Activate your premium subscription today
ചവറ(കൊല്ലം) ജന്മദിനത്തിൽ വാഹാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. തേവലക്കര പാലയ്ക്കൽ കാട്ടയ്യത്ത് ഷിഹാബുദ്ദീന്റെയും സജീദയുടെയും മകൻ അൽത്താഫ് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാമ്പക്കടവ്-മാരാരിത്തോട്ടം റോഡിൽ കല്ലേലിഭാഗം സ്കൂളിനു സമീപമായിരുന്നു അപകടം. അൽത്താഫും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ
കൊച്ചി ∙ കൊല്ലത്തുനിന്ന് കോട്ടയം വഴിയുള്ള എറണാകുളം യാത്രയിലെ ദുരിതത്തിനു പുതിയ മെമു അനുവദിച്ചതിലൂടെ തൽക്കാലം പരിഹാരമായെങ്കിലും വലഞ്ഞ് ആലപ്പുഴയിൽനിന്നുള്ള യാത്രക്കാർ. ആലപ്പുഴയിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രാദുരിതം പരിഹരിക്കാൻ റെയിൽവേ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധത്തിന് ഒരുങ്ങുകയാണു യാത്രക്കാർ.
ഏഴിന് കോട്ടയം വഴി ആരംഭിക്കുന്ന കൊല്ലം – എറണാകുളം മെമു ട്രെയിനിന്റെ സമയക്രമം റെയിൽവേ പ്രഖ്യാപിച്ചു. രാവിലെ 6.15നു കൊല്ലത്തു നിന്നു പുറപ്പെട്ട് 9.35ന് എറണാകുളത്ത് എത്തുംവിധമാണു സർവീസ്. നവംബർ 29 വരെ സ്പെഷൽ സർവീസായാണു മെമു പ്രഖ്യാപിച്ചിരിക്കുന്നത്.
‘‘ഞാൻ അനുഭവിച്ച ദുരിതങ്ങൾക്ക് ആര് മറുപടി നൽകും? ഹൈക്കോടതി മുഖേന ലഭിക്കുന്ന നഷ്ടപരിഹാരം 2013 മുതൽ 2024 വരെ 11 വർഷക്കാലം ഞാൻ അനുഭവിച്ച മാനസിക, ശാരീരിക പീഡനങ്ങള്‍ക്കു മതിയാകുമോ?’’ കുണ്ടറ ആലീസ് വധക്കേസിൽ സെഷൻസ് കോടതി വധശിക്ഷയ്ക്കു വിധിച്ച പാരിപ്പള്ളി സ്വദേശി ഗിരീഷ്കുമാർ ഉന്നയിക്കുന്ന ചോദ്യങ്ങളാണ്. 2024 ജൂലൈയിൽ ഹൈക്കോടതി ഗിരീഷ്കുമാറിനെ കുറ്റവിമുക്തനാക്കിയതോടെ മറ്റൊരു ചോദ്യവും ഉയരുന്നു – ആരാകും ആലീസിനെ കൊന്നത്? പ്രതിയെ കുറ്റവിമുക്തനാക്കിയുള്ള ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയത്, കേസ് അന്വേഷിച്ച സംഘത്തിന്റെ പൊറുക്കാനാകാത്ത പിഴവുകൾ. ആർക്കു വേണ്ടിയാണ് ആലീസ് കൊലക്കേസ് കെട്ടിച്ചമച്ചതെന്ന നാട്ടുകാരുടെ ചോദ്യത്തിനു മറുപടി നൽകേണ്ടതും അന്വേഷണത്തിനു നേതൃത്വം നൽകിയ പൊലീസാണ്. 11 വർഷങ്ങൾക്കു ശേഷം ഗിരീഷ് നിരപരാധിയെന്ന വിധി വരുമ്പോൾ, പിന്നെ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചതെങ്ങനെ എന്ന സംശയവും ശക്തം. 2013ൽ നടന്ന കൊലപാതകത്തിന്റെയും ഗിരീഷ് പ്രതിയാക്കപ്പെട്ടതിന്റെയും ചരിത്രത്തിന് ഒട്ടേറെ കാര്യങ്ങൾ പറയാനുണ്ട്. അതിലേക്ക്...
കൊല്ലം ∙ പെൺ സുഹൃത്തിന്റെ വീടിനു മുൻപിൽ തീകൊളുത്തി ആത്മഹത്യ ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂർ കല്ലുംതാഴം പണ്ടാരത്തുംവിള വീട്ടിൽ (കട്ടവിള) ലൈജു (38) ആണു മരിച്ചത്. ഇന്നലെ രാവിലെ 9.30നു ശക്തികുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രത്തിനു പിന്നിലാണു സംഭവം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം പെൺ സുഹൃത്തിന്റെ വീടിനു മുൻപിൽ എത്തിയ ലൈജു തീ കൊളുത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. സാരമായി പരുക്കേറ്റ ലൈജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ടോടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
ചടയമംഗലത്തെ സ്വർണക്കട. സമയം വെള്ളി ഉച്ചയ്ക്ക് 12.30. സ്വർണം വാങ്ങാനെന്ന പേരിൽ യുവാവും യുവതിയും കടയിലെത്തുന്നു. മാലയുടെ തൂക്കം നോക്കുന്നതിനിടെ കടയുടമയ്ക്കും ജീവനക്കാർക്കും നേരെ സ്പ്രേ പ്രയോഗിച്ച് സ്കൂട്ടറിൽ സിനിമാ സ്റ്റൈലിൽ രക്ഷപ്പെടൽ.
കൊല്ലം∙ കരുനാഗപ്പള്ളി തൊടിയൂരില്‍ അമ്മ തീ കൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരി അനാമിക മരിച്ചു. കഴിഞ്ഞ ദിവസം മക്കളെ തീകൊളുത്തി അമ്മ ജീവനൊടുക്കിയിരുന്നു. തൊടിയൂര്‍ സായൂജ്യം വീട്ടില്‍ അര്‍ച്ചന(33)യാണ് മരിച്ചത്. ഏഴും രണ്ടും വയസുള്ള കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ
ഇന്ത്യൻ ഹോട്ടൽസ് കമ്പനി (ഐഎച്ച്സിഎൽ) കൊല്ലത്തു താജ് റിസോർട്ട് തുടങ്ങുന്നു. തിരുമുല്ലവാരം ബീച്ചിനോടു ചേർന്നു 13 ഏക്കറിലാണു റിസോർട്ട് നിർമിക്കുന്നത്. ഇതോടെ, ഐഎച്ച്സിഎലിനു താജ് സിലക്ഷൻസ്, വിവാന്ത, ജിഞ്ചർ ബ്രാൻഡുകളിലായി കേരളത്തിൽ 20 ഹോട്ടലുകളാകും. ഇതിൽ, ആറെണ്ണം നിർമാണം പുരോഗമിക്കുകയാണ്.
കരുനാഗപ്പള്ളി (കൊല്ലം)∙ തടിലോറിയിൽ കുടുങ്ങിയ കേബിൾ സ്കൂട്ടറിൽ കുരുങ്ങി തെറിച്ചു വീണു വീട്ടമ്മയ്ക്കു ഗുരുതര പരുക്ക്. സൗത്ത്–വെസ്റ്റ് തഴവ ഉത്രാടം വീട്ടിൽ സന്ധ്യ(43)യ്ക്കാണു പരുക്കേറ്റത്. നട്ടെല്ലിനു ക്ഷതമേറ്റ സന്ധ്യ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പുതിയകാവ്–ചക്കുവള്ളി റോഡിൽ
പത്തനംതിട്ട∙ കൊല്ലം–ചെങ്കോട്ട റെയിൽ പാതയിൽ കോച്ചുകളുടെ എണ്ണം കൂട്ടാൻ അനുമതി. കോച്ചുകളുടെ എണ്ണം ഇപ്പോഴുള്ള 14ൽ നിന്ന് 22 ആയി ഉയർത്താൻ തടസ്സമില്ലെന്നു കാണിച്ചു പാതയിൽ പരിശോധനകൾ നടത്തിയ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേട്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) ദക്ഷിണ റെയിൽവേയ്ക്കു റിപ്പോർട്ട് നൽകി. ചില സ്റ്റേഷനുകളിൽ
Results 1-10 of 527