‘ഇന്ത്യ വളരും; ജനസംഖ്യ വെല്ലുവിളി’

Mail This Article
2030ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളരുമെന്ന് റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി ഗ്ലോബൽ. എന്നാൽ, ഉയർന്ന ജനസംഖ്യയായിരിക്കും ഇന്ത്യ നേരിടാൻ പോകുന്ന വലിയ വെല്ലുവിളി. വരും വർഷങ്ങളിലും ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ ഇന്ത്യ തന്നെയായിരിക്കും. അതിവേഗം വളരുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളായിരിക്കും വരും ദശാബ്ദങ്ങളിൽ ലോക സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കു വഹിക്കുകയെന്നും എസ് ആൻഡ് പി റിപ്പോർട്ടിൽ പറയുന്നു. 2035ഓടെ വികസ്വര രാജ്യങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയുടെ 65% സംഭാവന ചെയ്യുന്ന സ്ഥിതി വരും. 2035ൽ ഇന്തൊനീഷ്യ എട്ടാം റാങ്കിലും ബ്രസീൽ ഒൻപതാം റാങ്കിലുമെത്തുമെന്നും എസ് ആൻപി കണക്കുകൂട്ടുന്നു.