രേവന്ത് റെഡ്ഡിക്ക് സുപ്രീം കോടതിയുടെ വിമർശനം
![revanth-reddy രേവന്ത് റെഡ്ഡി](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/11/7/revanth-reddy.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ.കവിതയ്ക്ക് ജാമ്യം അനുവദിച്ച ഉത്തരവിനെ വിമർശിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നടപടിയിൽ സുപ്രീം കോടതി അതൃപ്തി അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന രേവന്തിന്റെ പരാമർശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നു ബെഞ്ച് വിമർശിച്ചു.
കവിതയ്ക്കു ജാമ്യം ലഭിച്ചതു ബിജെപിയും ബിആർഎസും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്ന രേവന്തിന്റെ പ്രതികരണമാണു കോടതിയുടെ അതൃപ്തിക്കു കാരണമായത്.
വോട്ടിനു പണം നൽകിയതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ മാറ്റണമെന്ന ഹർജിയിലാണു ജഡ്ജിമാരായ ബി.ആർ. ഗവായ്, പി.കെ. മിശ്ര, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിന്റെ വിമർശനം.