Activate your premium subscription today
ദോഹ ∙ ഖത്തര്‍ മ്യൂസിയംസിന്റെ കീഴിലെ എല്ലാ മ്യൂസിയങ്ങളിലും കലാ പ്രദര്‍ശനങ്ങളിലും ഈ മാസം 17, 18 തീയതികളില്‍ സന്ദര്‍ശകര്‍ക്കും രാജ്യത്തെ താമസക്കാര്‍ക്കും സൗജന്യമായി പ്രവേശിക്കാം. ഇന്റര്‍നാഷനല്‍ മ്യൂസിക് ദിനത്തോട് അനുബന്ധിച്ചാണ് സൗജന്യ പ്രവേശനം.
ദോഹ ∙ വിദ്യാർഥികളുടെ സ്കൂള്‍ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഖത്തറിന്റെ പ്രഥമ ഇലക്ട്രിക് സ്കൂള്‍ ബസുകള്‍ പുറത്തിറക്കി. ദോഹയില്‍ ആരംഭിച്ച ഓട്ടണോമസ് ഇ-മൊബിലിറ്റി ഫോറത്തില്‍ ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തിയും വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിന്ത് അലി അല്‍ ജാബര്‍ അല്‍ നുഐമിയും
ദോഹ ∙ അൽ ബിദ പാർക്കിലെ ദോഹ എക്സ്പോ വേദിയിൽ പരമ്പരാഗത കാർഷിക ഉപകരണങ്ങളുടെ പ്രദർശനവുമായി ഖത്തർ മ്യൂസിയം. എക്സ്പോയിലെ ഖത്തർ മ്യൂസിയത്തിന്റെ പവിലിയനിൽ 'ഖത്തറിന്റെ കാർഷിക ഭൂതകാലത്തിന്റെ അടയാളങ്ങൾ' എന്ന തലക്കെട്ടിലാണ് പ്രദർശനം. എണ്ണ കണ്ടുപിടിച്ച കാലത്തെ പരമ്പരാഗത കൃഷി രീതികൾ, ഉപകരണങ്ങൾ, സുപ്രധാന
ദോഹ ∙ രാജ്യത്തിന്റെ സാംസ്കാരികതയുടെ പ്രതീകമാകുന്ന ലുസെയ്ൽ മ്യൂസിയത്തിന്റെ നിർമാണത്തിന് ഈ മാസം തുടക്കമാകും. നിർമാണപ്രവർത്തനങ്ങൾക്ക് ഈ മാസം തറക്കല്ലിടുമെന്ന് ഖത്തർ മ്യൂസിയംസ് അധ്യക്ഷ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി പ്രഖ്യാപിച്ചു. വിഖ്യാത വാസ്തുശിൽപി ജാക്വിസ് ഹെർസോഗ് ആണ് മ്യൂസിയത്തിന്റെ
ദോഹ ∙ അപൂർവ മോഡലുകളുമായി ഖത്തർ ക്ലാസിക് കാർ മത്സര-പ്രദർശനത്തിന് പ്രദർശനത്തിന് പേൾ ഖത്തറിൽ തുടക്കമായി.ഖത്തർ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ പേൾ ഖത്തർ ഡവലപ്പർമാരായ യുണൈറ്റഡ് ഡവലപ്മെന്റ് കമ്പനിയുടെ പങ്കാളിത്തത്തിൽ ഗൾഫ് ഖത്തരി ക്ലാസിക് കാർ അസോസിയേഷനാണ് പ്രദർശനം നടത്തുന്നത്.
ദോഹ ∙ ഇസ്ലാമിക് കാലഘട്ടത്തിന്റെ ആദ്യകാല ചരിത്രമറിയാൻ താൽപര്യമുള്ളവർക്ക് ഈ മാസം 9ന് ആർക്കിയോളജിക്കൽ സൈറ്റ് ആയ ഐൻ മുഹമ്മദ് സന്ദർശിക്കാൻ ഖത്തർ മ്യൂസിയത്തിന്റെ ക്ഷണം. ഖത്തർ മ്യൂസിയത്തിന്റെ 'ലാൻഡ്സ്കേപ്പ് ഓഫ് ഫെയ്ത്' എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഐൻ മുഹമ്മദ് സന്ദർശിക്കാൻ അവസരം. സന്ദർശനം
ദോഹ ∙ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിൽ (മിയ) ചെന്നാൽ ഇറാനിലെ പ്രശസ്ത നഗരമായ ഇസ്ഫഹാന്റെ ചരിത്രം പറയുന്ന അപൂർവ പുസ്തകം 'വെൽകം ടു ഇസ്ഫഹാൻ' കാണാം.സഫാവിദ് സാമ്രാജ്യ കാലത്തെ ഇസ്ഫഹാന്റെ സമ്പന്നമായ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകമാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇറാനിലെ മൂന്നാമത്തെ വലിയ
ദോഹ∙ കപ്പൽ ടൂറിസം സീസണിൽ സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി മിഷെറീബ് മ്യൂസിയം. കപ്പൽ സഞ്ചാരികൾക്ക് രാജ്യത്തിന്റെ സമ്പന്നമായ ചരിത്രവും സംസ്കാരവും പൈതൃകവും അടുത്തറിയാനുള്ള അവസരമാണ് മ്യൂസിയം സന്ദർശനത്തിലൂടെ ലഭിക്കുക. സാംസ്കാരിക പ്രദർശനങ്ങളും ഇവന്റുകളുമെല്ലാമാണ് സന്ദർശകർക്കായി മ്യൂസിയം
ദോഹ∙ ദോഹ എക്സ്പോയിൽ ഖത്തറിന്റെ സമ്പന്നമായ പൈതൃകവും മനോഹരമായ പരിസ്ഥിതിയും വരച്ചുകാട്ടിയുള്ള ചുമർചിത്രങ്ങൾ ശ്രദ്ധ നേടുന്നു. അൽബിദ പാർക്കിൽ നടക്കുന്ന രാജ്യാന്തര ഹോർട്ടി കൾചറൽ എക്സ്പോയിലാണ് കലാകാരന്മാരുടെ ചുമർചിത്ര കല കയ്യടി നേടുന്നത്. ഖത്തർ മ്യൂസിയം, വയോധിക പരിചരണ കേന്ദ്രമായ എഹ്സാൻ എന്നിവയുമായി
ദോഹ∙ രണ്ടു നൂറ്റാണ്ടുകളിലെ ഫർണിച്ചർ ഡിസൈനുകളുടെ അപൂർവ ശേഖരവുമായി 'മാസ്റ്റർ പീസസ് ഓഫ് ഫർണിച്ചർ ഡിസൈൻ' പ്രദർശനത്തിന് ഖത്തർ മ്യൂസിയത്തിന്റെ എം7 ഗാലറിയിൽ തുടക്കമായി. ഡിസംബർ 9 വരെ നീളും. മിഷെറീബ് ഡൗൺ ടൗൺ ദോഹയിലാണ് എം7 ഗാലറി. ജർമനിയിലെ വിട്ര ഡിസൈൻ മ്യൂസിയവുമായി ചേർന്നാണ് മിഡിൽ ഈസ്റ്റിൽ ആദ്യമായി
Results 1-10 of 16