Activate your premium subscription today
47–ാം വയസ്സിൽ 19 വർഷം നീളുന്ന ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ, വിദൂരസ്ഥമായ ആർടിക്കിലെ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച റഷ്യയുടെ പ്രതിപക്ഷ ശബ്ദം. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകൻ. മുഴുവൻ സമയവും ക്യാമറ നിരീക്ഷണത്തിൽ
മോസ്കോ ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനും പ്രതിപക്ഷ നേതാവുമായിരുന്ന അലക്സി നവൽനിക്ക് താൻ ജയിലിൽവച്ചു കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവിതസ്മരണകളിൽ വെളിപ്പെടുത്തൽ.
‘നല്ലതു വരുമെന്ന’ വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്ന റഷ്യയിലെ പ്രതിപക്ഷത്തിന്റെ തണുത്തുറഞ്ഞു പോകാത്ത പ്രതിരോധത്തിന്റെ അടയാളമായിരുന്നു അലക്സി നവൽനി എന്ന നാൽപത്തെട്ടുകാരൻ. പോളാർ വുൾഫ് എന്ന വിളിപ്പേരുള്ള, ആർട്ടിക് മേഖലയിലെ ഐകെ ത്രീ എന്ന തടവറയിൽ വ്യായാമ നടപ്പിനിടെ വീണു മരിക്കും വരെ അദ്ദേഹം അങ്ങനെ തന്നെയായിരുന്നു അവർക്ക്. മോചിപ്പിക്കപ്പെടാനിരിക്കുന്ന ഒരു ലോകത്ത് തങ്ങളെ നയിക്കാൻ ശേഷിയുള്ളവനായി അലക്സി നവൽനി അവർക്കിടയിൽ നിറഞ്ഞു നിന്നു. രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിഞ്ഞ് നവൽനി തങ്ങൾക്കിടയിലേക്കു തിരിച്ചു വരുമെന്ന റഷ്യൻ പ്രതിപക്ഷനിരയുടെ ഉറച്ച വിശ്വാസമാണ് 2024 ഫെബ്രുവരിയിലൊരു നാൾ നവൽനിയുടെ മരണ വൃത്താന്തം അവരെ തേടിയെത്തിയതോടെ തകർന്നടിഞ്ഞത്. അദ്ദേഹത്തിന്റെ മരണം റഷ്യയിലെ പ്രതിപക്ഷത്തെ തെല്ലൊന്നുമല്ല ഉലച്ചിരിക്കുന്നത്. നവൽനിയുടെ മരണത്തിനു പിന്നാലെ ദിവസങ്ങൾ കഴിഞ്ഞ് അദ്ദേഹത്തിന്റെ പത്നി യൂലിയ നവൽനയ യുഎസിലെത്തി പ്രസിഡന്റ് ജോ ബൈഡനെ കണ്ടു. അതിനു ശേഷം അദ്ദേഹം പ്രസ്താവനയിറക്കി: ‘‘യൂലിയ പോരാട്ടം തുടരും. അവർ ഒന്നും ഉപേക്ഷിച്ചു പോകില്ല’’. ഏറെ പ്രാധാന്യമുണ്ടെന്നു കരുതപ്പെടുന്ന ആ സന്ദർശനത്തിന്റെ അനന്തരഫലമെന്തെന്ന് ഇനി കണ്ടറിയാനിരിക്കുന്നതേയുള്ളൂ. ഒരിക്കൽ ക്യാമറകളെ ഒഴിവാക്കി നടന്ന യൂലിയ നവൽനയ ഇന്നു ക്യാമറകൾക്കു മുന്നിലിരിക്കുകയാണ്. പുട്ടിന്റെ വാഴ്ച അവസാനിപ്പിക്കാൻ
റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി മരിക്കുന്നതിനും മുമ്പ് എഴുതിയ ഓർമ്മക്കുറിപ്പ് ഈ വർഷമവസാനം പുറത്തിറങ്ങും. പേട്രിയോട്ട് എന്ന് പേരിട്ടിരിക്കുന്ന ഓർമ്മക്കുറിപ്പ് ഒക്ടോബർ 22നാണ് പ്രസിദ്ധീകരിക്കുക.
വിൽനിയസ് (ലിത്വാനിയ) ∙ റഷ്യയിലെ ജയിലിൽ മരിച്ച പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ പ്രധാന അനുയായി ലിയോനിഡ് വോൾക്കോവിനെ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചു. ലിത്വാനിയൻ തലസ്ഥാനമായ വിൽനിയസിൽ താമസിക്കുന്ന വോൾക്കോവ് (43) കാറിൽ വീട്ടിലെത്തുന്ന സമയത്താണ് ആക്രമണമുണ്ടായത്. ചുറ്റിക ഉപയോഗിച്ച് കാറിന്റെ ചില്ലുതകർത്ത അക്രമി അദ്ദേഹത്തെ അടിച്ചു പരുക്കേൽപ്പിച്ചു. കയ്യൊടിഞ്ഞ വോൾക്കോവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാര ഏജൻസികളുടെ പലവിധ പ്രശ്നങ്ങളിലൊന്ന്, എത്ര വലിയ വിജയം രാജ്യത്തിനായി നേടിയാലും മിണ്ടാനോ ആഘോഷിക്കാനോ മേനി നടിക്കാനോ സാധിക്കില്ല എന്നതാണ്. ‘അത് ഞാനാണ്’ അഥവാ ‘ഞങ്ങളാണ് ചെയ്തത്’ എന്ന് എങ്ങും പറയാനൊക്കില്ല; ചാരപ്പണിയുടെ അകത്തേത്തളങ്ങളിൽ പോലും. അതിന് ഒരു ഗുണപരമായ വശവുമുണ്ട്; ചാര ഓപറേഷനുകൾ പാളീസായാലും മിണ്ടണ്ട, ആരും അറിയില്ല എന്നതുതന്നെ. റഷ്യയുടെ യുക്രെയ്ൻ ഓപറേഷൻ പൊളിഞ്ഞതും രണ്ടു കൊല്ലമായി ഊരാൻ പറ്റാത്തവിധം കുടുക്കിലായതും എന്തുകൊണ്ടാണ്? റഷ്യയുടെ മൃഗീയ ശക്തിയുടെ ഏഴയലത്തു വരാത്ത ചെറിയ രാജ്യമാണ് ആ വമ്പന് സൈന്യത്തോട് ‘അടിച്ചു’ നിൽക്കുന്നത്. റഷ്യ പൊളിഞ്ഞതിനു പിന്നിൽ ഇന്റലിജൻസ് പരാജയമായിരുന്നു. ഇസ്രയേൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നേരിട്ട ഏറ്റവും വലിയ ആക്രമണത്തിനു പിന്നിലും ചാര ഏജൻസികളുടെ പരാജയം തന്നെ. യുക്രെയ്നിൽ പക്ഷേ റഷ്യയുടെ എഫ്എസ്ബി, എസ്വിആർ, ജിആർയു എന്നീ ഏജൻസികളെല്ലാം ഒരു ഘട്ടത്തിൽ പരാജയപ്പെട്ടു പോയി. പിന്നീട് ഇവർക്ക് തിരിച്ചു വരാൻ സാധിച്ചോ? എന്താണ് യഥാർഥത്തിൽ ഈ ചാരസംഘടനകൾ ചെയ്യുന്നത്?
മോസ്കോ∙ ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്ക് ബന്ധുക്കളും അനുയായികളും വിട നൽകി. പൊലീസിന്റെ കനത്ത നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ആയിരത്തിലേറെ ആളുകൾ അന്ത്യോപചാര ചടങ്ങുകൾ നടന്ന മോസ്കോയുടെ തെക്കുകിഴക്കുള്ള മദർ ഓഫ് ഗോഡ് പള്ളിയിൽ തടിച്ചുകൂടി.
മോസ്കോ∙ ജയിലിൽ മരിച്ച റഷ്യയിലെ പ്രതിപക്ഷ നേതാവായ അലക്സി നവൽനിയുടെ സംസ്കാരം നാളെ നടക്കും. മോസ്കോയിലെ മദർ ഓഫ് ഗോഡ് പള്ളിയിലാണു ചടങ്ങുകൾ. സമീപത്തുള്ള ബോറിസോവ് സെമിത്തേരിയിൽ സംസ്കാരം നടത്തും. ചടങ്ങു നടത്താൻ വലിയ ഹാൾ അന്വേഷിച്ചെങ്കിലും അധികൃതർ വിലക്കേർപ്പെടുത്തിയതിനാൽ ലഭിച്ചില്ലെന്ന് നവൽനിയുടെ വക്താവ് അറിയിച്ചു.
മോസ്കോ ∙ റഷ്യയിലെ ജയിലിൽ മരിച്ച പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മൃതദേഹം അദ്ദേഹത്തിന്റെ മാതാവ് ലുഡ്മിലയ്ക്ക് വിട്ടുനൽകിയതായി നവൽനിയുടെ സഹായിയും നവൽനി സ്ഥാപിച്ച ആന്റി കറപ്ഷൻ ഫൗണ്ടേഷൻ ഡയറക്ടറുമായ ഐവാൻ സദനോവ് അറിയിച്ചു. ഇതിന് അധികൃതർക്ക് അദ്ദേഹം നന്ദി പറഞ്ഞു. നവൽനിയുടെ മൃതദേഹം ക്രൈസ്തവ ആചാരപ്രകാരം സംസ്കരിക്കാൻ വിട്ടുനൽകാത്ത റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ക്രിസ്തീയതയെ അപമാനിക്കുകയാണെന്ന് നവൽനിയുടെ ഭാര്യ യൂലിയ നവൽനയ ആരോപിച്ചിരുന്നു.
മോസ്കോ∙ ജയിലിൽവച്ച് മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറിയെന്ന് അദ്ദേഹത്തിന്റെ വക്താവ് ശനിയാഴ്ച അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ നിരന്തര വിമർശകനായ നവൽനി ഫെബ്രുവരി 16നാണ് മരിച്ചത്. വടക്കൻ സൈബീരിയയിൽ റഷ്യയിലെ ഏറ്റവും കാഠിന്യമേറിയ ജയിൽവച്ചായിരുന്നു
Results 1-10 of 56