഏറ്റെടുക്കൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനകംവില നിശ്ചയിക്കണം. 

∙ നഷ്ടപരിഹാരം വൈകിയാൽ, വിജ്ഞാപനത്തീയതി മുതൽ 12% പലിശ നൽകണം. 

∙നഷ്ടപരിഹാരത്തുക സംബന്ധിച്ച കേസുകൾ 3 വർഷത്തിനകം തീർപ്പാക്കണം. 

∙ വിജ്ഞാപനത്തിൽ പെട്ട ഭൂമിയിൽ നിർമാണം അനുവദിക്കില്ല. നഷ്ടപരിഹാരം കൂട്ടിക്കിട്ടുന്നതിനു വേണ്ടി, നിർമാണങ്ങൾ നടത്തുന്നതു തടയാൻ വേണ്ടിയാണിത്. 

∙ ഭൂമി ഏറ്റെടുക്കലിനു പ്രത്യേക പോർട്ടൽ തുടങ്ങും.

English Summary:

National Highways Land Acquisition: National Highways land acquisition will undergo significant changes. New amendments will ensure land return if unused after five years and provide prompt compensation for any damages.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com