ബ്രൂണോ ഫെർണാണ്ടസിന് ഹാട്രിക്, മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് ക്വാര്‍ട്ടർ ഫൈനലിൽ

Mail This Article
ലണ്ടൻ∙ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. രണ്ടാംപാദ പ്രീക്വാർട്ടറിൽ റയൽ സോസിഡാഡിനെ 4–1നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപിച്ചത്. ഇരുപാദങ്ങളിലുമായി 5–2നാണു യുണൈറ്റഡിന്റെ വിജയം. രണ്ടാം മത്സരത്തിൽ യുണൈറ്റഡ് നായകൻ ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക് തികച്ചു.
16, 50, 87 മിനിറ്റുകളിലായിരുന്നു ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളുകൾ. 91–ാം മിനിറ്റിൽ ഡോഗോ ഡലോട്ടും യുണൈറ്റഡിനായി വലകുലുക്കി. മത്സരത്തിന്റെ 63–ാം മിനിറ്റിൽ റയൽ സോസിഡാഡ് താരം ജോൺ അറംബുരു ചുവപ്പുകാർഡ് കണ്ടു പുറത്തായി. 10–ാം മിനിറ്റിൽ മികേൽ ഒയർസബാലിലൂടെ മുന്നിലെത്തിയ ശേഷമാണ് റയൽ സോസിഡാഡ് നാലു ഗോളുകൾ വഴങ്ങിയത്.