Activate your premium subscription today
Friday, Apr 18, 2025
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റല്സിനെതിരെ മികച്ച തുടക്കം ലഭിച്ചിട്ടും പരുക്കേറ്റു മടങ്ങി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഡൽഹിക്കെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 19 പന്തിൽ 31 റൺസെടുത്താണു മടങ്ങിയത്. മൂന്നു ഗംഭീര സിക്സറുകളും രണ്ടു ഫോറുകളും ബൗണ്ടറി കടത്തിയ താരം സ്കോർ 61ൽ നിൽക്കെ പരുക്കേറ്റു പുറത്താകുകയായിരുന്നു.
പാതിവഴിയിൽ സഞ്ജു സാംസൺ വീണുപോയ പോരാട്ടത്തിൽ യശസ്വി ജയ്സ്വാളും നിതീഷ് റാണയും അർധ സെഞ്ചറി നേടിയിട്ടും രാജസ്ഥാൻ റോയൽസിനു രക്ഷയില്ല. സൂപ്പർ ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഡൽഹി ക്യാപിറ്റൽസിന്റെ വിജയം. സീസണിൽ രാജസ്ഥാൻ റോയൽസിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരം പൂർത്തിയാകാൻ വൈകിയതിനു ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ അക്ഷർ പട്ടേലിന് 12 ലക്ഷം രൂപ പിഴശിക്ഷ. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടിയ മുംബൈയ്ക്കെതിരെ ഡൽഹി 19 ഓവറിൽ 193 റൺസിന് ഓൾഔട്ടായിരുന്നു.
മുംബൈ ∙ വാങ്കഡെ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമയുടെ പേരിൽ സ്റ്റാൻഡ്. മുൻ ബിസിസിഐ പ്രസിഡന്റ് ശരദ് പവാർ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജിത് വഡേക്കർ എന്നിവർക്കൊപ്പമാണ് ഗാലറിയിൽ രോഹിത് ശർമയുടെയും പേരെഴുതിച്ചേർക്കുക.
ചണ്ഡിഗഡ്∙ 18 കോടി രൂപയ്ക്ക് ഇത്തവണ പഞ്ചാബ് കിങ്സ് ടീമിലെത്തിയ യുസ്വേന്ദ്ര ചെഹൽ തന്റെ മൂല്യം തെളിയിച്ച മത്സരമായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പോരാട്ടം. സീസണിലെ ആദ്യ 5 മത്സരങ്ങളിലായി 15 ഓവർ പന്തെറിഞ്ഞ ചെഹൽ 167 റൺസ് വഴങ്ങി നിരാശപ്പെടുത്തിയിരുന്നു. നേടാനായത് 2 വിക്കറ്റ് മാത്രവും. മിക്ക മത്സരങ്ങളിലും ചെഹലിനെ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 4 ഓവർ എറിയിച്ചതുമില്ല.
ചണ്ഡിഗഡ് ∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) റൺമഴപ്പെയ്ത്തിനിടെ അപ്രതീക്ഷിതമായി ഒരു ‘വിക്കറ്റ് മഴ’! റണ്ണൊഴുക്കുകൊണ്ട് ശ്രദ്ധേയമായ മത്സരങ്ങൾക്കിടെ ചണ്ഡിഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പഞ്ചാബ് കിങ്സ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരമാണ് ‘വിക്കറ്റ് മഴ’ കൊണ്ട് ശ്രദ്ധേയമായത്. ഫലം, ആദ്യം ബാറ്റു ചെയ്ത് വെറും 15.3 ഓവറിൽ 111 റൺസിന് ഓൾഔട്ടായിട്ടുപോലും പഞ്ചാബ് കിങ്സിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 16 റൺസ് വിജയം! മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയെ 15.1 ഓവറിൽ 95 റൺസിന് എറിഞ്ഞിട്ടാണ് പഞ്ചാബ് അവിശ്വസനീയ വിജയം പിടിച്ചെടുത്തത്.
ലക്നൗ ∙ ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്ത് അർധസെഞ്ചറിയുമായി ഫോമിലേക്ക് ഉയർന്ന മത്സരത്തിൽ, ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ ഫിനിഷിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്സ് വീണ്ടും വിജയവഴിയിൽ. 11 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 26 റൺസെടുത്ത ധോണിയുടെയും, 37 പന്തിൽ 43 റൺസുമായി ഉറച്ച പിന്തുണ നൽകിയ ശിവം ദുബെയുടെയും മികവിലാണ് ചെന്നൈ സാമാന്യം നീണ്ട ഇടവേളയ്ക്കു ശേഷം വിജയവഴിയിൽ തിരിച്ചെത്തിയത്.
ജയ്പുർ∙ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന രാജസ്ഥാൻ റോയൽസ് – ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് മത്സരത്തിനിടെ ഗ്രൗണ്ടിൽ അസാധാരണ രംഗങ്ങൾ. മത്സരത്തിനിടെ ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്റെ വെസ്റ്റിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ, ബെംഗളൂരുവിന്റെ ഇംഗ്ലിഷ് താരം ഫിൽ സോൾട്ട് എന്നിവരുടെ തടഞ്ഞുനിർത്തിയ അംപയർമാർ, അവരുടെ ബാറ്റ് പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കി.
ഒറ്റപ്പാലം ∙ കൊയ്തൊഴിഞ്ഞ പാടത്തു ടെന്നിസ് ബോൾ ക്രിക്കറ്റ് ആവേശം പൊടിപാറുകയാണ്. ഒറ്റപ്പാലം പല്ലാർമംഗലം പാടത്തു കളിച്ചു തിമർത്തു വേനൽ അവധി ആഘോഷിക്കുകയാണു കുട്ടിക്കൂട്ടം. ഇവർക്കിടയിലേക്കു പതിവില്ലാത്ത ഒരാൾ കൂടി എത്തി. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് താരം കൂടിയായ നടൻ ഉണ്ണി മുകുന്ദൻ. ആവേശം കണ്ടു കളത്തിലിറങ്ങിയ നടൻ കളിച്ചുകയറി. സിനിമാത്തിരക്കിന് അവധി നൽകി കഴിഞ്ഞ ദിവസമാണു താരം ഒറ്റപ്പാലത്തെ വീട്ടിലെത്തിയത്.
വീട്ടിൽ വഴക്കിട്ടും വാശിപിടിച്ചും പഠിച്ച കോഴ്സാണ് ഫാഷൻ ഡിസൈനിങ്. ഫാഷൻ ഡിസൈനറായി കരിയർ തുടങ്ങിയ ശേഷവും ഇഷ്ടമേഖല അതിൽ ഏതെന്നു തിരഞ്ഞെടുക്കാൻ പിന്നെയും സമയമെടുത്തു. ട്രയൽ ആൻഡ് എറർ ചെയ്ത് സ്റ്റൈലിങ്ങാണ് തന്റെ കഴിവ് തെളിയിക്കാൻ പറ്റിയ മേഖലയെന്നു കണ്ടുപിടിച്ചു. ഐപിഎലിന്റെ പരസ്യത്തിന് വേണ്ടി വിരാട് കോലിയെ
Results 1-10 of 2081
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.