Activate your premium subscription today
തൃശൂർ ∙ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചേലക്കരയിൽ എത്തിയ മന്ത്രി വീണാ ജോർജിനെ തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ വൈകുന്നേരമാണു ചികിത്സയ്ക്കെത്തിച്ചത്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്പെഷ്യാലിറ്റി, സൂപ്പര് സ്പെഷ്യാലിറ്റി വിഭാഗങ്ങളില് 12 മെഡിക്കല് പിജി സീറ്റുകള്ക്ക് നാഷണല് മെഡിക്കല് കമ്മിഷന്റെ അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോര്ജ്. തിരുവനന്തപുരം മെഡിക്കല് കോളജില് ഡിഎം പീഡിയാട്രിക് നെഫ്രോളജി 2 സീറ്റ്, ഡിഎം പള്മണറി മെഡിസിന് 2 സീറ്റ്, എംഡി അനസ്തേഷ്യ 6 സീറ്റ്, ആലപ്പുഴ മെഡിക്കല് കോളജില് എംഡി സൈക്യാട്രി 2 സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്. ഈ വിഭാഗങ്ങളിലായി ബിരുദാനന്തര ബിരുദ കോഴ്സുകള് ആരംഭിക്കുന്നതോടെ രോഗീ പരിചരണം, അധ്യാപനം, ഗവേഷണം എന്നിവയില് കൂടുതല് വിദഗ്ധ സേവനം ലഭ്യമാക്കാനാകും. ഇതോടെ ഈ സര്ക്കാര് വന്ന ശേഷം പുതുതായി 92 മെഡിക്കല് പിജി സീറ്റുകള്ക്ക് അനുമതി നേടിയെടുക്കാനായി. കൂടുതല് വിഭാഗങ്ങള്ക്ക് പിജി സീറ്റുകള് നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് സര്ക്കാരെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം∙ എഡിഎം നവീന് ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കല് കോളജിലെ ഇലക്ട്രിഷ്യനായ ടി.വി.പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്ശ. ആരോഗ്യസെക്രട്ടറി ഡോ.രാജന് ഖോബ്രഗഡെയും ജോയിന്റ് ഡിഎംഒയും അടങ്ങിയ സമിതി റിപ്പോര്ട്ട് നല്കി. പ്രശാന്ത് സര്വീസ് ചട്ടങ്ങള് ലംഘിച്ചതായി കണ്ടെത്തി. പ്രശാന്തിന്റെ സാമ്പത്തിക ഇടപാടുകള് സംബന്ധിച്ച് അന്വേഷിക്കണമെന്നും സമിതി ശുപാര്ശ ചെയ്തു.
വാഷിങ്ടണ് ഡിസി ∙ നയരൂപീകരണത്തിലും തീരുമാനങ്ങള് എടുക്കുന്നതിലും ലോകത്ത് എല്ലായിടങ്ങളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി വീണാ ജോര്ജ്. വാഷിങ്ടണ് ഡിസിയിൽ ലോക ബാങ്കിന്റെ വാര്ഷിക യോഗങ്ങളില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. തൊഴില് മേഖലയിലെ സ്ത്രീ പങ്കാളിത്തം വര്ധിപ്പിക്കുന്നതിന് കേരളം വിവിധ പ്രവര്ത്തനങ്ങള് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നുണ്ട്. അതിന്റെ പ്രതിഫലനം തൊഴില് മേഖലയില് ഉണ്ടായിത്തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളില് നിന്നുള്ള പ്രതിനിധികള് ചര്ച്ചകളില് പങ്കെടുത്തു.
തിരുവനന്തപുരം ∙ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്പ്) 1300 കോടി രൂപ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിന്റെ ഫയൽ ധനവകുപ്പിൽ. വൈകാതെ തുക അനുവദിച്ചില്ലെങ്കിൽ പദ്ധതി നിലച്ചു പോകുമെന്ന് ഓർമപ്പെടുത്തിയിട്ടുണ്ട്. ഇത്രയും ഒരുമിച്ചു നൽകാനാവില്ലെന്നു പറഞ്ഞ ധനവകുപ്പ് ഉദ്യോഗസ്ഥർ 100 കോടിയെങ്കിലും നൽകാനുള്ള ശ്രമത്തിലാണെന്നു വ്യക്തമാക്കി.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയുണ്ടായ ആരോപണ പ്രത്യാരോപണങ്ങളും മൂന്നിടത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് വാർത്തകളുമായിരുന്നു ഇന്നത്തെ പ്രധാന തലക്കെട്ടുകൾ.
തിരുവനന്തപുരം ∙ ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കൂടുതല് വിപുലമായ ആരോഗ്യ സേവനങ്ങള് ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. കോന്നി മെഡിക്കല് കോളജ് ബേസ് ആശുപത്രിയായി പ്രവര്ത്തിക്കും. ഇതിനായി മെഡിക്കല് കോളജില് മതിയായ സൗകര്യങ്ങളൊരുക്കും. പത്തനംതിട്ട ജനറല് ആശുപത്രിയില് അടിയന്തര കാര്ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. മികച്ച ചികിത്സയോടൊപ്പം പകര്ച്ചവ്യാധി പ്രതിരോധവും മുന്നില്കണ്ടുള്ള നടപടികള് സ്വീകരിക്കാന് നിര്ദേശം നല്കി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകള് കര്ശന പരിശോധനകള് നടത്തും. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്ക്ക് ഹെല്ത്ത് കാര്ഡ് നിര്ബന്ധമാണ്. പമ്പ ആശുപത്രിയില് വിപുലമായ കണ്ട്രോള് റൂം സ്ഥാപിക്കും.
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യനായ ടി.വി.പ്രശാന്തനെതിരെ ആരോഗ്യവകുപ്പ് അന്വേഷണം നടത്തും. അഡീഷനൽ ചീഫ് സെക്രട്ടറിയും ഡിഎംഇയും പരിയാരത്തെത്തി അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. പ്രശാന്തൻ സർവീസിലിരിക്കെ പെട്രോൾ പമ്പ് ആരംഭിച്ചതിനെക്കുറിച്ചാണ് അന്വേഷണം.
കോട്ടയം ∙ പണമുണ്ടായാൽ മാത്രം പോരാ, വിനിയോഗിക്കാനുള്ള പദ്ധതികളും വേണമെന്നു കെ.കെ.ശൈലജ എംഎൽഎ. കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കടുത്ത ആശങ്ക ഉയര്ത്തി ജില്ലയില് അമീബിക് മസ്തിഷ്കജ്വരം വ്യാപകമായി പടര്ന്നുപിടിക്കുമ്പോഴും ഇരുട്ടില് തപ്പി ആരോഗ്യവകുപ്പ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനോ ലോകത്തുതന്നെ അപൂര്വമായ രോഗം എന്തുകൊണ്ടാണ് ജില്ലയില് പടര്ന്നു പിടിക്കുന്നതെന്നു കണ്ടെത്താനുള്ള ശാസ്ത്രീയ പഠനം ത്വരിതപ്പടുത്താനോ ഉള്ള ഒരു തരത്തിലുള്ള നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
Results 1-10 of 1229