Activate your premium subscription today
Tuesday, Apr 8, 2025
ഹണിമൂണ്‍ സ്വര്‍ഗമായ ആന്ഡമാനിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് ഇവിടെ കാണാന്‍ പലതുമുണ്ട്.ബീച്ചുകളും സൂര്യോദയങ്ങളും അസ്തമയങ്ങളും പച്ചപ്പും മാത്രമല്ല ചരിത്രസ്മാരകങ്ങളും ഗോത്രവര്‍ഗക്കാരും കടലിലെ സാഹസിക വിനോദങ്ങളുമെല്ലാം ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാറില്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും.
കഴിഞ്ഞദിവസം ആൻഡമാനിൽ നിന്ന് അറസ്റ്റിലായ യുഎസ് പൗരൻ മിഹൈലോ പോളിയാകോവ്(24) ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ പ്രവേശനം നിയന്ത്രിക്കപ്പെട്ട ദ്വീപായ നോർത്ത് സെന്റിനലിൽ പ്രവേശിച്ചെന്ന് റിപ്പോർട്ട്. പ്രവേശനം നിയന്ത്രിക്കപ്പെട്ട ദ്വീപാണ് സെന്റിനൽ. അറുപതിനായിരത്തിലധികം വർഷമായി ഒരുകൂട്ടം മനുഷ്യർ ഈ ദ്വീപിൽ
പോർട്ട് ബ്ലെയർ ∙ ആൻഡമാൻ ദ്വീപസമൂഹത്തിൽ താർമുഗ്ലി ദ്വീപിലെ നിരോധിത ഗോത്രവർഗ വനമേഖലയിൽ അനധികൃതമായി പ്രവേശിച്ച യുഎസ് പൗരൻ മിഹൈലോ വിക്ടർവിച്ച് പൊലിയാകോവിനെ(24) അറസ്റ്റ് ചെയ്തു. ആൻഡമാൻ പൊലീസിലെ സിഐഡി വിഭാഗമാണ് കഴിഞ്ഞ മാർച്ച് 31ന് അറസ്റ്റ് ചെയ്തത്. മാർച്ച് 27ന് ആണ് ഇയാൾ പോർട്ട് ബ്ലെയറിൽ എത്തിയതെന്നും കഴിഞ്ഞവർഷം 2 തവണ രഹസ്യമായി ദ്വീപിലെത്തിയതായി അന്വേഷണത്തിൽ വ്യക്തമായെന്നും പൊലീസ് പറഞ്ഞു.
സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലം. അന്നത്തെ ഈസ്റ്റ് ബംഗാളിലെ ദിഘാഘഠ് ആസ്ഥാനമായിട്ടായിരുന്നു മഹാരാജ ആചാര്യ ചൗധരിയുടെ ഭരണം. 1947ലെ വിഭജനത്തിനുശേഷം ഈ പ്രദേശം ഈസ്റ്റ് പാക്കിസ്ഥാനായി. പിന്നീട് വിമോചനയുദ്ധത്തിനുശേഷം 1971 മുതൽ ബംഗ്ലദേശിന്റെ ഭാഗവും. ആചാര്യ ചൗധരിയുടെ മൂത്ത മകനും കിരീടവകാശിയുമായിരുന്നു കുമാർ ഹേമേന്ദ്ര ചൗധരി. നല്ല ഉയരമുള്ള സുമുഖനായ 25കാരൻ. കൊൽക്കത്ത പ്രസിഡൻസി കോളജിൽ രണ്ടാംവർഷ ബിഎ വിദ്യാർഥി. പഠനത്തിൽ ഒട്ടും താൽപര്യമില്ലായിരുന്ന ഹേമേന്ദ്ര പരീക്ഷയ്ക്കു പോലും ഹാജരാകുമായിരുന്നില്ല. ഒരു സാധാരണ വിദ്യാർഥിയായിരുന്നെങ്കിൽ ഈ ഒറ്റക്കാരണത്താൽത്തന്നെ കോളജിൽനിന്നു പുറത്താകുമായിരുന്നു. പക്ഷേ, മഹാരാജാവിന്റെ മകനായതിനാൽ എല്ലാ വർഷവും ഇതേ ക്ലാസിൽ പഠിക്കുന്നതിന് കോളജിലെ ബ്രിട്ടിഷ് പ്രിൻസിപ്പൽ അവസരം നൽകിക്കൊണ്ടേയിരുന്നു. കോളജ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു ഹേമേന്ദ്ര. രാജകുമാരന്റെ അതേ പ്രൗഢിയോടെയും പ്രതാപത്തോടെയും ആയിരുന്നു കൊൽക്കത്തയിലെ പഠനകാലത്തും ഹേമേന്ദ്ര ചൗധരിയുടെ താമസം. രണ്ടേക്കറിനുള്ളിലെ കൊട്ടാര സമാനമായ ബംഗ്ലാവിൽ താമസം. ചുറ്റും ആജ്ഞാനുവർത്തികളായ ഭൃത്യർ. മിനർവാ സലൂൺ കാറിൽ ഡ്രൈവർ സഹിതം യാത്ര. ടെലഫോണിന്റെ തുടക്ക കാലഘട്ടമായിരുന്നു അത്. അന്നുതന്നെ ഹേമേന്ദ്രയുടെ ബംഗ്ലാവിലും ടെലഫോണുണ്ടായിരുന്നു. സബ്സ്ക്രൈബർ എക്സ്ചേഞ്ചിൽ വിളിച്ച് കോൾ കണക്ട് ആക്കുന്ന കാലം.
ജന്തുവും സസ്യവും തമ്മിലുള്ള ഹൃദ്യമായ ഒരു പ്രണയകഥയാണ് പവിഴപ്പുറ്റുകളുടേത്. ജന്തു തന്റെയുള്ളിൽ ജീവിക്കാൻ സസ്യത്തോട് അഭ്യർഥിക്കുകയാണ്. സൂഷാൻന്തലെ (Zooxanthellae) എന്ന ഏകകോശ സസ്യം മുഖാന്തിരം പ്രകാശസംശ്ലേഷണം നടത്തുകയും അവർ ഒരുമിച്ചു മനോഹരങ്ങളായ പവിഴപ്പുറ്റുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പിന്നീട് കാലാവസ്ഥാ മാറ്റം വരുമ്പോൾ ജന്തുവിനെ ഉപേക്ഷിച്ച് സസ്യം യാത്രയാകുന്നു. സസ്യം പോയതിനാൽ ജന്തു വിളറിവെളുത്ത് ‘മരിച്ചുപോകുന്നു’. നിരാശാജനകമായ പവിഴപ്പുറ്റുകളുടെ ആ കഥയാണ് കടലിന്റെ അടിത്തട്ടുകളിലിപ്പോൾ സംഭവിക്കുന്നത്. ഭംഗിയേറിയ നിറങ്ങളുള്ള പവിഴപ്പുറ്റുകളെല്ലാം വിളറിവെളുത്തതു പോലെ ‘ബ്ലീച്ച്’ ചെയ്യപ്പെടുന്നു. അപ്പോഴും, ഇനിയും മരിക്കാത്ത പ്രണയകഥയുടെ ബാക്കിപത്രംപോലെ ഇപ്പോഴും പല വർണങ്ങളിലുള്ള പവിഴപ്പുറ്റുകൾ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളുടെ ചുറ്റുമുള്ള കടലിലുണ്ട്. സ്നോർകലിങ്, കടലിനടിയിലൂടെയുള്ള നടത്തം, സ്കൂബ ഡൈവിങ് തുടങ്ങിയവയിലൂടെ നമുക്ക് ഇവയെ ഇപ്പോഴും അടുത്ത് കാണാം. കടലിന്നടിയിലേക്ക് ഊളിയിട്ട് കണ്ണു തുറക്കുമ്പോൾ അതിമനോഹരമായ ഒരു ലോകമാണ് നമ്മുടെ മുൻപിൽ തുറന്നു വിരിയുന്നത്. ഇതുവരെയും കാണാത്ത, ആസ്വദിക്കാത്ത
ന്യൂഡൽഹി∙ ആൻഡമാൻ കടലിൽ കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനയിൽ വൻ തോതിൽ ലഹരിമരുന്ന് പിടികൂടി. 5.5 ടൺ (5,500 കിലോഗ്രാം) ലഹരിമരുന്നാണ് പിടികൂടിയത്. ലഹരിമരുന്ന് കടത്തുകയായിരുന്ന മത്സ്യബന്ധന ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിൽ എടുത്തു. പിടിച്ചെടുത്ത ബോട്ടിൽ മ്യാൻമാറിന്റെ പതാകയുണ്ടായിരുന്നു. ബോട്ടിന്റെ ഡക്കിന് താഴെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ശേഖരം.
ന്യൂഡൽഹി∙ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേരുമാറ്റി കേന്ദ്ര സർക്കാർ. ശ്രീ വിജയപുരം എന്നാണ് പുതിയ പേര്. കൊളോണിയൽ മുദ്രകളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനായുള്ള പേരുമാറ്റങ്ങളുടെ ഭാഗമായാണിതും. ഈസ്റ്റ് ഇന്ത്യ കമ്പനി നേവി ഓഫിസർ ക്യാപ്റ്റൻ ആർച്ചിബാൾഡ് ബ്ലെയറിനോടുള്ള ആദരസൂചകമായാണ് ആൻഡമാൻ തലസ്ഥാനനഗരത്തിന് പോർട്ട് ബ്ലെയർ എന്ന് പേരുനൽകിയിരുന്നത്.
ലോകത്ത് ഒറ്റപ്പെട്ട സ്ഥലങ്ങൾ കുറച്ചൊക്കെയുണ്ട്. എന്നാൽ അറുപതിനായിരത്തിലധികം വർഷമായി ഒരുകൂട്ടം മനുഷ്യർ ഒരു ദ്വീപിൽ പുറംലോകവുമായി ബന്ധപ്പെടാതെ ജീവിക്കുകയാണ്. മറ്റെവിടെയുമല്ല, നമ്മുടെ ദ്വീപസമൂഹമായ ആൻഡമാൻ നിക്കോബാറിലാണ് ഈ ദ്വീപ്. ബംഗാൾ ഉൾക്കടലിൽ ആൻഡമാനിൽ ഉൾപ്പെട്ട ദ്വീപാണു സെന്റിനൽ. ഇതിനു തെക്കായി
ആൻഡമാൻ ദ്വീപിൽ ഒരുകൂട്ടം കാട്ടാനകളുണ്ട്. എന്നാൽ ഇവ ഇന്ത്യയിൽ മറ്റുള്ള ഇടങ്ങളിലുള്ളതുപോലെ തദ്ദേശീയമായി ഇവിടെ വളർന്നവയല്ല. മറിച്ച് ഇങ്ങോട്ടേക്ക് എത്തിച്ച ആനകൾ കാട്ടിലേക്ക് ഇറങ്ങി കാട്ടാനക്കൂട്ടമായി മാറിയതാണ്.
ന്യൂഡൽഹി ∙ തെക്കുപടിഞ്ഞാറൻ കാലവർഷം മേയ് 31നു കേരളത്തിലെത്തിയേക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പരമാവധി 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ പോകാം. സാധാരണ ജൂൺ ഒന്നിനാണ് കാലവർഷം കേരളത്തിലെത്തുന്നത്. 2015 ൽ ഒഴികെ 2005 മുതൽ 2023 വരെ കേരളത്തിലെ കാലവർഷം സംബന്ധിച്ച പ്രവചനം ശരിയായിരുന്നുവെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
തിരുവനന്തപുരം ∙ കാലവർഷം അടുത്തയാഴ്ചയോടെ ആൻഡമാനിൽ എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 19 ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്നാണു വിലയിരുത്തൽ. സാധാരണയായി മേയ് 22 ന് ആണ് ആൻഡമാൻ ഉൾക്കടലിൽ കാലവർഷം ആരംഭിക്കുക.
Results 1-10 of 59
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.