Activate your premium subscription today
കണ്ണൂർ∙ മുൻ എഡിഎം നവീൻ ബാബുവിനെതിരായ കൈകൂലി ആരോപണം പൂർണമായും തള്ളാതെ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയെ പിന്തുണച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പാർട്ടി നിലപാടെന്ന് എം.വി. ജയരാജൻ പറഞ്ഞു.
ചെറുപുഴ (കണ്ണൂർ) ∙ ഹമാസ് ഭീകരവാദ പ്രസ്ഥാനമാണെന്നും എന്നാൽ, അവരെ ഇല്ലാതാക്കാനെന്ന പേരിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ‘ഇത്തരം ആക്രമണങ്ങളിൽ ആയിരക്കണക്കിനു സ്ത്രീകളും കുട്ടികളുമാണു മരിക്കുന്നത്. ഇതിനെയാണു പാർട്ടി
കണ്ണൂർ∙ കണ്ണൂരിൽ നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിൽ നിന്ന് ഇ.പി. ജയരാജൻ വിട്ടുനിന്നു. ആയുർവേദ ചികിത്സയിലായതിനാലാണ് പരിപാടിയിൽ പങ്കെടുക്കാത്തെതന്നും, അതല്ലാതെ അതൃപ്തി കൊണ്ടല്ലെന്നുമാണ് ഇപിയുടെ അസാന്നിധ്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മറുപടി പറഞ്ഞത്.
ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ തെറ്റുതിരുത്തലിനൊരുങ്ങുന്ന സിപിഎമ്മിനു കണ്ണൂർ ജില്ലയിൽ അത്ര പന്തിയല്ല കാര്യങ്ങൾ. വോട്ടുചോർച്ചയ്ക്കു പിന്നിൽ പ്രാദേശിക വിഭാഗീയതകളും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് നേതൃത്വം. പ്രാദേശിക പ്രശ്നങ്ങൾ അച്ചടക്കനടപടിയിലൂടെ പരിഹരിക്കുന്നതിനു പകരം ഒത്തുതീർപ്പുവഴിയിൽ നീങ്ങുന്നതാണ് ഇതിനു കാരണമെന്ന വിമർശനം ഉയരുന്നുണ്ട്. എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായശേഷം ഇ.പി.ജയരാജൻ നടത്തുന്ന വിവാദ ഇടപെടലുകളും ജില്ലയിൽ ചർച്ചയാണ്. നേതാക്കൾ തമ്മിലെ പടലപിണക്കം പാർട്ടിയെ അടിമുടി ബാധിക്കുന്നതായി അണികൾ തുറന്നുപറഞ്ഞു തുടങ്ങി. എവിടെയാണു തിരുത്തേണ്ടത്, ആരാണ് തിരുത്തേണ്ടത് എന്ന ചോദ്യമാണ് സിപിഎമ്മിനു മുന്നിലുള്ളത്. ഇതിനെല്ലാം പുറമേയാണ് മനു തോമസ്
കണ്ണൂർ ∙ സംഘടനാതലത്തിൽ ഒതുങ്ങേണ്ട വിഷയം നേതാക്കളുടെ ജാഗ്രതക്കുറവു കാരണം പിടിവിട്ടുപോയതിൽ പകച്ച് സിപിഎം. പാർട്ടിയിൽനിന്നു സ്വയം പുറത്തുപോയ മുൻ ജില്ലാ കമ്മിറ്റി അംഗത്തോട് മുതിർന്ന സംസ്ഥാനസമിതി അംഗം ‘കോർക്കാൻ’ പോയതാണ് സിപിഎമ്മിൽ ചർച്ചയായിരിക്കുന്നത്. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വിശദീകരിച്ച വിഷയത്തിൽ പി.ജയരാജന്റെ ഇടപെടൽ ഒഴിവാക്കേണ്ടതായിരുന്നെന്ന ചിന്തയാണു നേതാക്കളിൽ പലർക്കും. തിരഞ്ഞെടുപ്പ് അവലോകനത്തിനുശേഷം തെറ്റുതിരുത്തൽ പ്രക്രിയയിലേക്കു പാർട്ടി കടക്കാനിരിക്കെ ഇത്തരം വിവാദങ്ങൾ ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണു നേതൃത്വം.
കണ്ണൂർ ∙ മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങുന്ന എം.വി.നികേഷ്കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തിയേക്കും. 2016ൽ മാധ്യമപ്രവർത്തനം വിട്ട് അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ച നികേഷ്, പരാജയപ്പെട്ടതോടെ മാധ്യമരംഗത്തേക്കുതന്നെ
കണ്ണൂർ ∙ സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി ഒരു സിപിഎം നേതാവിനും ബന്ധമില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കഴിഞ്ഞദിവസം പാർട്ടി അംഗത്വത്തിൽനിന്നു പുറത്തായ ജില്ലാകമ്മിറ്റി അംഗം മനു തോമസിന്റെ ആരോപണങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്വട്ടേഷൻ ബന്ധമുള്ളവരെ പാർട്ടി നേരത്തേ തള്ളിപ്പറഞ്ഞതാണ്.
കണ്ണൂർ ∙ സൈബർ ലോകത്തു വിമർശനമുയർത്തുന്ന ‘പോരാളി ഷാജി’ ഇടതുപക്ഷക്കാരനാണെങ്കിൽ മറനീക്കി പുറത്തുവരണമെന്നു സിപിഎം കണ്ണൂർ ജില്ലാ
കണ്ണൂർ∙ ഇടതുപക്ഷമെന്നു കരുതുന്ന പല സമൂഹമാധ്യമ കൂട്ടായ്മകളും തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ എതിരാളികളാൽ വിലയ്ക്കെടുക്കപ്പെട്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന എം.വി.ജയരാജൻ. ചെങ്കോട്ട, ചെങ്കതിർ, പോരാളി ഷാജി തുടങ്ങിയ സമൂഹമാധ്യമ കൂട്ടായ്മകളെ ആശ്രയിക്കുന്നവർ ഇക്കാര്യം ഓർക്കണമെന്ന് അദ്ദേഹം തുറന്നടിച്ചു.
കണ്ണൂർ∙ ‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന എം.വി.ജയരാജൻ. സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷമെന്നു തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കു വാങ്ങപ്പെട്ടതായി എം.വി.ജയരാജൻ പറഞ്ഞു.
Results 1-10 of 138