Activate your premium subscription today
Tuesday, Mar 25, 2025
ന്യൂഡൽഹി ∙ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡ്രോണുകളിലെ ചൈനീസ് ഘടകങ്ങൾ നിയന്ത്രിക്കാൻ പ്രതിരോധ മന്ത്രാലയം ഇടപെടുന്നു. ആർമി ഡിസൈൻ ബ്യൂറോ തയാറാക്കിയ മാർഗരേഖ അംഗീകാരത്തിനായി മന്ത്രാലയത്തിനു സമർപ്പിച്ചു. തദ്ദേശീയ ഉൽപന്നങ്ങളെയും ഡ്രോണുകളെയും പ്രോത്സാഹിപ്പിക്കുക, ചൈനീസ് സാങ്കേതികവിദ്യയുടെ ഉപയോഗം പരമാവധി ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു നീക്കം. ചൈനീസ് ഘടകങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന സത്യവാങ്മൂലം കമ്പനികളിൽനിന്നു വാങ്ങണമെന്നതുൾപ്പെടെ നിർദേശിച്ചിട്ടുണ്ട്.
അബുദാബി ∙ യുഎഇയിൽ ഡ്രോൺ സേവന കമ്പനികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനറൽ സിവിൽ ഏവിയേഷൻ.
ആദ്യം ഇതൊരു പരീക്ഷണമായാണ് തോന്നിയത്. പിന്നീടാണ് മുന്നിൽ യഥാർഥ പരീക്ഷ വന്നത്. പക്ഷേ ഈ ഏഴു പേരും പതറിയില്ല. മനസ്സിൽ ആത്മവിശ്വാസം നിറച്ച് പരീക്ഷയെഴുതി. വിജയം പറന്നുവന്ന് കൂടെക്കൂടുകയും ചെയ്തു. പറഞ്ഞു വന്നത് കാസർകോട്ടെ ഡ്രോൺ ദീദിമാരെപ്പറ്റിയാണ്. കൃഷിയിടത്തിൽ രോഗബാധയും കീടങ്ങളും കാരണമുള്ള പ്രശ്നങ്ങൾ ഇപ്പോൾ കാസർകോട്ടുകാരെ കാര്യമായി ബാധിക്കാറില്ല. കൃഷി സംരക്ഷിക്കാൻ തൊഴിലാളികളില്ല എന്നും അവർക്ക് പരാതിയില്ല. കാരണം ഒരു ഫോൺ കോളിൽ കർഷകർക്കു കൂട്ടായി എത്തും ആകാശത്തു നിന്നൊരു പ്രതിവിധി. പറന്നുനടന്നു കീടങ്ങളെയും രോഗബാധയെയുമെല്ലാം തുടച്ചുനീക്കി കൃഷിക്ക് പുത്തനുണര്‍വേകി അവരങ്ങ് പോകും. അതാണ് കാസർകോട്ടുകാരുടെ സ്വന്തം ഡ്രോൺ ദീദിമാർ. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 15,000 വനിതകള്‍ക്കു തൊഴിൽ അവസരം ഉറപ്പാക്കാനായി കേന്ദ്രം ഒരുക്കിയ ‘നമോ ഡ്രോൺ ദീദി’ എന്ന പദ്ധതിയുടെ ഭാഗമായ കാസർകോട്ടെ ഏഴു വനിതകൾ. കർഷകരുടെ വിളി വന്നാൽ ഡ്രോണുമായി ഇവരെത്തും. പിന്നെ കീടനാശിനി തളിക്കാനും വളപ്രയോഗത്തിനുമൊക്കെയായി ‘പറന്നു നിൽക്കും’ ഇവർ. കേന്ദ്ര സർക്കാരിന്റെ ‘നമോ ഡ്രോൺ ദീദി’ പദ്ധതിയിലേക്ക് കുടുംബശ്രീ മിഷൻ തിരഞ്ഞെടുത്തത് 46 വനിതകളെയായിരുന്നു. അവരിൽ ഏഴു പേർ കാസർകോട് നിന്നുള്ളവരും. കേരളത്തിൽ പദ്ധതിയുടെ ഏറ്റവും വിജയകരമായ മാതൃകകളിലൊന്നും കാസർകോട്ടെയാണ്. കൃഷിയെ സ്നേഹിച്ചിരുന്നവര്‍, സാങ്കേതികതയുടെ കൈ പിടിച്ച് കൃഷിയുടെ പരിരക്ഷയ്ക്കു വേണ്ടി ഇറങ്ങിതിരിച്ചപ്പോൾ അത് ഒട്ടേറെ വനിതകൾക്ക് വലിയ മാതൃകയുമായി. ഇനിയും ഒരുപാട് പേർക്ക് ഈ മേഖലയിലേക്കു കടന്നു വരാനുള്ള ധൈര്യമായി അവരുടെ ജീവിതം ആകാശത്തോളം വളരുകയാണ്, അല്ല, അവർ വളർത്തുകയാണ്. എന്താണ് നമോ ഡ്രോൺ ദീദി പദ്ധതി? എങ്ങനെയൊരു ഡ്രോൺ പൈലറ്റാകാം? എങ്ങനെയാണ് ഇതൊരു മികച്ച വരുമാന മാർഗമാകുന്നത്? എന്തെല്ലാമാണ് വെല്ലുവിളികൾ? അവയെ മറികടന്ന് എങ്ങനെ വിജയാകാശത്തിലേക്കു പറക്കാം? കാസർകോടിന്റെ അഭിമാനമായ ഡ്രോൺ പൈലറ്റുമാരെക്കുറിച്ച് ഈ വനിതാ ദിനത്തിൽ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുകയാണ് ഡ്രോൺ പൈലറ്റുമാരിലൊരാളായ പി.എസ്.ഷക്കീന.
മാനന്തവാടി∙ തലപ്പുഴയിൽ ഇറങ്ങിയ കടുവയ്ക്കായി പരിശോധന നടത്തി വനംവകുപ്പ്. കരിമാനി, കമ്പിപ്പാലം, പാരിസൺ എസ്റ്റേറ്റ്, ജോൺസൻ കുന്ന് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഡ്രോൺ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് നീരീക്ഷണം നടത്തിത്. കടുവയെ കണ്ടെത്തിയാൽ ഉൾക്കാട്ടിലേക്ക് ഓടിച്ചുവിടുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്.
തെക്കൻ യുക്രെയ്നിലെ, കരിങ്കടൽതീരത്ത് സ്ഥിതി ചെയ്യുന്ന പ്രമുഖ നഗരമായ ഒഡേസയിലെ തുറമുഖം ലക്ഷ്യമാക്കി റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം. തുറമുഖത്തിന്റെ പ്രവർത്തനം അവതാളത്തിലാക്കുന്ന നിലയിലാണ് ആക്രമണമെന്ന് യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. ഷാഹെദ്–136 കാമിക്കാസെ ഡ്രോണുകളാണ് റഷ്യ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ന്യൂഡൽഹി ∙ പുതിയ സാങ്കേതിക വിദ്യകളിൽ ഇന്ത്യയിലെ യുവതലമുറയെ മികച്ചവരാക്കാൻ വേണ്ടതു കാഴ്ചപ്പാടാണെന്നും പൊള്ളയായ വാക്കുകൾ ഇതിനു സഹായിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ പ്രതിഭകൾക്ക് വളരാൻ വലിയ വ്യാവസായിക അടിത്തറയാണ് വേണ്ടത്. ഡ്രോൺ നിർമാണ മേഖലയിൽ ചൈന കൈവരിച്ച വളർച്ച ചൂണ്ടിക്കാണിച്ചായിരുന്നു സമൂഹമാധ്യമത്തിലെ രാഹുലിന്റെ കുറിപ്പ്. അദ്ദേഹം എഐയെക്കുറിച്ച് ടെലിപ്രോംപ്റ്ററിൽ പ്രസംഗം നോക്കി വായിക്കുമ്പോൾ മറ്റുള്ളവർ പുതിയ സാങ്കേതിക വിദ്യകൾ പഠിക്കുകയാണെന്നും രാഹുൽ വിമർശിച്ചു.
തിരുവനന്തപുരം∙ മനുഷ്യ– വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനാതിർത്തി പ്രദേശങ്ങളിലും സംഘർഷം കൂടുതലുള്ള ഹോട്സ്പോട്ടുകളിലും ഡ്രോൺ നിരീക്ഷണം തീവ്രമാക്കാൻ വനം വകുപ്പ് തീരുമാനിച്ചു. ഇതിനായി ഡ്രോണുകൾ കൂടുതലായി വാങ്ങും. ഡ്രോൺ ഉപയോഗിക്കുന്നവരുടെ സഹായവും തേടും. എല്ലാ വനം ഡിവിഷനുകളിലെയും ആനത്താരകൾ, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ എന്നിവ തുടർച്ചയായി നിരീക്ഷിക്കുന്നതിന് കൂടുതൽ ക്യാമറകൾ വാങ്ങും. ഇതിനുള്ള നടപടി തുടങ്ങി.
ചെടികളിൽ പരാഗണത്തിന് വണ്ടുകൾക്കും ശലഭങ്ങൾക്കും പകരം ചെറു ഡ്രോണുകൾ വരുന്നു. ചെറിയ ഡ്രോണ്‍ റോബോട്ടുകള്‍ ചെടികള്‍ക്ക് പരാഗണം നല്കുന്ന കാലം അതിവിദൂരമായിരിക്കില്ലെന്ന് എംഐടി ഗവേഷകരാണ് അറിയിച്ചത്. ഇപ്പോള്‍ റോബട്ടിക് പ്രാണികളെ നിര്‍മിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇവർ. ഇവ പഴങ്ങളുടെയും പച്ചക്കറികളുടെയും
തിരുവനന്തപുരം∙ കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ ഡ്രോൺ ആക്രമണമുണ്ടാകുമെന്ന് ഇമെയിൽ സന്ദേശം. ബെംഗളൂരു, ചെന്നൈ, കേരളം എന്നിവിടങ്ങളിൽ ആക്രമണമുണ്ടാകുമെന്നാണു സന്ദേശം. ഇന്ന് ഉച്ചയോടെ ബെംഗളൂരു വിമാനത്താവളത്തിലാണു സന്ദേശം എത്തിയത്.
മുംബൈ ∙ 10, 12 ക്ലാസുകളിലെ പരീക്ഷകളുമായി ബന്ധപ്പെട്ട് പ്രശ്നബാധിത പരീക്ഷാകേന്ദ്രങ്ങളിൽ ഡ്രോൺ നിരീക്ഷണം നടത്താൻ മഹാരാഷ്ട്ര വിദ്യാഭ്യാസ ബോർഡ് തീരുമാനിച്ചു. രാജ്യത്ത് ആദ്യമായാണ് പൊതുപരീക്ഷയുടെ നിരീക്ഷണത്തിനായി ഡ്രോൺ ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ 8,500 പരീക്ഷാകേന്ദ്രങ്ങളിൽ 500 എണ്ണം പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുണ്ട്. 12–ാം ക്ലാസ് പരീക്ഷ ഈ മാസം 11 മുതൽ 18 വരെയും 10–ാം ക്ലാസ് പരീക്ഷ ഈ മാസം 21 മുതൽ മാർച്ച് 17 വരെയുമാണ് നടത്തുന്നത്.
Results 1-10 of 286
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.