Activate your premium subscription today
കൊച്ചി∙ കോൺഗ്രസ് സംഘടനയെ സുശക്തമാക്കി വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടണമെന്നും പാർട്ടിയുടെ സംഘടനാശേഷി ഉപയോഗപ്പെടുത്തി തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്ന തന്ത്രമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വീകരിക്കാൻ ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് മണ്ഡലം തല പുനഃസംഘടനകൾ എത്രയും വേഗം പൂർത്തിയാക്കി വാർഡ് പുനഃസംഘടനയും പൂർത്തീകരിച്ച് ജനകീയ പ്രവർത്തനങ്ങളുമായി തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്നും അദേഹം പറഞ്ഞു.
ഒരിടത്തൊരിടത്ത് ഉശിരുള്ളൊരു പെൺപോരാളി ഉണ്ടായിരുന്നു. മഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് പട നയിച്ചവൾ. വഴി മാറിയില്ലെങ്കിൽ നിറയൊഴിക്കുമെന്ന പട്ടാള മേധാവിയുടെ തിട്ടൂരത്തെ ഒറ്റനോട്ടം കൊണ്ട് ദഹിപ്പിച്ചവൾ. ‘ആദ്യ വെടിയുണ്ട എന്റെ നേർക്കാകട്ടെ’ എന്നു പറഞ്ഞ് ശില പോലെ നിന്നവൾ. 29 വയസ്സുകാരിയുടെ വിപ്ലവവീര്യത്തിനു മുന്നിൽ അടിയറവ് പറയേണ്ടിവന്നു മഹാരാജാവിന്. കേരളം ഒരിക്കലും മറക്കരുതാത്ത ആ ഉശിരിന്റെ പേരാണ്, അക്കമ്മ ചെറിയാൻ. തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നു മഹാത്മാഗാന്ധി വിശേഷിപ്പിച്ച ധീരവനിത. സമത്വത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി പോരാടുന്ന സ്ത്രീകളുടെ നിത്യപ്രചോദനമായ അക്കമ്മയുടെ ജീവിതം, സമാനതകളില്ലാത്ത സമരമായിരുന്നു.
തിരുവനന്തപുരം∙ ന്യൂഡൽഹിയിൽ കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന പ്രതിഷേധത്തിൽനിന്ന് കേരളത്തിലെ കോൺഗ്രസ് വിട്ടുനിന്നതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ ധനപ്രതിസന്ധിക്ക് കേന്ദ്രം മാത്രമല്ല ഉത്തരവാദി. പല കാര്യങ്ങളിൽ ഒന്നുമാത്രമാണ് കേന്ദ്ര അവഗണന. സംസ്ഥാന സർക്കാരാണ് പ്രതിസന്ധിയിലേക്കു തള്ളിയിട്ടത്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കാരണമെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
അങ്കമാലി ∙ അങ്കമാലി അർബൻ സഹകരണ സംഘത്തിലെ ക്രമക്കേടുകളുടെ പേരിൽ കോൺഗ്രസ് പാർട്ടിക്കും ജനപ്രതിനിധികൾക്കുമെതിരെ സിപിഎം നേതാക്കൾ നടത്തുന്ന വ്യാജപ്രചാരണങ്ങൾ സംസ്ഥാന സഹകരണ വകുപ്പിന്റെയും സിപിഎം ഏരിയ സെക്രട്ടറിയുടെയും പങ്ക് മറച്ചു വയ്ക്കാനെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ആന്റു മാവേലിയും സെബി
കൊല്ലം ∙ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് സാന്നിധ്യത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലും തടിക്കഷണങ്ങളും കൊണ്ടു മർദിച്ചു. വടിയും മുളക് സ്പ്രേയും കയ്യിൽ കരുതിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരിച്ചടിച്ചതോടെ നഗരം അര മണിക്കൂറോളം യുദ്ധക്കളമായി.
ഗൂഡല്ലൂർ ∙ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിക്ക് ഫണ്ട് അനുവദിക്കാത്ത കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ദേശസാൽകൃത ബാങ്കുകൾക്ക് മുന്നിൽ ധർണ നടത്തി. കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി തുടർന്ന് നടപ്പിലാക്കുക, പദ്ധതിക്കുള്ള ഫണ്ട് ഉടൻ അനുവദിക്കുക എന്നീ
തിരഞ്ഞെടുപ്പ് സംവിധാനത്തിലും കടന്നുകയറുകയെന്ന ലക്ഷ്യത്തോടെ, ഹോങ്കോങ്ങിനെ ഭരിക്കാൻ ‘ദേശസ്നേഹികൾക്ക്’ മാത്രമേ കഴിയൂ എന്ന് ഉറപ്പുവരുത്താനുള്ള പദ്ധതികളുമായി ചൈനയിലെ ഉന്നത| China | NPC | Beijing | Hong Kong | Hong Kong electoral system | National People's Congress | Manorama Online
പുൽപള്ളി ∙ കോൺഗ്രസ് ഓഫിസായി പ്രവർത്തിക്കുന്ന ടൗണിലെ രാജീവ് ഭവന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം തെരുവിലേക്ക്. ഏറെക്കാലമായി കോൺഗ്രസിലുള്ള വിഭാഗീയതയും ഗ്രൂപ്പിസവുമാണു കഴിഞ്ഞ ദിവസങ്ങളിൽ മറനീക്കി പുറത്തുവന്നത്. ജില്ലയിൽ കോൺഗ്രസിന്റെ കോട്ടയെന്നു വിശേഷിപ്പിക്കുന്ന മേഖല പാർട്ടി സമൂഹമാധ്യമങ്ങളിൽ
തിരുവനന്തപുരം∙ രമേശ് ചെന്നിത്തല കോൺഗ്രസിന്റെ ദേശീയ നേതാവാണെന്ന് കെ.സി. വേണുഗോപാൽ. ചെന്നിത്തലയ്ക്ക് വിഷമമുണ്ടായെങ്കിൽ പരിഹരിക്കും. ചെന്നിത്തലയെ പാർട്ടി വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തും. മഹാരാഷ്ട്രയുടെ ചുമതല നൽകും. പട്ടികയിൽ ഉൾപ്പെട്ട ആരും മോശക്കാരല്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കോൺഗ്രസിലെ
ന്യൂഡൽഹി∙ പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ‘ഫ്ലയിങ് കിസ്’ വിവാദത്തിൽ വീണ്ടും പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അങ്ങേയറ്റം മോശം പെരുമാറ്റമാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ഒരു പുരുഷൻ പാർലമെന്റിൽ ഏറ്റവും
Results 1-10 of 18