Activate your premium subscription today
നടന് അല്ലു അര്ജുന് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഒരു നടനും നിയമത്തിനു മുകളിലല്ലെന്നും ഇന്ത്യയിലെ ഭരണഘടനയും നിയമവും എല്ലാവർക്കും തുല്യപരിഗണനയാണ് നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുഷ്പ 2-വിന്റെ വിജയാഘോഷത്തിനിടെ തനിക്ക് നന്ദി പറയാത്തതാണ് അല്ലു
ന്യൂഡൽഹി ∙ സ്കിൽ സർവകലാശാലയ്ക്ക് അദാനി ഫൗണ്ടേഷൻ വാഗ്ദാനം ചെയ്ത 100 കോടി രൂപയുടെ സംഭാവന തെലങ്കാന സർക്കാർ നിരസിച്ചു. ഗൗതം അദാനിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെത്തുടർന്നാണിത്. സംഭാവന സ്വീകരിക്കുന്നത് അനാവശ്യ ചർച്ചകൾക്ക് വഴിവയ്ക്കുമെന്ന കാരണത്താലാണ് നിരസിച്ചതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന പോലെയുള്ള സംസ്ഥാനങ്ങൾ അദാനിക്ക് കൈ കൊടുക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു.
ഹൈദരാബാദ്∙ ‘‘കഴിയുമെങ്കിൽ എന്നെ അറസ്റ്റ് ചെയ്യു’’– തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വെല്ലുവിളിച്ച് ബിആർഎസ് നേതാവ് കെ.ടി.രാമറാവു. വിക്രബാദ് ജില്ലയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിന് നേതൃത്വം കൊടുത്തത് കെ.ടി.രാമറാവുവാണെന്നാണ് ആരോപണം. ആക്രമണ കേസിൽ അറസ്റ്റിലായേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെ.ടി.രാമറാവുവിന്റെ പ്രതികരണം.
മുംബൈ ∙ വാഗ്ദാനങ്ങൾ നടപ്പാക്കിയ ചരിത്രം കോൺഗ്രസിന് ഇല്ലെന്നും തെലങ്കാനയും ഹിമാചൽ പ്രദേശും കർണാടകയും ഉദാഹരണമാണെന്നും മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരോപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് മുഖ്യമന്ത്രിമാർ നേരിട്ടെത്തി.
ന്യൂഡൽഹി ∙ സുപ്രീം കോടതിക്കെതിരെയുള്ള വിവാദ പരാമർശത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിരുപാധികം മാപ്പപേക്ഷിച്ചു. ഭരണഘടനയിലും കോടതിയിലും അടിയുറച്ചു വിശ്വസിക്കുന്നയാളാണ് താനെന്നും ഉപാധികളില്ലാതെ ഖേദം അറിയിക്കുന്നതായും രേവന്ത് അറിയിച്ചു.
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ.കവിതയ്ക്ക് ജാമ്യം അനുവദിച്ച ഉത്തരവിനെ വിമർശിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നടപടിയിൽ സുപ്രീം കോടതി അതൃപ്തി അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന രേവന്തിന്റെ പരാമർശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നു ബെഞ്ച് വിമർശിച്ചു.
ഹൈദരാബാദ് ∙ പ്രതിപക്ഷമായ ഭാരത് രാഷ്ട്ര സമിതിക്ക് കനത്ത തിരിച്ചടിയേകി തെലങ്കാനയിലെ 6 ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ (എംഎൽസി) കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെയും എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയുടെയും സാന്നിധ്യത്തിലായിരുന്നു അംഗത്വവിതരണം.
ഹൈദരാബാദ്∙ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്താൻ താൽപര്യമറിയിച്ച് ആന്ധ്രാ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു. ഇക്കാര്യം അറിയിച്ച് രേവന്ത് റെഡ്ഡിക്ക് നായിഡു കത്തെഴുതി. ആന്ധ്രാപ്രദേശ് വിഭജനം പൂർത്തിയായി പത്തു വർഷം ആകുന്നതോടെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
കോഴിക്കോട് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്റിയുടെ വാറന്റി കഴിഞ്ഞെന്നും ദക്ഷിണേന്ത്യയിൽനിന്ന് മാത്രം ഇന്ത്യാസഖ്യം നൂറിലധികം സീറ്റ് നേടുമെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ സ്നേഹസദസ്സിൽ, ശിഹാബ് തങ്ങൾ എഴുതിയ സ്നേഹസന്ദേശം
ന്യൂഡൽഹി ∙ ബിജെപിയിലെ വിരമിക്കൽ പ്രായം ഉന്നയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തുടക്കമിട്ട രാഷ്ട്രീയചർച്ചകൾക്കു മറുപടി നൽകേണ്ട തത്രപ്പാടിലാണു ബിജെപി നേതാക്കൾ. 75 വയസ്സു പിന്നിട്ടാൽ നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഒഴിയുമെന്നും പകരം അമിത് ഷാ വരുമെന്നുമുള്ള വിഷയം ഇന്നലെയും കേജ്രിവാൾ ഉയർത്തി.
Results 1-10 of 56