Activate your premium subscription today
അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന പ്രയോഗം മലയാളത്തിൽ ഉണ്ടാകുന്നതിനൊക്കെ മുൻപ്, 1921 മേയിൽ ദ് മാഞ്ചസ്റ്റർ ഗാർഡിയനിൽ പത്രാധിപർ സി.പി.സ്കോട്ട് എഴുതി: “Comment is free, but facts are sacred.” ‘പ്രചാരവേല നിന്ദ്യമാണ്’ എന്നുകൂടി തൊട്ടടുത്ത വാചകമായി സ്കോട്ട് പറഞ്ഞു. സത്യാനന്തരം അഥവാ ‘post-truth’ എന്നു സൈദ്ധാന്തികർ പറയുന്ന ഇക്കാലത്തിനു യോജിച്ചതാണ് രണ്ടു വാചകങ്ങളും. രാഷ്ട്രീയ, പൊതു ചർച്ചകളിൽ വസ്തുതകൾ അപ്രസക്തമാകുന്നതാണ് സത്യാനന്തരകാലം. രാഷ്ട്രീയക്കാരൻകൂടിയായിരുന്ന സ്കോട്ടിന്റെ വാക്കുകളെ ഇക്കാലത്തിന്റെ സ്വഭാവവുമായി ചേർത്തുവായിക്കാൻ പ്രേരിപ്പിക്കുന്നത് രാജ്യത്തെ രണ്ടു പ്രമുഖരാണ്: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രാജ്യത്തെ ജനസംഖ്യയെക്കുറിച്ച് ഇരുവർക്കുമുള്ള ആശങ്കയാണ് കാരണം. രണ്ടു പ്രചാരകർ രണ്ടുതരത്തിൽ പറയുമ്പോൾ, ആരെ വിശ്വസിക്കണമെന്നു സംഘകുടുംബത്തിനുള്ളിൽപോലും സംശയമുണ്ടാവാം. ജനസംഖ്യ കുറയുന്നതു തടയണമെങ്കിൽ ഓരോ കുടുംബത്തിലും മൂന്നു കുഞ്ഞുങ്ങളെങ്കിലും വേണമെന്നാണ് കഴിഞ്ഞദിവസം ഭാഗവത് പറഞ്ഞത്. ജനസംഖ്യാശാസ്ത്രമനുസരിച്ച് ജനസംഖ്യാവളർച്ച 2.1ൽ കുറവാണെങ്കിൽ ആ സമൂഹം മറ്റു പ്രതിസന്ധികളൊന്നുമില്ലാതെതന്നെ സ്വയം നശിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുകയുണ്ടായി. ഭാഗവത് പറഞ്ഞതു മൊത്തം പ്രത്യുൽപാദന നിരക്കിന്റെ (ടിഎഫ്ആർ) പ്രശ്നമാണ്. ഒരു സ്ത്രീ പ്രത്യുൽപാദന പ്രായത്തിൽ
യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനനസംഖ്യ കുറയുന്നതായി റിപ്പോര്‍ട്ട്. റൊമേനിയയില്‍ ജനന നിരക്കില്‍ 13.9 ശതമാനത്തിന്റെ കുറവും പോളണ്ടില്‍ 10.7 ശതമാനവും, ചെക്ക് റിപ്പബ്ലിക്കിൽ 10 ശതമാനവും കുറവും രേഖപ്പെടുത്തി.
മുംബൈ∙ ഇന്ത്യയുടെ ജനസംഖ്യ കുറയുന്നത് സമൂഹത്തെ ആശങ്കപ്പെടുത്തുന്നുവെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജനസംഖ്യ വളർച്ചനിരക്ക് 2.1ൽ താഴെയായാൽ സമൂഹത്തിന്റെ തകർച്ച ഉറപ്പാണെന്നും സമൂഹത്തെ നശിപ്പിക്കാൻ മറ്റ് ബാഹ്യശക്തികളുടെ ആവശ്യമില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
2030ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളരുമെന്ന് റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി ഗ്ലോബൽ. എന്നാൽ, ഉയർന്ന ജനസംഖ്യയായിരിക്കും ഇന്ത്യ നേരിടാൻ പോകുന്ന വലിയ വെല്ലുവിളി. വരും വർഷങ്ങളിലും ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥ ഇന്ത്യ തന്നെയായിരിക്കും. അതിവേഗം വളരുന്ന ഇന്ത്യ പോലുള്ള
ഒരു കുഞ്ഞിന് ജന്മം നൽകുന്നതിനൊപ്പം ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങളും സംഭവിക്കും. വൈകാരികവും സാമ്പത്തികവും തൊഴിൽപരവുമായ ഈ മാറ്റങ്ങളെ പറ്റി ഇന്നത്തെ തലമുറയ്ക്ക് കൃത്യമായ അവബോധമുണ്ട്. രണ്ടോ അതിലധികമോ കുട്ടികൾ അടങ്ങുന്ന കുടുംബം എന്ന കാഴ്ചപ്പാട് തന്നെ ഇതോടെ മാറിമറിയുകയും ചെയ്തിട്ടുണ്ട്. ഒരു കുഞ്ഞു
അടിയന്തരാവസ്ഥ കാലഘട്ടം മുതൽ ഇന്ത്യക്കാർ ജനസംഖ്യാ നിയന്ത്രണത്തിൽ കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തി. യുപിയിലെ പ്രയാഗ്രാജിൽ മോട്ടിലാൽ നെഹ്റു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതോടെ രാജ്യത്ത് ആദ്യമായി ‘നെഗറ്റീവ് കുടിയേറ്റം’ രേഖപ്പെടുത്തി.
1,436,483,005 ഇന്നത്തെ ഇന്ത്യാ ഫയൽ എഴുതിത്തുടങ്ങുമ്പോൾ ഇതാണ് നമ്മുടെ രാജ്യത്തെ ജനസംഖ്യ. സെൻസസ് പ്രകാരമുള്ളതല്ല; ജനസംഖ്യയുടെ വളർച്ച രേഖപ്പെടുത്തുന്ന പോപ്പുലേഷൻ ക്ലോക്ക് നൽകുന്ന കണക്കാണ്. ഇത്തരമൊരു ഡിജിറ്റൽ ക്ലോക്ക് ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു മുന്നിൽ 2002 ഒക്ടോബർ മുതൽ ചലിക്കുന്നുണ്ട്. രണ്ടായിരത്തിൽ ദേശീയ ജനസംഖ്യാ നയം പ്രഖ്യാപിച്ചശേഷമുള്ള നടപടികളിലൊന്ന്. മേൽപടി ക്ലോക്കിൽ നോക്കിയാൽ, നിമിഷത്തോടു മത്സരിച്ച് നമ്മുടെ ജനസംഖ്യ വളരുന്നതുകണ്ട് ആരും അമ്പരക്കും. ക്ലോക്കിന്റെ വേഗം കുറയ്ക്കാൻ തന്നാലാവതു ചെയ്യാമെന്നു തീരുമാനിച്ചവരുമുണ്ടാവും. എന്തായാലും, ക്ലോക്കിൽ ദൃശ്യമാവുന്ന വെല്ലുവിളി നേരിടാനാണ് മോദി സർക്കാരിന്റെ തീരുമാനം. അതിനു വഴികൾ പറയാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്നാണ് ഇടക്കാല ബജറ്റിലെ പ്രഖ്യാപനം. സെൻസസ് നടത്തുന്നതിൽ വീഴ്ചവരുത്തി; അതുവഴി, സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തേണ്ട ആസൂത്രണങ്ങൾ അനിശ്ചിതത്വത്തിലാക്കി. അതിനുശേഷമാണ് ആളെണ്ണത്തിന്റെ വർധനയെന്ന വെല്ലുവിളിയെ നേരിടാനുള്ള സർക്കാർ തീരുമാനം. ‘ജനസംഖ്യാ വിസ്ഫോടനം’ ആശങ്കയുണ്ടാക്കുന്നെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് 2019 ഓഗസ്റ്റ് 15ന് ആണ്. പരിഹാരത്തിനുള്ള സർക്കാർ നടപടി നാലരവർഷം ഗർഭാവസ്ഥയിലായിരുന്നു; തിരഞ്ഞെടുപ്പായപ്പോൾ പുറത്തുവന്നു. പ്രശ്നം അടിയന്തര പ്രാധാന്യമുള്ളതെന്നു പ്രധാനമന്ത്രിക്കുതന്നെ ബോധ്യപ്പെട്ടിട്ടും തുടർനടപടി ശിശുരൂപമെടുക്കാൻ ഇത്ര സമയമെടുത്തത് എന്തുകൊണ്ടെന്ന സംശയം അന്യായമാവില്ല.
ലോക ജനസംഖ്യയില്‍ 66 ദശലക്ഷം പേരുടെ വർധനയുണ്ടായി. സ്ഥിതിവിവരക്കണക്കനുസരിച്ച്, ഓരോ സെക്കന്‍ഡിലും 2.1 കുട്ടികൾ ജനിക്കുന്നു. ഈ വര്‍ഷം ലോക ജനസംഖ്യ 66 ദശലക്ഷം വര്‍ധിച്ച് 8.073 ബില്യൻ ആളുകളായി.
മോസ്കോ∙ എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്ന് റഷ്യൻ വനിതകളോട് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ചൊവ്വാഴ്ച മോസ്കോയിൽ വേൾഡ് റഷ്യൻ പീപ്പിൾസ് കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പുട്ടിൻ. വരുന്ന ദശകങ്ങളിൽ റഷ്യൻ ജനസംഖ്യ വർധിപ്പിക്കുന്നത് ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്നും പുട്ടിൻ
Results 1-10 of 39