Activate your premium subscription today
Wednesday, Mar 26, 2025
ലണ്ടൻ ∙ ഫിഫ റാങ്കിങ്ങിൽ തങ്ങളേക്കാൾ 136 സ്ഥാനം മുന്നിലുള്ള ഇംഗ്ലണ്ടിനെതിരെ ഒന്നു പൊരുതിനോക്കാൻ ഉറച്ചായിരുന്നു 2026 ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ട് മത്സരത്തിനായി ലാത്വിയ ഇറങ്ങിയത്. എന്നാൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ആ പോരാട്ടവീര്യം സ്കോർ നിലയിൽ പ്രതിഫലിപ്പിക്കാൻ അവർക്കായില്ല. ലാത്വിയയെ 3–0ന് തോൽപിച്ച ഇംഗ്ലണ്ടിന് യോഗ്യതാ റൗണ്ടിൽ തുടർച്ചയായ രണ്ടാം ജയം.
ഇന്ത്യ– ബംഗ്ലദേശ് എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരം ഗോള്‍ രഹിത സമനിലയിൽ അവസാനിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇന്ത്യയ്ക്കു നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. വിരമിക്കൽ പിൻവലിച്ചെത്തിയ ക്യാപ്റ്റൻ സുനിൽ ഛേത്രിക്കും നിർണായക മത്സരത്തിൽ ഇന്ത്യയെ രക്ഷിക്കാനായില്ല.
പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന 7-ാമത് ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 12 ന്.
ബ്യൂനസ് ഐറിസ് ∙ അർജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ ഒരു സമനില മതി, ബ്രസീലിന് എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകാൻ ഒരു ജയം തന്നെ വേണം. ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ നേർക്കുനേർ വരുമ്പോൾ സമ്മർദത്തിന്റെ രണ്ടറ്റങ്ങളിലാണ് അർജന്റീനയും ബ്രസീലും. 13 കളികളിൽ 28 പോയിന്റുമായി തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്താണ് അർജന്റീന. 21 പോയിന്റുമായി ബ്രസീൽ മൂന്നാമതും. ബ്യൂനസ് ഐറിസിൽ ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നാണ് മത്സരം.
വാഷിങ്ടൻ ∙ എർലിങ് ഹാളണ്ടും സംഘവും 2026 ലോകകപ്പ് ഫുട്ബോൾ ഫൈനൽസിലേക്ക് ഒരുപടി അടുത്തു. മോൾഡോവയെ 5–0ന് തോൽപിച്ച നോർവേ യോഗ്യതാ റൗണ്ടിലെ ആദ്യമത്സരത്തിലെ വിജയം ആഘോഷമാക്കി. ജൂലിയൻ റയർസൺ (5–ാം മിനിറ്റ്), ഹാളണ്ട് (23), തിലോ അസ്ഗാർഡ് (38), അലക്സാണ്ടർ ഷോർലോത് (43), ആരോൺ ഡൊന്നും (69) എന്നിവരാണ് നോർവേയ്ക്കായി ഗോളുകൾ നേടിയത്. ഇതോടെ, നോർവേയ്ക്കായി ഹാളണ്ടിന്റെ ഗോൾനേട്ടം 40 മത്സരങ്ങളിൽ 39 ആയി.
2026 ഫിഫ ഫുട്ബോൾ ലോകകപ്പിന് മത്സരിച്ചു യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാൻ. ഏഷ്യൻ യോഗ്യതാ ചാംപ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിൽ ഇന്നലെ ബഹ്റൈനെ 2–0നു തോൽപിച്ചതോടെയാണ് ജപ്പാൻ യോഗ്യത ഉറപ്പിച്ചത്.
മസ്കത്ത്∙ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ ഘട്ടത്തിലെ അതി നിര്‍ണായക മത്സരത്തില്‍ കരുത്തരെ സമനിലയില്‍ തളച്ച് ഒമാന്‍. ഗോയാങ്ങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമാനും ദക്ഷിണ കൊറിയയും ഒരു ഗോള്‍ വീതം നേടി.
വിരമിക്കൽ തീരുമാനം പിൻവലിച്ച് സുനിൽ ഛേത്രി മടങ്ങിയെത്തിയ മത്സരത്തിൽ മാലദ്വീപിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്തുവിട്ട് ഇന്ത്യ. രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ രാഹുൽ ഭേക്കെ (34–ാം മിനിറ്റ്), ലിസ്റ്റൻ കൊളാസോ (66), സുനിൽ ഛേത്രി (76) എന്നിവരാണ് ഇന്ത്യയ്ക്കായി വല കുലുക്കിയത്. ഇന്ത്യൻ ജഴ്സിയിൽ ഛേത്രിയുടെ 95–ാം ഗോളാണ് ഷില്ലോങ്ങിൽ നേടിയത്.
മലപ്പുറം ∙ സർക്കാർ ജോലിക്കായി താൻ നിശ്ചിത സമയത്ത് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നു കായികമന്ത്രി നിയമസഭയിൽ പറഞ്ഞതു ശരിയല്ലെന്നും എല്ലാ രേഖകളും സഹിതം നിശ്ചിത സമയത്തിനുള്ളിൽത്തന്നെ അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും ഫുട്ബോൾ താരം അനസ് എടത്തൊടിക. അനസിന്റെ അപേക്ഷ യഥാസമയം ലഭിച്ചിരുന്നില്ല എന്ന് മന്ത്രി വി.അബ്ദുറഹിമാൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു.
യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. രണ്ടാംപാദ പ്രീക്വാർട്ടറിൽ റയൽ സോസിഡാഡിനെ 4–1നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപിച്ചത്. ഇരുപാദങ്ങളിലുമായി 5–2നാണു യുണൈറ്റഡിന്റെ വിജയം. രണ്ടാം മത്സരത്തിൽ യുണൈറ്റഡ് നായകൻ ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക് തികച്ചു.
Results 1-10 of 2689
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.