Activate your premium subscription today
ന്യൂഡൽഹി ∙ തോമസ് കെ. തോമസിന്റെ മന്ത്രിപദവി വിഷയത്തിൽ തീരുമാനമെടുക്കാനാകാതെ എൻസിപി ദേശീയ നേതൃത്വം. വിഷയത്തിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെയും സിപിഎം ദേശീയ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ടിന്റെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും തീരുമാനമായില്ല. തോമസ് കെ. തോമസ് ഇന്നു വീണ്ടും പവാറിനെ കാണും. ഇതിനിടെ ഡൽഹി ചർച്ചകളിൽ നിന്ന് ഒഴിവാക്കിയതിൽ മന്ത്രി എ.കെ. ശശീന്ദ്രൻ അതൃപ്തി അറിയിച്ചുവെന്നാണു വിവരം.
കോട്ടയം∙ മന്ത്രിമാറ്റ ചർച്ച നടത്താൻ ശരദ് പവാറും സിപിഎം കോഡിനേറ്റർ പ്രകാശ് കാരാട്ടും തീരുമാനിച്ചത് വ്യാഴാഴ്ചയെന്ന് എൻസിപി വൃത്തങ്ങൾ. ശരദ് പവാറിന്റെ 84ാം ജന്മദിനത്തിന് ആശംസ അറിയിക്കാൻ വസതിയിലെത്തിയ കാരാട്ടിനോട് കേരളത്തിലെ മന്ത്രിമാറ്റവും പ്രതിസന്ധികളും പവാർ അറിയിക്കുകയായിരുന്നു. ജന്മദിനമായതിനാൽ കൂടുതൽ ചർച്ചകൾ അന്ന് വേണ്ടെന്ന് തീരുമാനിച്ചു. പകരം ഉചിതമായൊരു ദിവസം ചർച്ച നടത്താൻ തീരുമാനിച്ച് ഇരുവരും പിരിഞ്ഞു. പിന്നാലെയാണ് ഇന്ന് വൈകിട്ടോടെ പ്രകാശ് കാരാട്ട് ശരദ് പവാറിന്റെ വീട്ടിലെത്തിയത്. ശരദ് പവാറും പി.സി. ചാക്കോയുമാണ് കാരാട്ടിനോട് സംസാരിച്ചത്. ഈ സമയം വസതിയിൽ ഉണ്ടായിരുന്നെങ്കിലും കാരാട്ടുമായുള്ള സംഭാഷണത്തിൽ തോമസ് കെ.തോമസിനെ നേതാക്കൾ ഒപ്പം കൂട്ടിയില്ല.
തിരുവനന്തപുരം/ ന്യൂഡൽഹി∙ എന്സിപി.യിലെ മന്ത്രിമാറ്റത്തിൽ ഇന്നും തീരുമാനമായില്ല. ശശീന്ദ്രനെ മന്ത്രി പദവിയിൽ നിന്നും മാറ്റേണ്ട ആവശ്യകത ശരദ് പവാറും പി.സി. ചാക്കോയും പ്രകാശ് കാരാട്ടിനെ അറിയിച്ചു. പ്രകാശ് കാരാട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നാണ് തോമസ് കെ. തോമസിന്റെ പ്രതീക്ഷ. തോമസ് കെ.തോമസ് നാളെ വീണ്ടും ശരദ് പവാറിനെ കാണും. ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നതായി തോമസ് കെ. തോമസ് പറഞ്ഞു.
തിരുവനന്തപുരം ∙ തോമസ് കെ.തോമസുമായി അഭിപ്രായ വ്യത്യാസമല്ല, വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. താനിപ്പോൾ നോട്ടപ്പുള്ളിയാണെന്നും പാർട്ടി ഉണ്ടെങ്കിലേ തോമസും ശശീന്ദ്രനും ഉള്ളൂവെന്നും തോമസ് കെ.തോമസിന്റെ മറുപടി. എല്ലാവർക്കും എല്ലാക്കാലത്തും ഒരേ സ്ഥാനത്തിരിക്കാൻ പറ്റില്ലെന്നും തോമസ് കൂട്ടിച്ചേർത്തു. കൂറുമാറ്റ കോഴ ആരോപണത്തിനു ശേഷം ശശീന്ദ്രനും തോമസും ആദ്യമായി ഒരുമിച്ച എൻസിപി ജില്ലാ പ്രവർത്തക സമ്മേളന വേദിയിലായിരുന്നു ഇരുവരുടെയും പ്രതികരണങ്ങൾ.
തിരുവനന്തപുരം∙ തോമസ് കെ.തോമസ് എംഎൽഎക്കെതിരെയുള്ള കൂറുമാറ്റ കോഴ ആരോപണം അന്വേഷിച്ച എൻസിപിയുടെ പാർട്ടി കമ്മിഷൻ റിപ്പോർട്ട്, സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ദേശീയ അധ്യക്ഷൻ ശരദ് പവാറിനു കൈമാറും. സംസ്ഥാന നേതൃയോഗത്തിനു മുന്നിലും വയ്ക്കും. കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങളിൽ നടക്കുന്ന ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാനാണ് ധാരണ. നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ പൂർത്തിയാകുന്ന 20നു ശേഷമേ തീരുമാനമെടുക്കൂ
തിരുവനന്തപുരം ∙ കൂറുമാറ്റ കോഴ വിവാദത്തിൽ തോമസ് കെ.തോമസ് എംഎൽഎക്ക് ക്ലീൻചിറ്റ് നൽകി എൻസിപിയുടെ പാർട്ടിതല അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. തോമസിനെ സംരക്ഷിക്കാൻ വേണ്ടിയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്ന അഭ്യൂഹം ശരിവച്ചുള്ള റിപ്പോർട്ടാണ് കമ്മിഷൻ തയാറാക്കിയത്.
തിരുവനന്തപുരം∙ തോമസ് കെ.തോമസ് എംഎൽഎക്കെതിരെയുള്ള കൂറുമാറ്റക്കോഴ ആരോപണം അന്വേഷിക്കുന്ന എൻസിപിയുടെ നാലംഗ കമ്മിഷൻ വിവാദത്തിൽ കക്ഷികളായ രണ്ട് എൽഡിഎഫ് എംഎൽഎമാരിൽ നിന്നു വിവരം ശേഖരിക്കാൻ ശ്രമിക്കും. ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി–ലെനിനിസ്റ്റ്) എന്നിവരെയാകും പാർട്ടി കമ്മിഷൻ സമീപിക്കുക. എൻസിപി നിയോഗിച്ച ഒരു കമ്മിഷനുമായി സഹകരിക്കണോ എന്ന് ആ പാർട്ടിക്കു പുറത്തുള്ള എംഎൽഎമാർ തീരുമാനമെടുത്തിട്ടില്ല.
തിരുവനന്തപുരം∙ എംഎൽഎമാരെ കൂറുമാറ്റാൻ തോമസ് കെ. തോമസ് 100 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൻസിപി (അജിത് പവാർ) സംസ്ഥാന പ്രസിഡന്റ് എൻ.എ.മുഹമ്മദുകുട്ടി മുഖ്യമന്ത്രിക്കു കത്തയച്ചു. കൂറുമാറ്റ നീക്കം അജിത് പവാർ പക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. വിവാദം പാർട്ടിക്കും പ്രവർത്തകർക്കും മനോവേദനയുണ്ടാക്കി. വിവാദം എന്തിനു വേണ്ടിയായിരുന്നു, അതിനു പിന്നിൽ ആരൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ പുറത്തുവരേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും.
കൂറുമാറ്റത്തിന് എംഎൽഎമാരായ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും തോമസ് കെ.തോമസ് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം അന്വേഷിക്കാൻ നാലംഗ കമ്മിഷനെ നിയോഗിച്ച് എന്സിപി. പി.എം. സുരേഷ് ബാബു, ലതിക സുഭാഷ്, കെ.ആര്. രാജൻ, ജോബ് കാട്ടൂർ എന്നിവരാണ് കമ്മിഷന് അംഗങ്ങൾ. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമര്പ്പിക്കണമെന്നാണ് നിർദേശം.
തിരുവനന്തപുരം ∙ കൂറുമാറ്റത്തിനു സഹ എംഎൽഎമാർക്കു കോഴ വാഗ്ദാനം ചെയ്തെന്ന പരാതിയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന തോമസ് കെ.തോമസിനു മുഖം കൊടുക്കാതെ മുഖ്യമന്ത്രി. ഞായറാഴ്ച ആലപ്പുഴയിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയെ കാണാൻ തോമസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജില്ലയിലെ മറ്റു ചില എംഎൽഎമാരെ പിണറായി കാണുകയും ചെയ്തു. അനുമതി നിഷേധിച്ചിട്ടില്ലെന്നും എംഎൽഎ ആയ തനിക്കു മുഖ്യമന്ത്രിയെ കാണാൻ എന്താണു പ്രയാസമെന്നും ആയിരുന്നു തോമസിന്റെ പ്രതികരണം.
Results 1-10 of 63