Activate your premium subscription today
മൊണാക്കോ ∙ ലോക അത്ലറ്റിക്സ് സംഘടനയുടെ (വേൾഡ് അത്ലറ്റിക്സ്) പൈതൃക ശേഖരത്തിൽ ഇന്ത്യൻ ജാവലിൻത്രോ താരം നീരജ് ചോപ്രയുടെ ജഴ്സിയും. പാരിസ് ഒളിംപിക്സ് ജാവലിൻത്രോയിൽ വെള്ളി നേടിയ നീരജ് അന്നത്തെ മത്സരത്തിൽ ഉപയോഗിച്ച ജഴ്സിയാണ് ശേഖരത്തിലേക്ക് കൈമാറിയത്. വേൾഡ് അത്ലറ്റിക്സ് വെബ്സൈറ്റിലെ വെർച്വൽ മ്യൂസിയത്തിൽ ജഴ്സി പ്രദർശിപ്പിച്ചിട്ടുണ്ട്. നീരജിനു പുറമേ പാരിസ് ഒളിംപിക്സ് സ്വർണ മെഡൽ ജേതാക്കളായ യുക്രെയ്നിന്റെ വനിതാ ഹൈജംപ് താരം യാരൊസ്ലാവ മാഹുചിഖ്, ഡൊമിനിക്കൻ ട്രിപ്പിൾജംപ് താരം തിയ ലാഫോണ്ട് എന്നിവരും തങ്ങളുടെ മത്സര ഉപകരണങ്ങൾ വേൾഡ് അത്ലറ്റിക്സിന്റെ ശേഖരത്തിലേക്ക് കൈമാറിയിരുന്നു.
പാരിസ് ∙ ലിംഗനീതി വിവാദത്തെത്തുടർന്ന് രാജ്യാന്തര തലത്തിൽ വിദ്വേഷ പ്രചാരണത്തിന് ഇരയാവുകയും ഒടുവിൽ പാരിസ് ഒളിംപിക്സിൽ സ്വർണമെഡൽ സ്വന്തമാക്കുകയും ചെയ്ത അൽജീരിയൻ വനിതാ ബോക്സർ ഇമാൻ ഖലീഫിന്റെ മെഡൽ തിരിച്ചുവാങ്ങണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എംപിയുമായ ഹർഭജൻ സിങ്. ഇമാൻ ഖലീഫ്
ന്യൂഡൽഹി∙ ഭിന്നത തുടർന്നാൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ (ഐഒഎ) സസ്പെൻഡ് ചെയ്തേക്കാമെന്ന് അധ്യക്ഷ പി.ടി. ഉഷ. തന്നെ വിശ്വാസത്തിലെടുത്താണ് നടപടിയെടുക്കാത്തത്. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റായി ചുമതലയേറ്റതു മുതൽ തനിക്കെതിരെ പടയൊരുക്കം നടക്കുന്നുണ്ട്. ക്രമക്കേടുകളും സ്വാർഥ
പാരിസ് ഒളിംപിക്സിൽ സ്വപ്ന നേട്ടം സ്വന്തമാക്കിയിട്ടും മകന് രണ്ടു കോടി രൂപ മാത്രമാണു പാരിതോഷികമായി ലഭിച്ചതെന്ന് ഷൂട്ടിങ് താരം സ്വപ്നിൽ കുസാലെയുടെ പിതാവ് സുരേഷ് കുസാലെ. പാരിസ് ഒളിംപിക്സിൽ ഷൂട്ടിങ് 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ മത്സരിച്ച കുസാലെ വെങ്കല മെഡൽ വിജയിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും മഹാരാഷ്ട്ര സർക്കാർ ആകെ രണ്ടു കോടി രൂപയാണു നൽകിയതെന്നും, ഹരിയാന സർക്കാർ
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സ് പൂർത്തിയായി ഒരു മാസം കഴിഞ്ഞിട്ടും മെഡൽ ജേതാക്കൾക്ക് ആദരമൊരുക്കാതെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ). ഐഒഎ ഭരണസമിതിയിലെ അംഗങ്ങൾക്ക് ഇതിൽ താൽപര്യമില്ലാത്തത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്നും ഫിനാൻസ് കമ്മിറ്റി ഫണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നും ഐഒഎ പ്രസിഡന്റ് പി.ടി.ഉഷ ആരോപിച്ചു. ഭരണസമിതിയിലെ മറ്റ് അംഗങ്ങളുമായുള്ള ഭിന്നത തുടരുന്നതിനിടെയാണ് ഉഷയുടെ പുതിയ ആരോപണം.
പാരിസ് ഒളിംപിക്സ് പുരുഷൻമാരുടെ 100 മീറ്റർ ഓട്ട മത്സരത്തിൽ യുഎസിന്റെ നോഹ ലൈൽസും ജമൈക്കയുടെ കിഷെയ്ൻ തോംപ്സനും ഫിനിഷ് ലൈൻ കടന്നത് 7.78 സെക്കൻഡിലാണ്. ഒരു നിമിഷം കണ്ണുതള്ളിപ്പോയെങ്കിലും ഫോട്ടോഫിനിഷ് സംവിധാനം ഉപയോഗിച്ചു കൃത്യമായ വിജയിയെ പ്രഖ്യാപിച്ചു. 9.784 സെക്കൻഡിൽ ഫിനിഷിങ് ലൈൻ കടന്ന ലൈൽസിനു സ്വർണം.
ന്യൂഡൽഹി ∙ അടുത്ത ഒളിംപിക്സിൽ സ്വർണം തന്നെയാണ് തന്റെ ലക്ഷ്യമെന്നും പരിശീലനവും മത്സരങ്ങളും പുനരാരംഭിക്കുന്നതിനു മുൻപുള്ള ‘ചെറിയ ഇടവേള’ ആസ്വദിക്കുകയാണ് ഇപ്പോഴെന്നും ഇന്ത്യൻ ഷൂട്ടിങ് താരം മനു ഭാക്കർ. പാരിസ് ഒളിംപിക്സിൽ ഇരട്ട വെങ്കലവുമായി തിളങ്ങിയ ഹരിയാനക്കാരി മനു ഇപ്പോൾ പ്രമോഷനൽ പരിപാടികളും സോഷ്യൽ മീഡിയ ഇടപെടലുകളുമായി സജീവമാണ്. മനു ഭാക്കർ സംസാരിക്കുന്നു.
മുംബൈ∙ ഒളിംപിക്സിൽ നേടിയ മെഡലുകളുമായി ‘ഷോ’ നടത്തുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയുമായി ഷൂട്ടിങ് താരം മനു ഭാക്കർ വീണ്ടും രംഗത്ത്. പാരിസ് ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടിയതു മുതൽ എവിടെപ്പോയാലും അതുമായി നടക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന
തിരുവനന്തപുരം∙ പാരിസ് ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ മലയാളി താരം പി.ആർ.ശ്രീജേഷിന് സംസ്ഥാന സർക്കാർ നൽകാനിരുന്ന സ്വീകരണം ഒക്ടോബർ 19ന് നടത്തുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. രാവിലെ 11.30ന് നടത്തുന്ന പരിപാടിയിൽ മുഖ്യമന്ത്രി മുഖ്യാതിഥിയാകും. കായിക വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ, സർക്കാർ പാരിതോഷികമായി പ്രഖ്യാപിച്ച 2 കോടി രൂപ സമ്മാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുംബൈ∙ പാരിസ് ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടിയതു മുതൽ എവിടെപ്പോയാലും അതുമായി നടക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ താരം മനു ഭാക്കർ. ഒളിംപിക്സിലെ മെഡൽ നേട്ടത്തിനു ശേഷം തിരിച്ചെത്തിയ മനു ഭാക്കർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണ യോഗങ്ങൾ ഉൾപ്പെടെ
Results 1-10 of 529