Activate your premium subscription today
മുംബൈ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ 84–ാം പിറന്നാളിന് ആശംസയുമായി, പാർട്ടി പിളർത്തി എൻഡിഎ പക്ഷത്തേക്കു പോയ സഹോദരപുത്രൻ അജിത് പവാറും. ഡൽഹിയിലെ പവാറിന്റെ വസതിയിൽ രാജ്യസഭാംഗമായ ഭാര്യ സുനേത്ര, മകൻ പാർഥ് പവാർ എന്നിവർക്കൊപ്പമാണ് അജിത് എത്തിയത്. രാഷ്ട്രീയത്തെക്കുറിച്ച് പൊതുവായി സംസാരിച്ചെങ്കിലും എൻസിപി ലയനം ചർച്ച ചെയ്തില്ലെന്നാണു സൂചന. പിറന്നാൾ കേക്ക് മുറിക്കാനും അജിത് കൂടി.
മുംബൈ ∙ മന്ത്രിസഭാ വികസന ചർച്ചകൾക്കായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലെത്തി ബിജെപി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ ധരിപ്പിച്ചു. ആഭ്യന്തര വകുപ്പ് വേണമെന്ന ഷിൻഡെയുടെ ആവശ്യം അംഗീകരിക്കാനോ റവന്യു വകുപ്പ് വിട്ടുനൽകാനോ ബിജെപി തയാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 14ന് അന്തിമ തീരുമാനം ഉണ്ടായേക്കും.
മുംബൈ ∙ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ ആദായനികുതി അപ്ലറ്റ് ട്രൈബ്യൂണൽ ബെനാമി കേസിൽ നിന്ന് ഒഴിവാക്കി. ഇതോടെ, അജിത് പവാറിന്റെയും ബന്ധുക്കളുടെയും പേരിലുള്ള ആയിരം കോടിയിലധികം രൂപ മൂല്യമുള്ള സ്വത്തുക്കൾ ആദായനികുതി വകുപ്പ് വിട്ടുനൽകി. ബെനാമി ഇടപാടിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ 2021 ഒക്ടോബറിലാണ് അജിത്തിന്റെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടിയത്. അന്ന് അജിത് പവാർ കോൺഗ്രസിനും ശിവസേനയ്ക്കും ഒപ്പം സഖ്യത്തിലായിരുന്നു.
മുംബൈ∙ മഹാരാഷ്ട്രയിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് 5.30ന് സത്യപ്രതിജ്ഞ നടക്കുമെന്ന് ഫഡ്നാവിസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് മഹായുതി നേതാക്കൾ മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണനെ കണ്ടിരുന്നു. പിന്നാലെയാണു ഫഡ്നാവിസിനെ സർക്കാർ രൂപീകരിക്കാനായി ഗവർണർ ക്ഷണിച്ചത്.
ന്യൂഡല്‍ഹി ∙ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വന്‍ വിജയം നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരണം വൈകുന്ന പശ്ചാത്തലത്തിലാണ് യോഗം. മഹായുതി നേതാക്കളുമായാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി സ്ഥാനത്ത് വീതംവയ്പ് ഉണ്ടാകുമോ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണമോ എന്ന കാര്യത്തിലും തീരുമാനമാവും.
മുംബൈ∙ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച ബിജെപി തീരുമാനത്തെ പിന്തുണയ്ക്കുമെന്നും താൻ ഒരു തടസമാകില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചെന്നും ശിവസേന നേതാവും മുൻമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ. മഹാരാഷ്ട്രയിലേത് ജനങ്ങളുടെ വിജയമാണെന്നും ഷിൻഡെ പറഞ്ഞു. മഹായുതിക്ക് വലിയ വിജയം സമ്മാനിച്ച ജനങ്ങൾക്കും പൂർണ
മുംബൈ∙ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയാരെന്ന സസ്പെൻസ് ഒളിപ്പിച്ചുവച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രാജിവച്ചു. 14-ാം നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. വൻ വിജയം നേടിയ മഹായുതി സഖ്യത്തിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ ഇന്ന് അധികാരമേറ്റെടുക്കും. 288 അംഗ നിയമസഭയിൽ ബിജെപിക്ക് 132 അംഗങ്ങളുണ്ട്.
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടിയിൽനിന്ന് പാഠം പഠിച്ച് ബിജെപിയും സഖ്യകക്ഷികളും ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തിയ വിവിധ ക്ഷേമപദ്ധതികളും രാഷ്ട്രീയ തന്ത്രങ്ങളുമാണ് മഹാരാഷ്ട്ര നിയമസഭയിൽ അവർക്ക് ചരിത്രവിജയം നേടിക്കൊടുത്തത്. പ്രതിവർഷം 2.5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള സ്ത്രീകൾക്ക് മാസംതോറും 1500 രൂപ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു നൽകുന്ന ‘മുഖ്യമന്ത്രി ലാഡ്കി ബഹിൻ യോജന’യും ജനസംഖ്യയിൽ 80 ശതമാനത്തോളം വരുന്ന ഹിന്ദുവിഭാഗത്തെ ഏകീകരിക്കാൻ ആസൂത്രണം ചെയ്ത ‘ഏക് ഹേ തോ സേഫ് ഹെ’ (ഒന്നിച്ചുനിന്നാൽ നാം സുരക്ഷിതരാണ്), ‘ബഠേംഗെ തോ കഠേംഗെ’ (ഭിന്നിച്ചാൽ നശിക്കും) എന്നീ മുദ്രാവാക്യങ്ങളും എല്ലാ തിരഞ്ഞെടുപ്പു പ്രവചനങ്ങളും തെറ്റിച്ചു. ആകെയുള്ള 288 സീറ്റിൽ 235 എണ്ണം ബിജെപിയുടെ മഹായുതി സഖ്യം നേടി. സംഘടനാ മികവും ഘടകകക്ഷികൾക്കിടയിലെ ഏകോപനവും ആർഎസ്എസിന്റെ സജീവമായ ഇടപെടലും അവരുടെ വിജയം അനായാസമാക്കിയതായി കാണാം. ഏഴ് മാസം മുൻപു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റ് പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ നരേന്ദ്ര മോദി– അമിത് ഷാ കൂട്ടുകെട്ടിനെ മഹാരാഷ്ട്രയിലെ വോട്ടർമാർ ചെവിക്കു പിടിച്ചിരുത്തുകയായിരുന്നു. സംസ്ഥാനത്തെ നാൽപത്തിയെട്ടിൽ വെറും 18 സീറ്റ് മാത്രം അവർക്കു നൽകിയപ്പോൾ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാമുന്നണി 30 സീറ്റിൽ വിജയിച്ച് ശക്തമായ തിരിച്ചുവരവു നടത്തി. നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ,
മുംബൈ ∙ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസിനെ പിന്തുണച്ച് അജിത് പവാർ. ഫഡ്നാവിസിന്റെ മുഖ്യമന്ത്രി സ്ഥാനത്തെ എതിർക്കില്ലെന്ന് അജിത് പവാർ ബിജെപി നേതൃത്വത്തെ അറിയിച്ചു. ആദ്യ രണ്ടര വർഷം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാടിലാണ് ഏക്നാഥ് ഷിൻഡെ വിഭാഗം.
മുംബൈ∙ മഹാരാഷ്ട്ര മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്നു നിലവിലെ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെ അഭ്യർഥിച്ച പശ്ചാത്തലത്തിൽ ഫഡ്നാവിസ്, ഷിൻഡെ, അജിത് പവാർ എന്നിവരുമായി കേന്ദ്രമന്ത്രി അമിത് ഷാ ഡൽഹിയിൽ ചർച്ച നടത്തും. അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം 3 പാർട്ടികളുടെയും എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. നിലവിലെ നിയമസഭയുടെ കാലാവധി നാളെ അർധരാത്രി തീരുന്നതിനാൽ അതിനകം സർക്കാർ രൂപീകരിക്കേണതുണ്ടെന്ന അനിവാര്യതയുമുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തേക്കു ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനു തന്നെയാണ് പ്രഥമപരിഗണന.
Results 1-10 of 198