Activate your premium subscription today
കർക്കടകത്തിലെ കോരിച്ചൊരിയുന്ന മഴ. കാത്തിരിക്കുന്ന ജനം. അവർക്കു മുന്നിലേക്ക് ചങ്ങലയും കിലുക്കിയെത്തിയ കരിവീരന്മാർ. കനത്ത മഴയേയും കൂസാതെ തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് കർക്കടകം ഒന്നിന് രാവിലെ വെറുതെ വന്നതല്ല ആനകളും ജനങ്ങളും. ആനപ്രേമികൾക്കും ആനകൾക്കും വിരുന്നാകുന്ന ആനയൂട്ടാണ് വേദി. ശർക്കരയും മഞ്ഞൾപ്പൊടിയുമെല്ലാം ചേർത്ത് 500 കിലോഗ്രാം അരിയുടെ ചോറാണ് ഉരുളകളാക്കി എല്ലാ ആനകൾക്കുമായി നൽകിയത്. അവിടെയും തീർന്നില്ല. പൈനാപ്പിൾ, കക്കിരി, തണ്ണിമത്തൻ, പഴം, തുടങ്ങി വിവിധ പഴവർഗങ്ങളും ദഹനത്തിനു പ്രത്യേക ഔഷധക്കൂട്ടുമായി വിഭവസമൃദ്ധമായ ‘സദ്യ’ വേറെയുമുണ്ടായിരുന്നു. 10 പിടിയാനകൾ ഉൾപ്പടെ 61 ആനകൾക്കായിരുന്നു ഊട്ട്. വെറ്ററിനറി ഡോക്ടർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനയ്ക്കു ശേഷമാണ് ആനകളെ ക്ഷേത്രത്തിലേക്കു പ്രവേശിപ്പിച്ചത്. പുലർച്ചെ അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന മഹാഗണപതി ഹോമത്തിനു ശേഷമായിരുന്നു ഊട്ട് ആരംഭിച്ചത്. ഗുരുവായൂർ ലക്ഷ്മിക്ക് ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകി തുടക്കമിട്ടു. തുടർന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഭക്തജനങ്ങളും ചോറുരുളകൾ നൽകി. ഊട്ട് കഴിഞ്ഞ് ആനകൾ വടക്കുന്നാഥനെ വണങ്ങി കിഴക്കേ ഗോപുരം വഴി പുറത്തേയ്ക്ക്. സെൽഫിയെടുത്തും ചിത്രങ്ങൾ പകർത്തിയും ആനപ്രേമികളും ഭക്തരും ആനയൂട്ട് ഗംഭീരമാക്കുകയും ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകൾക്കുള്ള ഒരു മാസത്തെ സുഖചികിത്സയ്ക്കും ആനയൂട്ടോടെ തുടക്കമാകുകയാണ്. മഴ പെയ്തിട്ടും അണയാതിരുന്ന ആനപ്രേമികളുടെ ആവേശം മലയാള മനോരമ തൃശൂർ ബ്യൂറോ സീനിയർ ഫൊട്ടോഗ്രഫർ വിഷ്ണു വി. നായർ പകർത്തിയപ്പോൾ...
ലോകത്തെവിടെയാണെങ്കിലും പൂരപ്രേമികളുടെ കണ്ണ് തേക്കിൻകാട് മൈതാനത്തേക്ക് ഉറ്റുനോക്കുന്ന ദിവസങ്ങളാണിത്. വെടിക്കെട്ടും മേളവും കുടമാറ്റവും ഇഴുകിച്ചേരുന്ന ആവേശം. പൂരത്തിളക്കത്തിലേക്ക് ഒഴുകിയെത്തുന്ന ജനസാഗരം. തേക്കിൻകാട് മൈതാനം ആരവത്തിന്റെ ഒരു കടലാവുന്ന ദിവസം. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് മാത്രമാണ് ആ ആവേശം ഒരു അണക്കെട്ട് കെട്ടി തടയേണ്ടി വന്നത്. അതു കഴിഞ്ഞപ്പോഴോ... പണ്ടത്തേതിന്റെ ഇരട്ടിയായി പൂരം തേടിയൊഴുകുന്ന ആൾക്കൂട്ടം. ചമയങ്ങളോടെ കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മയുടെ കോലമേന്തി തുമ്പിക്കൈ ഉയർത്തിയപ്പോൾ മുതൽ മഹാ പൂരത്തിന് മണിക്കൂറുകൾ എണ്ണി കാത്തിരിക്കുകയാണ് മലയാളികൾ.
തൃശൂർ പൂരം ആഘോഷം മാത്രമല്ല, കേരളത്തിന്റെ സമാനതകളില്ലാത്ത സാംസ്കാരിക ഉത്സവംകൂടിയാണ്. ഓരോ വർഷവും പൂരം കൂടാനുള്ള കാത്തിരിപ്പിനുപോലും എന്തൊരു മധുരം! എന്നാൽ, സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച തിരുവമ്പാടി– പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രതികരണവും പൂരം പ്രദർശനത്തിന്റെ സ്ഥലവാടക സംബന്ധിച്ച കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാടും അടുത്ത വർഷത്തെ പൂരം പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയിലാണു പൂരപ്രേമികൾ.
കൊച്ചി ∙ തൃശൂർ വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ സിനിമാ ഷൂട്ടിങ്ങിന് അനുമതി നൽകാനാവില്ലെന്നു ഹൈക്കോടതി. ഷൂട്ടിങ്ങിന് അനുമതി നിഷേധിച്ച ദേവസ്വം കമ്മിഷണറുടെ ഉത്തരവിനെതിരെ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ് നൽകിയ ഹർജി തള്ളിയാണു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഓരോ തവണ തൃശൂരിൽ തീവണ്ടി ഇറങ്ങുമ്പോഴും എന്റെ ശ്രദ്ധ പതിയുന്നത് സ്റ്റേഷന്റെ ബോർഡിലായിരിക്കും… "തൃശ്ശിവപേരൂർ"...അതെന്താ അങ്ങനെ… അപ്പൊ ഇത് തൃശൂർ അല്ലെ… അതെ ഇവിടം ശിവഭഗവാന്റെ നാടാണത്രേ… “തിരു-ശിവ-പേരൂർ” എന്നത് കാലാന്തരത്തിൽ തൃശ്ശൂർ ആയി മാറുകയായിരുന്നു. കേരളത്തിന്റെ സാംസ്കാരിക
തൃശൂർ ∙ മഴ മാറി നിന്ന കർക്കടകപ്പുലരിയിൽ വടക്കുന്നാഥ ക്ഷേത്രത്തിൽ വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി ആനയൂട്ട്. ക്ഷേത്രവളപ്പിൽ തെക്കേഗോപുര നടയ്ക്കു സമീപമായി നിരന്നു നിന്ന ആനകളെ സമൃദ്ധമായി ഉൗട്ടിയതോടെ തെളിഞ്ഞ മാനം പോലെ ജനങ്ങളുടെ മനവും നിറഞ്ഞു. തിരുവമ്പാടി ലക്ഷ്മിക്കുട്ടി എന്ന പിടിയാനയ്ക്ക് ആദ്യ ഉരുള നൽകി വടക്കുന്നാഥ ക്ഷേത്രം മേൽശാന്തി പയ്യപ്പിള്ളി മാധവൻ
തൃശൂർ ∙ 1982ൽ ഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസും തൃശൂരിലെ ആനയൂട്ടും തമ്മിലൊരു ബന്ധമുണ്ട്. അതേ ഗെയിംസ് തന്നെയാണ് വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ടിനു കളമൊരുക്കിയത്! ∙ ആ ആനക്കഥ ഇങ്ങനെഡൽഹിയിലെ ഘോഷയാത്രയ്ക്കു ചന്തം പകരാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരം മുഖ്യമന്ത്രി കെ.കരുണാകരൻ
Results 1-7