Activate your premium subscription today
മൊറീഷ്യസിന്റെ പ്രധാനമന്ത്രിയായി നവീൻ റാംഗുലാം കഴിഞ്ഞദിവസം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇന്ത്യയ്ക്കും അഭിമാനം. 1896ൽ ഇപ്പോഴത്തെ ബിഹാറിലെ ഭോജ്പുർ ജില്ലയിൽനിന്നു മൊറീഷ്യസിലേക്കു കുടിയേറിയ മൊഹിത് റാംഗുലാമിന്റെ ചെറുമകനും പ്രഥമ പ്രധാനമന്ത്രി സീവോസാഗർ റാംഗുലാമിന്റെ മകനുമാണ്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്ക്ക് തെക്കായി മൂവായിരത്തോളം കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് സമൂഹമാണ് ഷാഗോസ് ദ്വീപുകൾ. സാധാരണ നിലയില്‍ രാജ്യാന്തര വാര്‍ത്തകള്‍ കൈകാര്യം ചെയുന്ന ഏജന്‍സികളോ നിരീക്ഷകരോ അധികമൊന്നും ശ്രദ്ധിക്കാത്ത ഒരു കൂട്ടം ദ്വീപുകളായിട്ടാണ് ഇവയെ കണ്ടു വന്നിരുന്നത്. യുഎസിന്റെ തന്ത്രപ്രധാനമായ ഒരു നാവിക സേനാ താവളം ഈ ദ്വീപ് സമൂഹത്തില്‍പ്പെട്ട ഡീഗോ ഗാര്‍സ്യയില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഷാഗോസിനെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ഏക കാര്യം. എന്നാല്‍ ബ്രിട്ടൻ ഈ ദ്വീപുകളുടെ മേലുള്ള അധീശത്വം വെടിഞ്ഞ് ഇവയെ മൊറീഷ്യസിനു തിരിച്ചേല്‍പ്പിക്കുവാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത അടുത്ത കാലത്ത് മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. ഇതിന്റെ വാര്‍ത്താപ്രാധാന്യത്തിന്റെ ഒരു കാരണം ഇതിനു വേണ്ടി അണിയറയില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഇന്ത്യ ആണെന്നുള്ള വസ്തുതയാണ്. പതിനേഴാം നൂറ്റാണ്ടില്‍ ഫ്രഞ്ച് അധീശത്തില്‍ വന്ന മൊറീഷ്യസ് ദ്വീപുകള്‍ 1814ലെ പാരീസ് ഉടമ്പടി പ്രകാരം ബ്രിട്ടന് കൈമാറിയപ്പോള്‍ ഇവയുടെ ഭാഗമായ ഷാഗോസും ബ്രിട്ടീഷ് ആധിപത്യത്തിന്റെ കീഴിലായി. ഇവിടെ കരിമ്പിന്റെ തോട്ടങ്ങള്‍ വളര്‍ത്തി ഈ ദ്വീപുകളെ പഞ്ചസാര ഉല്പാദനത്തിന്റെ ഒരു പ്രധാന കേന്ദ്രമായി ബ്രിട്ടൻ വികസിപ്പിച്ചെടുത്തു. ഈ തോട്ടങ്ങളില്‍ ജോലിയെടുക്കുവാനായി ഇന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും തൊഴിലാളികളെ അവര്‍ ഇവിടേക്ക് കൊണ്ടുവന്നു. ഇത് കൊണ്ട് ഈ ദ്വീപുകളിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ഇന്ത്യന്‍ വംശജരാണ്; ഇത് മാത്രമല്ല ഭൂരിപക്ഷം ജനങ്ങളും ഹിന്ദു മതസ്ഥരാണ്
പതിറ്റാണ്ടുകൾ നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഷാഗോസ് ദ്വീപുകൾ മൊറീഷ്യസിന് തിരികെ നൽകി ബ്രിട്ടൻ.
ലണ്ടൻ ∙ ഇന്ത്യൻ സമുദ്രത്തിൽ ബ്രിട്ടന്റെ കൈവശമായിരുന്ന ഷാഗോസ് ദ്വീപുകൾ മൊറീഷ്യസിനു വിട്ടുനൽകാൻ ഉടമ്പടിയായി. പതിറ്റാണ്ടുകളായി തുടരുന്ന തർക്കത്തിനാണ് ഇതോടെ അവസാനമായത്. തീരുമാനത്തിന് യുഎസിന്റെയും ഇന്ത്യയുടെയും പിന്തുണയുണ്ടെന്ന് ബ്രിട്ടിഷ്, മൊറീഷ്യസ് പ്രതിനിധികൾ അറിയിച്ചു. ഈ ഉടമ്പടിയോടെ മൊറീഷ്യസിന്റെ കോളനികാലം പൂർണമായി ഒഴിഞ്ഞെന്ന് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് പറഞ്ഞു.
ദീർഘകാലമായി രാജ്യാന്തരതലത്തിൽ തർക്കം തുടരുന്ന ദ്വീപുകളാണ് ഷാഗോസ് ദ്വീപുകൾ. ഇന്ത്യൻ മഹാസമുദ്രത്തിൽ ഏകദേശം 60 ദ്വീപുകൾ ചേർന്നൊരു ദ്വീപസമൂഹം. ഈ ദ്വീപുകളുടെ നിയന്ത്രണം മൗറീഷ്യസിന് തിരിച്ചുനൽകാൻ ബ്രിട്ടൻ തീരുമാനിച്ചു. ബ്രിട്ടിഷ് ഓവർസീസ് ടെറിട്ടറി എന്നറിയപ്പെട്ടിരുന്ന ഈ മേഖല ഇനി മൗറീഷ്യസിന്റെ കൈവശമാകും.
ഇന്ത്യ- മൊറീഷ്യസ് ട്രേഡ് കമ്മീഷണറായി നെഹ്റു ഗ്രൂപ്പ് ചെയർമാൻ അഡ്വ. ഡോ. പി. കൃഷ്ണദാസിനെ നിയമിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) ശുപാർശയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഇക്കണോമിക്സ് ട്രേഡ് ഓർഗനൈസേഷൻ (IETO) ഇന്ത്യൻ ആഫ്രിക്കൻ ട്രേഡ് കൗൺസിൽ (IATC) എന്നീ സംഘടനകളാണ് പദവി നൽകിയത്. ഡിപ്ലോമാറ്റിക്
മൗറീഷ്യസ് അടക്കമുള്ള സ്ഥലങ്ങളിലേക്കാണ് ഇന്‍ഡിഗോ പുതുതായി വിമാന സര്‍വീസ് ആരംഭിക്കുന്നത്. പുതിയ മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുകയാണ് ഇന്‍ഡിഗോയുടെ ലക്ഷ്യം. സേവനങ്ങളുടെ കാര്യക്ഷമതയും ഉപഭോക്താക്കളുടെ സംതൃപ്തിയും നിലനിര്‍ത്തുന്നതിനായി
മൗറീഷ്യസ് യാത്രയുടെ ആവേശകരമായ വിഡിയോ പങ്കുവച്ച് നടി അനുപമ പരമേശ്വരന്. സിപ് ലൈന്‍ ചെയ്യുന്നതും റോപ്പിലൂടെ സൈക്കിള്‍ ചവിട്ടുന്നതും കടലിനടിയിലെ കാഴ്ചകളും ജംഗിള്‍ സഫാരിയുമെല്ലാം ഇതില്‍ കാണാം. നടിയുടെ ഇരുപത്തെട്ടാം പിറന്നാള്‍ ആഘോഷത്തിന് മൗറീഷ്യസിലെ ലേ മെറീഡിയന് ഐല്‍ മൗറിസ് റിസോട്ടിൽ നിന്നുള്ള മനോഹര
മൗറീഷ്യസിലെ റിസോര്‍ട്ടില്‍ ഇരുപത്തെട്ടാം പിറന്നാള്‍ ആഘോഷമാക്കി നടി അനുപമ പരമേശ്വരന്. ഇവിടെ നിന്നുള്ള അടിപൊളി ചിത്രങ്ങള്‍ അനുപമ പോസ്റ്റ് ചെയ്തു. ലേ മെറീഡിയന് ഐല്‍ മൗറിസ് റിസോര്‍ട്ടിലാണ് താരത്തിന്റെ ആഘോഷം. പിറന്നാള്‍ മാത്രമല്ല, ഈ വേളയ്ക്ക് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. അനുപമ സിനിമയില്‍
ഇനി ശ്രീലങ്കയിലും മൊറീഷ്യസിലും യാത്ര ചെയ്യുമ്പോൾ ഇന്ത്യക്കാർക്ക് ഗൂഗിൾ പേ, പേയ്ടിഎം അടക്കമുള്ള യുപിഐ ആപ്പുകൾ വഴി വ്യാപാരസ്ഥാപനങ്ങളിൽ പണം നൽകാം. ഇതിനായി ഇന്ത്യയുടെ യുപിഐയും (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫെയ്സ്) ശ്രീലങ്കയിലെയും മൊറീഷ്യസിലെയും സമാനമായ പേയ്മെന്റ് സംവിധാനങ്ങളുമായി ബന്ധിപ്പിച്ചു. വ്യക്തികൾ തമ്മിലുള്ള യുപിഐ ഇടപാടിന് അനുമതിയില്ല.
Results 1-10 of 24