ADVERTISEMENT

ന്യൂഡൽഹി∙ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേരുമാറ്റി കേന്ദ്ര സർക്കാർ. ശ്രീ വിജയപുരം എന്നാണ് പുതിയ പേര്. കൊളോണിയൽ മുദ്രകളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനായുള്ള പേരുമാറ്റങ്ങളുടെ ഭാഗമായാണിതും. ഈസ്റ്റ് ഇന്ത്യ കമ്പനി നേവി ഓഫിസർ ക്യാപ്റ്റൻ ആർച്ചിബാൾഡ് ബ്ലെയറിനോടുള്ള ആദരസൂചകമായാണ് ആൻഡമാൻ തലസ്ഥാനനഗരത്തിന് പോർട്ട് ബ്ലെയർ എന്ന് പേരുനൽകിയിരുന്നത്.

പേരുമാറ്റാനുള്ള തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് എക്സിൽ പ്രഖ്യാപിച്ചത്. നേരത്തെയുള്ള പേര് കൊളോണിയൽ പാരമ്പര്യത്തിൽ നിന്നുണ്ടായതാണെന്നും ശ്രീ വിജയപുരം എന്ന പേര് സ്വാതന്ത്ര്യ സമരത്തിൽ നാം നേടിയ വിജയത്തിന്റെ സൂചകമാണെന്നും അതിൽ ആൻഡമാൻ ദ്വീപുകൾക്ക് നിർണായക പങ്കുണ്ടെന്നും അമിത് ഷാ പറഞ്ഞു.

സ്വാതന്ത്ര്യസമര ചരിത്രത്തിൽ സമാനതകളില്ലാത്ത സ്ഥാനമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കുള്ളത്. ചോള സാമ്രാജ്യത്തിന്റെ നാവിക ആസ്ഥാനമായിരുന്നു ദ്വീപ് മേഖല. ഇന്ന് രാജ്യത്തിന്റെ തന്ത്രപ്രധാന, വികസന ലക്ഷ്യങ്ങളുടെ സുപ്രധാന കേന്ദ്രമാണിത്. നേതാജി സുഭാഷ് ചന്ദ്രബോസ് ആദ്യമായി ത്രിവർണ പതാക ഉയർത്തിയത് ഇവിടെയാണ്. സ്വാതന്ത്ര്യത്തിനായി പോരാടിയ വീർ സവർക്കർ ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളെ പാർപ്പിച്ചിരുന്ന സെല്ലുലാർ ജയിലും ഇവിടെയാണെന്നും അമിത് ഷാ എക്സിൽ പറഞ്ഞു.

English Summary:

Centre Renames Port Blair. It Will Now Be Called...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com