Activate your premium subscription today
ന്യൂഡൽഹി ∙ പാർലമെന്റിലെ പുകയാക്രമണവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്നും പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുണ്ടെന്നു സമ്മതിക്കാൻ ആവശ്യപ്പെട്ടുവെന്നും പ്രതികൾ ആരോപിച്ചു. കേസിൽ അറസ്റ്റിലായ 6 പേരിൽ 5 പേരാണു ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
ന്യൂഡൽഹി∙ ലോക്സഭാ സ്പീക്കറുടെ പോഡിയത്തിൽ കയറി പ്രതിഷേധിച്ച മൂന്നു കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു. കെ.ജയകുമാർ, അബ്ദുൽ ഖാലിക്, വിജയ് വസന്ത് എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. ഇവരുടെ ഖേദപ്രകടനം ലോക്സഭാ പ്രിവിലേജ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പാർലമെന്റിലുണ്ടായ പുകയാക്രമണത്തിൽ
ന്യൂഡൽഹി∙ പാർലമെന്റിലെ പുകയാക്രമണ കേസിൽ പിടിയിലായ നീലം ആസാദ്, പൊലീസ് കസ്റ്റഡിയിൽനിന്നു മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജഡ്ജിമാരായ സുരേഷ് കുമാർ കൈത്ത്, മനോജ് ജയ്ൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണു നടപടി. വിചാരണ കോടതിയിൽ നീലം ജാമ്യാപേക്ഷ നൽകിയിട്ടുണ്ടല്ലോ എന്നു കോടതി ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി ∙ കഴിഞ്ഞ സമ്മേളനത്തിനിടെ, പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത നടപടി അടുത്തയാഴ്ച ഇരുസഭകളുടെയും പ്രിവിലേജ് കമ്മിറ്റികൾ പരിശോധിക്കും. രാജ്യസഭയുടേത് 9നും ലോക്സഭയുടേത് 12നുമാണ് യോഗം ചേരുക. ആകെ 146 പേരെ സ്സ്പെൻഡ് ചെയ്തെങ്കിലും (ലോക്സഭയിൽ 100, രാജ്യസഭയിൽ
ന്യൂഡൽഹി ∙ പാർലമെന്റിൽ പുകയാക്രമണം നടത്തിയ കേസിലെ പ്രതികൾ കൃത്യത്തിനു മുൻപ് സംഘം ചേർന്നയിടങ്ങളിലും സാധനസാമഗ്രികൾ വാങ്ങിയ സ്ഥലങ്ങളിലും കൊണ്ടുപോയി ഡൽഹി പൊലീസ് തെളിവെടുത്തു. മുഖ്യ പ്രതികളായ സാഗർ ശർമ, ഡി.മനോരഞ്ജൻ എന്നിവരെയാണ് പുകക്കുറ്റികളും ദേശീയ പതാകകളും വാങ്ങിയ സദർ ബസാർ, പാർലമെന്റിലേക്ക് എത്തുന്നതിനു മുൻപ് ഒത്തുചേർന്ന ഇന്ത്യ ഗേറ്റ് പരിസരം എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തത്.
ന്യൂഡൽഹി ∙ പ്രതിപക്ഷ നിരയിലെ 146 എംപിമാരെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിക്കെതിരെ 28 പ്രതിപക്ഷ പാർട്ടികളുടെ ‘ഇന്ത്യ’ മുന്നണി ദേശവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു.
ന്യൂഡൽഹി ∙ പാർലമെന്റ് പുകയാക്രമണക്കേസിൽ ബിജെപി എംപി പ്രതാപ് സിംഹയുടെ മൊഴി രേഖപ്പെടുത്തിയതായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.
ന്യൂഡൽഹി∙ എംപിമാരെ പാർലമെന്റിൽനിന്ന് പുറത്താക്കിയതിനെതിരെ ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. ജന്തർ മന്ദറിൽ ‘ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന ബാനർ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, ശരദ് പവാർ, സീതാറാം യച്ചൂരി തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു.
ന്യൂഡൽഹി/ബെംഗളൂരു ∙ പാർലമെന്റ് പുകയാക്രമണ കേസിൽ 2 പേർ കൂടി അറസ്റ്റിൽ. കേസിലെ പ്രതികളിലൊരാളായ മൈസൂരു സ്വദേശി ഡി.മനോരഞ്ജന്റെ സുഹൃത്തും റിട്ട. ഡിഎസ്പിയുടെ മകനുമായ സായികൃഷ്ണ ജഗലി (33), യുപി സ്വദേശിയായ പൊതുപ്രവർത്തകൻ അതുൽ കുൽഷേത്ര (50) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ന്യൂഡൽഹി∙ ഡിസംബർ 13ലെ പുകയാക്രമണത്തിനു പിന്നാലെ പാർലമെന്റിന്റെ സുരക്ഷാ ചുമതലയിൽനിന്നു ഡൽഹി പൊലീസിനെ നീക്കി. സിഐഎസ്എഫിനാണ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) പുതിയ ചുമതല. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കഴിഞ്ഞ ദിവസങ്ങളിൽത്തന്നെ വലിയ പരിശോധനയ്ക്കു ശേഷമാണു പാർലമെന്റിലേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നത്.
Results 1-10 of 88