Activate your premium subscription today
മുനമ്പം വിഷയത്തിൽ കെ.എം.ഷാജിയെ പിന്തുണച്ച് കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ പോസ്റ്റർ. പി.കെ.കുഞ്ഞാലിക്കുട്ടിക്കും വി.ഡി.സതീശനും പോസ്റ്ററിൽ വിമർശനം. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് പറയാൻ സതീശനെ ചുമതലപ്പെടുത്തിയ ആളെ പുറത്താക്കണമെന്നാണ് പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നത്. മുനവ്വറലി തങ്ങളെ വിളിക്കൂ ലീഗിനെ രക്ഷിക്കൂവെന്നും പോസ്റ്ററുകളിൽ പറയുന്നു
തിരുവനന്തപുരം∙ മുനമ്പത്ത് ഉള്ളത് വഖഫ് ഭൂമിയാണെന്ന മുൻ എംഎൽഎ കെ.എം.ഷാജിയുടെ നിലപാടിനെതിരെ മുസ്ലിം നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഇടതും ബിജെപിയും സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ആരും ഒപ്പം ചേരേണ്ടെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുനമ്പത്തെ ഭൂമി വഖഫ് ഭൂമി അല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും
ന്യൂഡൽഹി ∙ പ്ലസ്ടു കോഴക്കേസില്‍ കേരള സര്‍ക്കാരിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) തിരിച്ചടി. അഴീക്കോട് മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ കെ.എം.ഷാജിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി തള്ളി. കോഴക്കേസ് ഹൈക്കോടതി തള്ളിയതിനെതിരെയാണു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
നാദാപുരം∙ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് പിണറായി വിജയന്റെ ഒരു സർട്ടിഫിക്കറ്റും വേണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. ചൊറി വന്നാൽ മാന്താൻ പാണക്കാട്ടേക്ക് വരുന്നത് പുതിയ പ്രവണതയാണെന്നും ഇതു കണ്ട് ഞങ്ങളൊക്കെ വെറുതെ ഇരിക്കുമെന്ന വിചാരം ആർക്കും വേണ്ടായെന്നും ഷാജി തുറന്നടിച്ചു.വിലാതപുരത്ത് ഖാഇദെമില്ലത്ത് സെന്റർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഷാജി.
മലപ്പുറം∙ ഇഹലോകത്തും പരലോകത്തും തന്നെ തോൽപ്പിക്കാൻ മുസ്ലിം ലീഗിനോ ലീഗ് നേതാവ് കെ.എം.ഷാജിക്കോ കഴിയില്ലെന്ന് കെ.ടി.ജലീൽ എംഎൽഎ. മലപ്പുറം ജില്ലയിലെ ഏതു മണ്ഡലത്തിലും തനിക്കെതിരെ മത്സരിക്കാൻ ഷാജി വെല്ലുവിളിച്ചതിനു മറുപടി പറയുകയായിരുന്നു ജലീൽ. ലീഗിൽനിന്ന് തന്നെ പുറത്താക്കാന്‍ കരുക്കൾ നീക്കിയത് ഷാജിയാണെന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ ജലീൽ വ്യക്തമാക്കി.
കോഴിക്കോട്∙ കേരളം ഭരിക്കുന്നത് സംഘപരിവാര്‍ പശ്ചാത്തലമുള്ള പിആര്‍ ഗ്രൂപ്പാണെന്നും അതിനെ നയിക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. തൃശൂരിനെ സുരേഷ് ഗോപി എടുത്തതല്ലെന്നും പിണറായി വെള്ളിത്തളികയില്‍ കൊടുത്തതാണെന്നും കെ.എം.ഷാജി മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറം∙ കേരളത്തെ നിയന്ത്രിക്കുന്നത് പിആർ ഗ്രൂപ്പാണെന്നും തലവൻ അമിത് ഷായാണെന്നും കെ.എം.ഷാജി.
കോഴിക്കോട്∙ അരിയിൽ ഷുക്കൂർ വധക്കേസിൽ നിന്നു എന്തെങ്കിലും നീക്കുപോക്കുണ്ടാകുമോ എന്നറിയാനാണ് സിപിഎം നേതാവ് പി.ജയരാജൻ കേരളത്തിൽ ഐഎസ് റിക്രൂട്മെന്റ് നടക്കുന്നുണ്ടെന്ന പരാമർശം നടത്തിയതെന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. ഷുക്കൂർ വധക്കേസ് ആർഎസ്എസ്-സിപിഎം ബന്ധത്തിന്റെ തെളിവാണ്.
കൽപറ്റ ∙ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട് ക്യാമ്പില്‍ കഴിയുന്ന പതിനാല് കുടുംബങ്ങള്‍ക്ക് കെ.എം. ഷാജിയുടെ ഇടപെടലില്‍ പുതിയ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ താമസ സൗകര്യം ഒരുങ്ങി. ദുരിത ബാധിതരെ സന്ദര്‍ശിച്ചപ്പോഴായിരുന്നു ക്യാമ്പില്‍ തന്നെ തുടരുന്നതിന്റെ ബുദ്ധിമുട്ടുകള്‍ കുടുംബങ്ങള്‍ കെ.എം ഷാജിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ധരിപ്പിച്ചത്.
∙ പ്രവാസികളുടെ പ്രശ്നങ്ങളിൽ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ നിഷേധാത്മക നിലപാടുകളാണ് നിരന്തരമായി സ്വീകരിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി.
Results 1-10 of 172