ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപകൽ സമരവേദിയിൽ എത്തിയ വി.എം.സുധീരൻ, മഹിളാ കോൺഗ്രസ് പ്രവർത്തകർ എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. (ഫയൽ ചിത്രം : മനോരമ)
Mail This Article
×
ADVERTISEMENT
തിരുവനന്തപുരം ∙ സര്‍ക്കാര്‍ മുഖംതിരിച്ചതോടെ പട്ടിണി സമരത്തില്‍ തളര്‍ന്ന് ആശാ വര്‍ക്കര്‍ ആര്‍. ഷീജ ആശുപത്രിയില്‍. ഇന്നലെ രാവിലെ 11 മുതല്‍ ആരംഭിച്ച നിരാഹാരസമരത്തെ തുടര്‍ന്ന് ആരോഗ്യനില മോശമായ സാഹചര്യത്തിലാണ് ഷീജയെ താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയത്. തിരുവനന്തപുരം സ്വദേശിയായ ആശാ പ്രവര്‍ത്തകയായ ഷീജയെ സഹപ്രവര്‍ത്തകര്‍ ആംബുലന്‍സിലാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.
സമരം നടത്തുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറി എം.എ. ബിന്ദു, കെ.പി.ത ങ്കമണി, ആർ. ഷീജ എന്നിവരാണ് നിരാഹാര സമരം നടത്തിയിരുന്നത്. ഫെബ്രുവരി 10ന് തുടങ്ങിയ സമരത്തിന്റെ മൂന്നാം ഘട്ടമായാണ് നിരാഹാരസമരം ആരംഭിച്ചത്. എൻഎച്ച്എം ഡയറക്ടറുമായും മന്ത്രി വീണാ ജോർജുമായും നടത്തിയ ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് സമരം ശക്തമാക്കാൻ തീരുമാനമായത്. ഇപ്പോഴും വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ പിന്തുണയുമായി സമരപ്പന്തലിൽ എത്തുകയാണ്.
English Summary:
Asha Worker Collapses During Hunger Strike : Asha worker R. Sheeja's hunger strike highlights government inaction. Her collapse after days of protesting demands immediate attention to the concerns of Kerala's health workers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.